ഫിഫ ദി ബെസ്റ്റ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മെസ്സിയെ മറികടന്നു ലെവന്‍ഡോസകി മികച്ച താരം

ഏറ്റവും മികച്ച താരത്തിനു നല്‍കുന്ന ഫിഫ ദി ബെസ്റ്റ് പുരസ്കാരം ബയേണ്‍ മ്യൂണിക്കിന്‍റെ പോളണ്ട് താരം റോബേര്‍ട്ട് ലെവന്‍ഡോസ്ക്കി കരസ്ഥമാക്കി. 2020 ഒക്ടോബര്‍ 8 മുതല്‍ 2021 ഓഗസ്റ്റ് 7 വരെയുള്ള പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ബാലണ്‍ ഡി ഓര്‍ ജേതാവായ ലയണല്‍ മെസ്സി, ലിവര്‍പൂള്‍ താരം മുഹമ്മദ് സാല എന്നിവരെ മറികടന്നാണ് ലെവന്‍ഡോസ്കിയുടെ വിജയം.ബാഴ്സലോണയുടെ വനിത മെഡ്ഫീല്‍ഡര്‍ അലെക്സിയ പ്യൂട്ടലസ് മികച്ച വനിത താരത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി.

രാജ്യാന്തര ഫുട്ബോളില്‍ ഗോള്‍ സ്കോറര്‍മാരില്‍ മുന്നിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് സ്പെഷ്യല്‍ പുരസ്കാരം സമ്മാനിച്ചു. ചെല്‍സിക്ക് ചാംപ്യന്‍സ് ലീഗ് കിരീടം നേടി കൊടുത്ത തോമസ് ട്യൂഷലിനാണ് മികച്ച പുരുഷ പരിശീലനുള്ള പുരസ്കാരം.

ഏറ്റവും മികച്ച ഗോളിനുള്ള പുസ്കാസ് അവാര്‍ഡ് സെവ്വിയന്‍ താരം ലമേല നേടി. ടോട്ടനമിനു വേണ്ടി ആഴ്സണലിനെതിരെ നേടിയ റബോണ ഗോളാണ് അവാര്‍ഡിനു അര്‍ഹമായ സംഭവം. ചെല്‍സി ഗോള്‍കീപ്പര്‍ മെന്‍ഡി മികച്ച ഗോള്‍ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.

2021 യൂറോ കപ്പിനിടെ ക്രിസ്റ്റ്യണ്‍ എറിക്സനു സംഭവിച്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ടീമിന്‍റെ പ്രതികരണത്തിനു ഡെന്‍മാര്‍ക്ക് ടീമിനു ഫെയര്‍ പ്ലേ പുരസ്കാരം സമ്മാനം നല്‍കി. ഡെന്‍മാര്‍ക്ക് – ഫിന്‍ലന്‍റ് ടീമിന്‍റെ ആരാധകര്‍ക്ക് മികച്ച ആരാധക അവാര്‍ഡും നല്‍കി.

സൂപ്പര്‍ താരങ്ങളായ റോബര്‍ട്ട് ലെവന്‍ഡോസ്കി, ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, എര്‍ലിംഗ് ഹാളണ്ട് തുടങ്ങി സൂപ്പര്‍ താരങ്ങള്‍ എല്ലാം ഉള്‍പ്പെട്ടതാണ് ഫിഫയുടെ ഫിഫ ഫിഫാ പ്രോ മെന്‍സ് ഇലവന്‍. പതിവില്‍ നിന്നും വിഭിന്നമായ നാല് ഫോര്‍വേഡ്സിനെയാണ് ഫിഫ ഇലവനില്‍ ഉള്‍പ്പെടുത്തിയത്

  • Goalkeeper: Gianluigi Donnarumma;
  • Defenders: David Alaba, Ruben Dias, Leonardo Bonucci;
  • Midfielders: Jorginho, N’Golo Kante, Kevin De Bruyne;
  • Forwards: Cristiano Ronaldo, Erling Haaland, Robert Lewandowski, Lionel Messi