ഈ ലോകകപ്പിലെ ഏറ്റവും വലിയ പരാജയം റൊണാൾഡോ ആണെന്ന് മുൻ ജർമൻ ഇതിഹാസം.

പലപ്പോഴും താരങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ നടത്തി വാർത്തകളിൽ ഇടം നേടാറുള്ള താരമാണ് ജർമൻ ദേശീയ ടീമിന്റെ മുൻ നായകൻ ലോദർ മത്തൗസ്. താൻ പറയുന്ന അഭിപ്രായങ്ങളിൽ അദ്ദേഹം ഉറച്ചു നിൽക്കാറുണ്ട്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെയും രൂക്ഷമായി വിമർശനം നടത്തി രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം.

റൊണാൾഡോയുടെ ലോകകപ്പിലെ മോശം പ്രകടനത്തെയാണ് അദ്ദേഹം വിമർശിച്ചത്. ഇത്തവണത്തെ ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ പരാജയം റൊണാൾഡോ ആണെന്നാണ് മുൻ ജർമൻ നായകൻ അഭിപ്രായപ്പെട്ടത്.

images 2022 12 20T112750.115

“തൻ്റെ ടീമിനെയും തന്നെയും ഈഗോ ഉപയോഗിച്ച് റൊണാൾഡോ തകർത്തു. അദ്ദേഹം മാരകമായ ഫിനിഷറും ഒരു മികച്ച കളിക്കാരനും ആണെന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. എന്നാൽ ഇപ്പോൾ അദ്ദേഹം തൻ്റെ പാരമ്പര്യത്തിന് മോശമാക്കിയിരിക്കുകയാണ്. ഇനി ഒരു ടീമിൽ അദ്ദേഹത്തിന് സ്ഥാനം കണ്ടെത്താൻ സാധിക്കും എന്ന കാര്യത്തിൽ ചിന്തിക്കാൻ എനിക്ക് പ്രയാസമാണ്.

images 2022 12 20T112759.718

എനിക്ക് ഒരു തരത്തിൽ റൊണാൾഡോയോട് സഹതാപം തോന്നുകയാണ്. ഈ ലോകകപ്പിലെ ഏറ്റവും വലിയ ഫ്ലോപ്പ് റൊണാൾഡോയാണ്. മെസ്സി എങ്ങനെയായിരുന്നു ഈ ലോകകപ്പിൽ അതിന് നേർവിപരീതമായിരുന്നു റൊണാൾഡോ. ഈ വിജയം മെസ്സി അർഹിക്കുന്നുണ്ട്. അവൻ്റെ കളിക്കുന്ന രീതിയിലും ഗുണങ്ങൾ കൊണ്ടും എല്ലാ ഫുട്ബോൾ ആരാധകർക്കും എനിക്കും അവൻ വലിയ സന്തോഷം നൽകി. കഴിഞ്ഞ 17 18 വർഷമായി അദ്ദേഹം അത് ചെയ്തുകൊണ്ടിരിക്കുന്നു. മില്ലേനിയത്തിൻ്റെ കളിക്കാരനാണ് എന്നെ സംബന്ധിച്ചിടത്തോളം മെസ്സി. ടൂർണമെന്റിൽ വലിയ തെറ്റുകൾ ഉണ്ടായിരുന്നു. എന്നാൽ അതൊന്നും തിരുത്താൻ വാർ തയ്യാറായില്ല.”- മത്തൗസ് പറഞ്ഞു.