Home Blog Page 734

ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണറായി ഇറങ്ങുവാൻ വരെ താൻ റെഡി : അഭിപ്രായം വ്യക്തമാക്കി വാഷിംഗ്‌ടൺ സുന്ദർ

0

അടുത്തിടെ അവസാനിച്ച ഇന്ത്യ :ഓസീസ് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഐതിഹാസിക വിജയമാണ് നേടിയത് .കരുത്തരായ ഓസ്‌ട്രേലിയയെ അവരുടെ നാട്ടിൽ തറപറ്റിച്ച്  ടെസ്റ്റ് പരമ്പര നേടുക എന്നത് ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ അപൂർവ്വ നേട്ടമാണ് .നായകൻ അജിൻക്യ രഹാനെയുടെ നേതൃത്വത്തിൽ അവസാന 3 ടെസ്റ്റിൽ തോൽവി അറിയാതെ 2-1നാണ് ഇന്ത്യ ടെസ്റ്റ് പരമ്പര കരസ്ഥമാക്കിയത് .

അവസാന ടെസ്റ്റ് നടന്ന ഗാബ്ബയിൽ കംഗാരുപ്പട  32 വർഷത്തിന് ശേഷമാണ് ഒരു ടെസ്റ്റ് മത്സരം  തോൽക്കുന്നത് .
നാലാം ടെസ്റ്റിലെ  ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിംഗ് ഹീറോയായ വാഷിംഗ്‌ടൺ സുന്ദർ ഇപ്പോൾ തന്റെ പ്രകടനത്തെ കുറിച്ച് നാട്ടിൽ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയാണ് .

“ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഓപ്പൺ ചെയ്യാനും തയ്യാറാണെന്ന് സ്പിന്‍ ഓള്‍ റൗണ്ടര്‍ വാഷിംഗ്ടൺ സുന്ദർ. കോച്ച് രവി ശാസ്ത്രിയുടെ വാക്കുകൾ ടീമിലെ ഓരോ താരങ്ങൾക്കും വലിയ ഊർജ്ജമാണ് പകരുന്നതെന്നും” വാഷിംഗ്ടൺ സുന്ദർ പറഞ്ഞു. കൂടാതെ ഡ്രസ്സിംഗ് റൂമിൽ രവി ശാസ്ത്രിയുടെ വാക്കുകൾ മികച്ച പ്രകടനം നടത്താൻ പ്രേരിപ്പിക്കും  ഇന്ത്യൻ കോച്ചിനെ കുറിച്ച് സുന്ദർ വാചാലനായി.

അതേസമയം ടെസ്റ്റിൽ കന്നി മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുവാൻ സാധിച്ചതിൽ സന്തോഷമുണ്ടന്നും ഇതുപോലെ  ബാറ്റിങ്ങിൽ  ഓപ്പൺ ചെയ്യാൻ അവസരം കിട്ടിയാൽ  പോലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും വാഷിംഗ്ടൺ പറഞ്ഞു. ഇന്ത്യയുടെ അണ്ടർ 19 ടീമിൽ കളിക്കുമ്പോൾ ടോപ് ഓർഡർ ബാറ്റ്സ്മാനായിരുന്നു 21കാരനായ വാഷിംഗ്ടൺ സുന്ദർ.

നേരത്തെ ബ്രിസ്ബെയ്ൻ ടെസ്റ്റിൽ രവീന്ദ്ര ജഡേജയ്ക്ക് പകരം ടീമിലെത്തിയ വാഷിംഗ്ടൺ ആദ്യ ഇന്നിംഗ്സിൽ നിർണായകമായ 62 റൺസ് അടിച്ചെടുത്തിരുന്നു .കൂടാതെ താരം മത്സരത്തിൽ  4 ഓസീസ് വിക്കറ്റുകളും പിഴുതെടുത്തിരുന്നു .

