ലാലീഗ കിരീടം നഷ്ടമായെങ്കിലും വ്യക്തിഗത ട്രോഫി നേടി ലയണല്‍ മെസ്സി.

2020-21 സീസണിലെ പിച്ചിച്ചി ട്രോഫി സ്വന്തമാക്കി ലയണല്‍ മെസ്സി. സീസണില്‍ 30 ഗോളുകള്‍ നേടിയാണ് ലയണല്‍ മെസ്സി ഈ അവാര്‍ഡിന് അര്‍ഹനായത്. 23 ഗോളുകളുള്ള കരീം ബെന്‍സേമ, ജെറാഡ് മൊറീഞ്ഞോ എന്നിവരെ ബഹുദൂരം പിന്നിലാക്കിയാണ് ലയണല്‍ മെസ്സിയുടെ ഈ നേട്ടം.

ഐബറിനെതിരെയുള്ള അവസാന മത്സരത്തില്‍ മെസ്സി കളിച്ചിലെങ്കിലും, കരിയറിലെ എട്ടാമത്തെ പിച്ചിച്ചി ട്രോഫി നേടാനുള്ള ഗോളുകള്‍ ഇതിനോടകം തന്നെ അര്‍ജന്‍റീനന്‍ താരം സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായ അഞ്ചാം സീസണാണ് മെസ്സി പിച്ചിച്ചി ട്രോഫി നേടുന്നത്.

തുടര്‍ച്ചയായി നാലു തവണ ഈ നേട്ടം നേടിയ ആല്‍ഫ്രഡി ഡി സ്റ്റെഫാനോ, ഹ്യൂഗോ സാഞ്ചസ് എന്നിവരെയാണ് മെസ്സി മറികടന്നത്. 35 മത്സരങ്ങളില്‍ നിന്നായി 35 ഗോളും 9 അസിസ്റ്റുമാണ് ലയണല്‍ മെസ്സി 2020-21 ല്‍ നേടിയത്.

SEASONGOAL
2009/1034
2011/1250
2012/1346
2016/1737
2017/1834
2018/1936
2019/2025
2020/2130
Lionel Messi Pichichi goal stats

Advertisements