സന്തോഷ് ട്രോഫിയില്‍ കേരളം മുത്തമിട്ടു. പെനാല്‍റ്റിയിലൂടെ കിരീട നേട്ടം
1993 നു ശേഷം ഇതാദ്യമായി സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട് കേരളം. 75ാ മത് സന്തോഷ് ട്രോഫി ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ നാലിനെതിരെ 5 ഗോളുകള്‍ക്കാണ് ബംഗാളിനെ പരാജയപ്പെടുത്തിയത്....
സഹല്‍ കേരള ബ്ലാസ്റ്റേഴ്സ് വിടും ? കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ ഫീ.
കേരള ബ്ലാസ്റ്റേഴ്സിന്‍റെ സൂപ്പര്‍ താരമാണ് സഹല്‍ അബ്ദുള്‍ സമദ്. 26 കാരനായ താരം ഇതുവരെ 96 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. 10 ഗോളുകളും 8 അസിസ്റ്റുമാണ് താരത്തിന്‍റെ നേട്ടം. 2025 വരെയുള്ള...
ഫിഫ ദി ബെസ്റ്റ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മെസ്സിയെ മറികടന്നു ലെവന്‍ഡോസകി മികച്ച താരം
ഏറ്റവും മികച്ച താരത്തിനു നല്‍കുന്ന ഫിഫ ദി ബെസ്റ്റ് പുരസ്കാരം ബയേണ്‍ മ്യൂണിക്കിന്‍റെ പോളണ്ട് താരം റോബേര്‍ട്ട് ലെവന്‍ഡോസ്ക്കി കരസ്ഥമാക്കി. 2020 ഒക്ടോബര്‍ 8 മുതല്‍ 2021 ഓഗസ്റ്റ് 7 വരെയുള്ള പ്രകടനത്തിന്‍റെ...
ഐഎസ്എല്ലില്‍ നിര്‍ണായക നീക്കം. ഇനി കളത്തില്‍ കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍
വരുന്ന ഐഎസ്എല്‍ സീസണ്‍ മുതല്‍ പ്ലേയിങ്ങ് ഇലവനിലെ വിദേശ താരങ്ങളുടെ എണ്ണം നാലായി കുറയ്ക്കാന്‍ തീരുമാനം. നിലവിലുള്ള അഞ്ച് വിദേശ താരങ്ങളില്‍ നിന്നും നാലിലേക്ക് കുറയ്ക്കാനാണ് ഐഎസ്എല്‍ സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്ട്സ് ഡെവല്പ്പ്മെന്‍റ്...
തോൽവിക്ക് കാരണം എന്ത്; ഇവാൻ വുകാമനോവിച്ച്
ഇന്നലെയായിരുന്നു ഐ.എസ്.എല്ലിൽ മുംബൈ സിറ്റി-കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം. മത്സരത്തിൽ നാണംകെട്ട തോൽവിയായിരുന്നു മുംബൈയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്. എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു കൊമ്പന്മാർക്കെതിരെ മുംബൈയുടെ വിജയം.
കളി തുടങ്ങി 25 മിനിറ്റ് ആകുമ്പോഴേക്കും ബ്ലാസ്റ്റേഴ്സ്...
കേരളത്തോട് നന്ദി അറിയിച്ച് അര്‍ജന്‍റീന. ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ
ലുസൈൽ സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിൽ കീഴടക്കി അര്ജന്റീന തങ്ങളുടെ മൂന്നാമത്തെ ലോകകപ്പ് ഉയർത്തി. അര്‍ജന്‍റീനക്കു വേണ്ടി ആര്‍പ്പു വിളിക്കാന്‍ നിരവധി ആരാധകരാണ്...
മുള്ളറുടെ റെക്കോഡ് തകര്‍ത്ത് ലെവന്‍ഡോസ്കി. ഗോളടിക്ക് അവസാനമില്ലാ
ഓഗ്സ്ബര്‍ഗിനെതിരെയുള്ള വിജയത്തോടെ ലീഗ് സീസണ്‍ അവസാനിപ്പിച്ച മത്സരത്തില്‍ റോബോട്ട് ലെവന്‍ഡോസ്കിക്ക് ഗോളടിയില്‍ റെക്കോഡ്. ലീഗ് കിരീടം നേരത്തെ വിജയിച്ച ബയേണ്‍ മ്യൂണിക്ക് രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് വിജയിച്ചത്. സീസണിലെ 41ാം ലീഗ് ഗോള്‍...
ഇത്തരം പരിപാടികൾക്കൊക്കെ പണി അറിയാവുന്നവരെ പിടിച്ച് റഫറി നിർത്തണം; ആഞ്ഞടിച്ച് ലയണൽ മെസ്സി.
ഇന്നലെയായിരുന്നു ഖത്തർ ലോകകപ്പിലെ നെതർലാൻഡ്സ് അർജൻ്റീന ക്വാർട്ടർ ഫൈനൽ പോരാട്ടം. മത്സരത്തിൽ യൂറോപ്പ്യൻ വമ്പൻമാരെ തകർത്ത് അർജൻ്റീന സെമിഫൈനലിൽ പ്രവേശിച്ചു. ഇരു ടീമുകളും മുഴുവൻ സമയം 2-2 സമനിലയിൽ ആയതോടെ മത്സരം...
