മുള്ളറുടെ റെക്കോഡ് തകര്‍ത്ത് ലെവന്‍ഡോസ്കി. ഗോളടിക്ക് അവസാനമില്ലാ

Robert Lewandowski

ഓഗ്സ്ബര്‍ഗിനെതിരെയുള്ള വിജയത്തോടെ ലീഗ് സീസണ്‍ അവസാനിപ്പിച്ച മത്സരത്തില്‍ റോബോട്ട് ലെവന്‍ഡോസ്കിക്ക് ഗോളടിയില്‍ റെക്കോഡ്. ലീഗ് കിരീടം നേരത്തെ വിജയിച്ച ബയേണ്‍ മ്യൂണിക്ക് രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് വിജയിച്ചത്. സീസണിലെ 41ാം ലീഗ് ഗോള്‍ നേടി ലെവന്‍ഡോസ്കി മറ്റൊരു റെക്കോഡ് നേടി.

ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ബുന്ദസ് ലീഗ് ഗോള്‍ എന്ന നേട്ടമാണ് പോളണ്ട് താരമായ റോബോട്ട് ലെവന്‍ഡോസ്കി നേടിയത്. 49 വര്‍ഷത്തെ മുള്ളറുടെ റെക്കോഡാണ് ലെവന്‍ഡോസ്കി തകര്‍ത്തത്. 1971/72 സീസണിലാണ് മുള്ളര്‍ ഗോളടി റെക്കോഡ് ഉണ്ടാക്കിയത്.

മത്സരത്തില്‍ നിരവധി തവണ ഗോള്‍ശ്രമം ഉണ്ടായെങ്കിലും അവസാന നിമിഷമാണ് ലെവന്‍ഡോസ്കിയുടെ റെക്കോഡ് ഗോള്‍ പിറന്നത്. മത്സരത്തില്‍ ക്ഷണിക്കപ്പെട്ട ആരാധകര്‍ക്ക് മുന്‍പില്‍ ജേഴ്സിയൂരിയാണ് ലെവന്‍ഡോസ്കി ഗോള്‍ ആഘോഷിച്ചത്.

ബുന്ദസ് ലീഗയിലെ ഏറ്റവും ഗോള്‍ കൂടുതല്‍ അടിച്ച റെക്കോഡ് ഇപ്പോഴും മുള്ളറുടെ പേരിലാണ്. 365 ഗോള്‍ നേടിയ മുള്ളറിനു പിന്നില്‍ 277 ഗോളുമായി ലെവന്‍ഡോസ്കി പിന്നിലുണ്ട്. ഡേവിഡ് അലാബ, ജെറോം ബോട്ടങ്ങ്, ജാവി മാര്‍ട്ടിനെസ്, ഹന്‍സി ഫ്ലിക്ക് എന്നിവരുടെ ബയേണ്‍ മ്യൂണിക്കിലെ അവസാന മത്സരവുമായിരുന്നു ഇത്

Advertisements