പ്ലേയോഫ് ആഗ്രഹിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. വിജയം ആവര്‍ത്തിക്കാന്‍ ഒഡീഷ

Kerala Blasters

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ 90ാം മത്സരത്തില്‍ ലീഗിലെ അവസാന സ്ഥാനക്കാരായ കേരളാ ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും ഏറ്റുമുട്ടുന്നു. വ്യാഴായ്ച്ച ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തിലാണ് മത്സരം. സീസണിലെ രണ്ടാം വിജയം തേടി ഒഡീഷ ഇറങ്ങുമ്പോള്‍, വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ മുന്നേറാനാണ് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ശ്രമം. സീസണില്‍ ഇവര്‍ തമ്മിലുള്ള ആദ്യ പോരാട്ടത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ഒഡീഷ എഫ് സി വിജയിച്ചത്.

Kerala Blasters vs Odisha FC

എടികെ മോഹന്‍ ബഗാനെതിരെ നാലു ഗോള്‍ വഴങ്ങിയാണ് ഒഡിഷയുടെ വരവ്. ഹൂപ്പര്‍ – മുറെ നയിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സ് മുന്നേറ്റം ഒഡീഷ എഫ്സിയുടെ പ്രതിരോധത്തിനു നിരന്തരം ഭീക്ഷണി ഉയര്‍ത്തും. ഒഡീഷ വഴങ്ങിയ 25 ല്‍ 16 ഗോളും ആദ്യ പകുതിയിലാണ് വഴങ്ങിയത്. അതുപോലെ 11 ഗോള്‍ വഴങ്ങിയത് സെറ്റ് പീസില്‍ നിന്നുമാണ്.

ഗോള്‍ നേടാന്‍ മികുക്കരാണെങ്കിലും പ്രതിരോധത്തില്‍ നിറം മങ്ങിയതാണ് കേരളാ ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായത്. 27 ഗോളുമായി ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയ ചീത്ത പേര് കേരളാ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരക്കാണ്. ഒഡീഷക്കു വേണ്ടി ഈ സീസണില്‍ 3 താരങ്ങളാണ് ഗോള്‍ നേടിയിരിക്കുകയാണ്. 7 ഗോളുമായി ഡിയോഗോ മൗറീഷ്യോയാണ് ഒഡീഷ മുന്നേറ്റത്തെ നയിക്കുന്നത്. 3 ഗോളുമായി കോള്‍ അലക്സാണ്ടര്‍, 2 ഗോളുമായി സ്റ്റീവന്‍ ടെയ്ലര്‍ എന്നിവരാണ് ഒഡീഷയുടെ മറ്റ് സ്കോറര്‍മാര്‍.

See also  മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ചു. റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് സെമിഫൈനലില്‍.

ഇതുവരെ ഇരു ടീമുകളും ഏറ്റുമുട്ടിയ 15 മത്സരങ്ങളില്‍ 5 വിജയം കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയപ്പോള്‍ 4 എണ്ണം ഒഡീഷ വിജയം സ്വന്തമാക്കി. 6 മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. അവസാനം ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളില്‍ ഒഡീഷക്കെതിരെ വിജയിക്കുവാന്‍ കേരളത്തിന്‍റെ സ്വന്തം ടീമിനു കഴിഞ്ഞട്ടില്ലാ.

Kibu Vicuna
കേരളാ ബ്ലാസ്റ്റേഴ്സ് ഹെഡ്കോച്ച് കിബു വിക്കുന

” ഞങ്ങളുടെ ലക്ഷ്യം 12 പോയിന്‍റുകള്‍ നേടുക എന്നതാണ്. ഞങ്ങള്‍ ഓരോ മത്സരം മത്സരമായാണ് പോകുന്നത്. നാളെ ഞങ്ങള്‍ക്ക് ഒരു വലിയ വെല്ലുവിളിയുണ്ട്. മത്സരത്തെ വലിയ ഗൗരവമായാണ് കാണുന്നത്. പോയിന്‍റ് നേടി, ലീഗില്‍ ഞങ്ങളേക്കാള്‍ മികച്ചു നില്‍ക്കുന്ന ടീമുകളുടെ അടുത്ത് എത്തിചേരാനുള്ള അവസരമാണുള്ളത്. ഞങ്ങള്‍ക്ക് പോയിന്‍റ് ലഭിക്കുകയാണെങ്കില്‍ എല്ലാം സാധ്യമാണ്. ഞങ്ങള്‍ ഒന്നും ഉപേക്ഷിക്കുന്നില്ലാ. സാധ്യമായ ഏറ്റവും മികച്ച സ്ഥാനത്തേക്കാണ് ഞങ്ങളുടെ യാത്ര. ” മത്സരത്തിനു മുന്നോടിയാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഹെഡ്കോച്ച് കിബു വിക്കുന പറഞ്ഞു.

Scroll to Top