മെസ്സിയെ ഖത്തർ അമീർ ഇന്നലെ ധരിപ്പിച്ച ആ വസ്ത്രം എന്താണ്? അതിൻ്റെ പ്രത്യേകതകൾ അറിയാം..

7fd093973d

ഖത്തർ ലോകകപ്പ് കലാശ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിലെ പരാജയപ്പെടുത്തി അർജൻ്റീന കിരീടം ഉയർത്തിയിരുന്നു. മത്സരത്തിലെ മുഴുവൻ സമയവും 3 ഗോളുകൾ വീതം നേടി ഇരു ടീമുകളും സമനില പാലിച്ചപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് നിലവിലെ ചാമ്പ്യന്മാരെ പരാജയപ്പെടുത്തി ലാറ്റിനമേരിക്കൻ വമ്പന്മാർ കിരീടം ഉയർത്തിയത്. അർജൻൻ്റീനക്ക് വേണ്ടി നായകൻ ലയണൽ മെസ്സി ഇരട്ടഗോളും ഡി മരിയ ഒരു ഗോളും നേടി.

ഫ്രാൻസിന് വേണ്ടി യുവതാരം കിലിയൻ എംബാപ്പെ മൂന്ന് ഗോളുകൾ നേടി ഹാട്രിക് പൂർത്തിയാക്കി. സമീപക്കാലത്തെ ലോകകപ്പ് ഫൈനലുകളിലെ ഏറ്റവും ആവേശകരമായ കലാശ പോരാട്ടത്തിൽ ആയിരുന്നു ഖത്തർ ലോകകപ്പ് ഇന്നലെ സാക്ഷ്യം വഹിച്ചത്. ലോകകപ്പിലെ അർജൻ്റീനയുടെ മൂന്നാമത്തെ കിരീടം ആണിത്. നീണ്ട 36 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് അർജൻ്റീന കിരീടം ഉയർത്തിയത്.

images 2022 12 19T160446.423

വർഷങ്ങൾ ആയിട്ടുള്ള എല്ലാ അർജൻ്റീന ആരാധകരുടെയും സ്വപ്നമായിരുന്നു ലയണൽ മെസ്സി ആ കനക കിരീടത്തിൽ മുത്തമിടുന്നത്. അങ്ങനെ ആരാധകരുടെ ആഗ്രഹവും സാക്ഷാൽ മിശിഹാ നടത്തിക്കൊടുത്തു. ഇന്നലെ ലോക കിരീടം ഏറ്റുവാങ്ങാൻ വരുമ്പോൾ മെസ്സിയെ ഖത്തർ അമീർ ഷെയ്ക്ക് തമീം ബിൻ ഹമീദ് അൽ താനി കറുത്ത നിറത്തിലുള്ള മേൽ വസ്ത്രം അറിയിച്ചിരുന്നു. ആ വസ്ത്രം അണിഞ്ഞു കൊണ്ടായിരുന്നു മെസ്സി ലോക കിരീടം ഉയർത്തിയത്. ആ വസ്ത്രത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയുമോ? അത് പരമ്പരാഗതമായി അറബുകൾ ധരിക്കുന്ന ഒരു വസ്ത്രമാണ്.

See also  മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ചു. റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് സെമിഫൈനലില്‍.
images 2022 12 19T160439.776

മതനേതാക്കളും രാഷ്ട്രീയ നേതാക്കളും രാജകുടുംബത്തിൽ പെട്ടവരും അതിസമ്പന്നരും ചില ചടങ്ങുകളിൽ അവരുടെ പ്രൗഡി കാണിക്കാനായി ധരിക്കുന്ന വസ്ത്രമാണ് ഇത്. ഈ വസ്ത്രത്തെ വിളിക്കുന്നത് “ബിഷ്ത്” എന്നാണ്. ഈ വസ്ത്രം പ്രധാനമായും ഉപയോഗിക്കുന്നത് ഇറാഖിലും സൗദി അറേബ്യയുടെ വടക്കൻ രാജ്യങ്ങളിലും അറേബ്യൻ ഗൾഫ് രാജ്യങ്ങളിലും ആണ്. ഈ വസ്ത്രം പ്രധാനമായും ഉപയോഗിക്കുന്നത് വിവാഹം പോലുള്ള വിശേഷ അവസരങ്ങളിലാണ്. ഖത്തർ അമീർ മെസ്സിയെ ഈ വസ്ത്രം ധരിപ്പിച്ചത് താരത്തിനോടുള്ള ആദരവ് സൂചിപ്പിച്ചാണ്. എന്നാൽ താരത്തിന്റെ ജേഴ്സിക്ക് മുകളിൽ ഇത്തരം ഒരു വസ്ത്രം ധരിപ്പിച്ചത് ചിലർക്ക് ഇഷ്ടപ്പെട്ടില്ല. അതിനെതിരെ പലരും വിമർശിച്ച് രംഗത്തെത്തിയിരുന്നു.

Scroll to Top