കേരളത്തോട് നന്ദി അറിയിച്ച് അര്‍ജന്‍റീന. ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ

lionel messi argentina celebrates fifa 783787679


ലുസൈൽ സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിൽ കീഴടക്കി അര്ജന്റീന തങ്ങളുടെ മൂന്നാമത്തെ ലോകകപ്പ് ഉയർത്തി. അര്‍ജന്‍റീനക്കു വേണ്ടി ആര്‍പ്പു വിളിക്കാന്‍ നിരവധി ആരാധകരാണ് സ്റ്റേഡിയത്തില്‍ സന്നിഹതരായിരുന്നത്.

ലോകകപ്പ് ആരംഭിക്കും മുന്‍പേ തന്നെ മലയാളി ആരാധകര്‍ ഫുട്ബോള്‍ എന്ന ലഹരിയില്‍ മുഴുകിയിരുന്നു. ഒരു മാസത്തോളമായി ഫുട്ബോള്‍ എന്ന ലോകത്തായിരുന്നു ആരാധകര്‍. പോസ്റ്റര്‍ ഒട്ടിച്ചും കട്ടൗട്ട് ഉയര്‍ത്തിയും വലിയ പിന്തുണയാണ് മലയാളി ആരാധകര്‍ നല്‍കിയത്.

ഖത്തർ ലോകകപ്പില്‍ അകമഴിഞ്ഞ് പിന്തുണ നല്‍കിയ ആരാധകരോട് നന്ദി അറിയിച്ചിരിക്കുകയാണ് അര്‍ജന്‍റീന ദേശിയ ഫുട്ബോൾ ടീം. ട്വിറ്ററിലൂടെ ഔദ്യോഗികമായായിരുന്നു അർജന്റീനയുടെ നന്ദി രേഖപ്പെടുത്തിയത്. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവർക്ക് നന്ദി അറിയിച്ചതോടൊപ്പം കേരളത്തിന്റെ പേര് എടുത്ത് പറഞ്ഞു.

Scroll to Top