കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഗോളടി മെഷീന്‍. തകര്‍പ്പന്‍ റെക്കോഡുമായി ദിമിത്രിയോസ് ഡയമന്റാകോസ്

സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ അവസാന നിമിഷങ്ങളിൽ കേരളാ ബ്ലാസ്റ്റേഴ്സില്‍ എത്തിയ താരമായിരുന്നു ദിമിത്രിയോസ് ഡയമന്റാകോസ്. സീസണിലെ ആദ്യ മത്സരങ്ങളില്‍ മോശം പ്രകടനം കാരണം നിരവധി വിമർശനങ്ങളായിരുന്നു ഗ്രീക്ക് താരം ഏറ്റു വാങ്ങിയിരുന്നു.

എന്നാല്‍ വിമര്‍ശനങ്ങളെയെല്ലാം കയ്യടികളാക്കി മാറ്റുകയാണ് ദിമിത്രിയോസ്. ബാംഗ്ലൂരിനെതിരെയുള്ള ഡര്‍ബി പോരാട്ടത്തില്‍ താരം ഗോളടിച്ചിരുന്നു. ഇതോടെ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ ഗോള്‍ നേടാന്‍ കേരള ബ്ലാസ്റ്റേഴ്സ് താരത്തിനു കഴിഞ്ഞു.

FjtJAoQaUAA IM2

ബ്ലാസ്റ്റേഴ്സിന്‍റെ റെക്കോഡ് ബുക്കിലും ദിമിത്രിയോസ് കയറിപറ്റി. കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ സ്കോർ ചെയ്ത താരമെന്ന റെക്കോർഡാണ് 29-കാരൻ സ്വന്തമാക്കിയത്.

2015-ൽ തുടർച്ചയായി നാല് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനു വേണ്ടി ഗോളടിച്ച അന്റോണിയോ ജർമന്‍റെ റെക്കോഡാണ് തകര്‍ത്തത്‌. 2015, 2016-2017 ഐഎസ്എൽ സീസണിലാണ് അന്റോണിയോ ജർമന്‍ ബ്ലാസ്റ്റേഴ്സ് ജേഴ്സി അണിഞ്ഞത്.

ഈ സീസണിലെ ടോപ്പ് സ്കോറര്‍മാരുടെ പട്ടികയില്‍ മൂന്നാമതാണ് ദിമിത്രിയോസ്. ഡിസംബര്‍ 19, തിങ്കളാഴ്ച്ച ചെന്നൈക്കെതിരെയാണ് കേരളത്തിന്‍റെ അടുത്ത പോരാട്ടം