മെസ്സിയെ ഖത്തർ അമീർ ഇന്നലെ ധരിപ്പിച്ച ആ വസ്ത്രം എന്താണ്? അതിൻ്റെ പ്രത്യേകതകൾ അറിയാം..
ഖത്തർ ലോകകപ്പ് കലാശ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിലെ പരാജയപ്പെടുത്തി അർജൻ്റീന കിരീടം ഉയർത്തിയിരുന്നു. മത്സരത്തിലെ മുഴുവൻ സമയവും 3 ഗോളുകൾ വീതം നേടി ഇരു ടീമുകളും സമനില പാലിച്ചപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്...
അർജൻ്റീനക്കെതിരായ മത്സരത്തിനുള്ള ഇറ്റലിയുടെ ടീം പ്രഖ്യാപിച്ചു.
അർജൻറീനക്കെതിരെ നടക്കുന്ന യുവേഫ നേഷൻസ് ലീഗ് ഫൈനലിസിമ എന്നിവയ്ക്കുള്ള ഇറ്റലി സ്ക്വാഡിനെ റോബർട്ടോ മാൻസിനി പ്രഖ്യാപിച്ചു. വിങ്ങർ ആയ ഫെഡറികോ കിയേസയും, സ്ട്രൈക്കർ ആയ സീറോ ഇമ്മോബൈലും സ്ക്വാഡിൽ ഉൾപ്പെട്ടിട്ടില്ല. അതേസമയം പരിക്കേറ്റ...
പരസ്പരം വാക്കേറ്റത്തിൽ ഏർപ്പെട്ട് ടീമിൽ പൊട്ടിത്തെറി സൃഷ്ടിച്ച് ബെൽജിയം സീനിയർ താരങ്ങൾ.
ലോക ഫുട്ബോളിലെ വമ്പൻമാരായ ബെൽജിയം ടീമിൽ പൊട്ടിത്തെറി. ഫിഫ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരായ ബെൽജിയം ടീമിലെ സീനിയർ താരങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിൻ്റെയും പൊട്ടിത്തെറിയുടെയും റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം...
ഈ ലോകകപ്പിലെ ഏറ്റവും വലിയ പരാജയം റൊണാൾഡോ ആണെന്ന് മുൻ ജർമൻ ഇതിഹാസം.
പലപ്പോഴും താരങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ നടത്തി വാർത്തകളിൽ ഇടം നേടാറുള്ള താരമാണ് ജർമൻ ദേശീയ ടീമിന്റെ മുൻ നായകൻ ലോദർ മത്തൗസ്. താൻ പറയുന്ന അഭിപ്രായങ്ങളിൽ അദ്ദേഹം ഉറച്ചു നിൽക്കാറുണ്ട്. ഇപ്പോഴിതാ ലോകത്തിലെ...
പ്ലേയോഫ് ആഗ്രഹിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. വിജയം ആവര്‍ത്തിക്കാന്‍ ഒഡീഷ
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ 90ാം മത്സരത്തില്‍ ലീഗിലെ അവസാന സ്ഥാനക്കാരായ കേരളാ ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും ഏറ്റുമുട്ടുന്നു. വ്യാഴായ്ച്ച ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തിലാണ് മത്സരം. സീസണിലെ രണ്ടാം വിജയം തേടി ഒഡീഷ ഇറങ്ങുമ്പോള്‍,...
കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഗോളടി മെഷീന്‍. തകര്‍പ്പന്‍ റെക്കോഡുമായി ദിമിത്രിയോസ് ഡയമന്റാകോസ്
സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ അവസാന നിമിഷങ്ങളിൽ കേരളാ ബ്ലാസ്റ്റേഴ്സില്‍ എത്തിയ താരമായിരുന്നു ദിമിത്രിയോസ് ഡയമന്റാകോസ്. സീസണിലെ ആദ്യ മത്സരങ്ങളില്‍ മോശം പ്രകടനം കാരണം നിരവധി വിമർശനങ്ങളായിരുന്നു ഗ്രീക്ക് താരം ഏറ്റു വാങ്ങിയിരുന്നു.
എന്നാല്‍ വിമര്‍ശനങ്ങളെയെല്ലാം...
ഞങ്ങൾക്ക് അർജൻ്റീനയോട് ചില കണക്കുകൾ തീർക്കാൻ ഉണ്ട്, അത് വെള്ളിയാഴ്ച കാണാം; ഡച്ച് കോച്ച് വാൻ ഹാൽ
ലോകകപ്പ് യൂറോപ്യൻ വമ്പൻമാരായ നെതർലാൻഡ്സിന്റെ എതിരാളികൾ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജൻ്റീനയാണ്. പ്രീക്വാർട്ടറിൽ അർജൻ്റീന ഓസ്ട്രേലിയേയും നെതർലാൻഡ്സ് യു.എസ്.എയുമാണ് പരാജയപ്പെടുത്തിയത്. ഇരു ടീമുകളും നിലവിൽ മികച്ച ഫോമിലാണ് ഉള്ളത്.
ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്...