ഇന്ത്യക്ക് എതിരായ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ബെയർസ്റ്റോയെ ഒഴിവാക്കിയത് തെറ്റ് : തിരുത്തൽ വേണമെന്ന ആവശ്യവുമായി നാസർ ഹുസൈൻ

0

ഇന്ത്യക്കെതിരായ ആദ്യ രണ്ട്  ക്രിക്കറ്റ്  ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏവരും അത്ഭുതപെട്ടത്‌ പ്രമുഖ താരം ബെയർസ്‌റ്റോ ടീമിലിടം നേടാത്തത് കണ്ടാണ് .എന്നാൽ ഇപ്പോൾ  വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോണി ബെയ്ർസ്റ്റോയ്ക്ക് വിശ്രമം നൽകിയ തീരുമാനം സെലക്ടർമാർ പുനപരിശോധിക്കണമെന്ന ആവശ്യവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ രംഗത്തെത്തി .

കളിക്കാരെ റൊട്ടേഷൻ രീതിയിൽ ഉപയോഗിക്കുന്നത് അനുസരിച്ചാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്‌ ഇപ്പോൾ  ബെയ്ർസ്റ്റോക്ക് വിശ്രമം നൽകിയിരിക്കുന്നത്.എന്നാൽ കരുത്തരായ ഇന്ത്യയെ  അവരുടെ നാട്ടിൽ നേരിടുമ്പോള്‍ ഏറ്റവും മികച്ച ടീമിനെ തന്നെ ഇംഗ്ലണ്ട് ടീം ടെസ്റ്റ് പരമ്പര സ്വന്തമാക്കുവാൻ വേണ്ടി  ഗ്രൗണ്ടിലിറക്കണമെന്നും ഹുസൈന്‍ പറഞ്ഞു.

ടെസ്റ്റ് പരമ്പരക്കായി  ഇന്ത്യക്കെതിരെ ഇറങ്ങുമ്പോൾ  ഇംഗ്ലണ്ട് ടീമിൽ തന്നെ സ്പിന്നർമാരെ ഏറ്റവും  നന്നായി നേരിടുന്ന ബെയ്ർസ്റ്റോയെ മാറ്റി നിർത്തുന്നത് തെറ്റായ തീരുമാനമാണ് എന്ന് അഭിപ്രായപ്പെട്ട മുൻ താരം .നായകൻ  ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ബെയ്ർസ്റ്റോ എന്നിവരുടെ സാന്നിധ്യം   സ്പിന്നിനെ ഏറെ അനുകൂലിക്കുന്ന ചരിത്രമുള്ള ചെന്നൈ ഗ്രൗണ്ടിൽ ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിങ്ങിന്  അനിവാര്യമാണെന്നും ഹുസൈന്‍ പറഞ്ഞു.

ബെയർസ്‌റ്റോക്ക്‌ വിശ്രമം അനുവദിക്കാനുള്ള തീരുമാനം ഇംഗ്ലണ്ട് ടീം മാനേജ്‌മന്റ് ഇടപെട്ട് മാറ്റണമെന്ന് പറഞ്ഞ മുൻ താരം. സെലക്ടർമാർ എത്രയും വേഗം  തീരൂമാനം പുനപരിശോധിക്കണമെന്നും
നാസർ ഹുസൈൻ ആവശ്യപ്പെട്ടു. ബെയര്‍സ്റ്റോക്ക് പുറമെ മാര്‍ക്ക് വുഡ്, സാം കറന്‍ എന്നിവര്‍ക്കും ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് സെലക്ടര്‍മാര്‍ വിശ്രമം നല്‍കിയിരുന്നു.

ഫെബ്രുവരി അഞ്ചിനാണ് ചെന്നൈയിൽ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് തുടക്കമാവുക. നാലു മത്സരങ്ങളാണ് ടെസ്റ്റ്  പരമ്പരയിലുള്ളത്. ആദ്യ 2 ടെസ്റ്റ് മത്സരങ്ങൾ നടക്കുന്ന ചെന്നൈയിൽ കാണികൾക്ക് പ്രവേശനം ഉണ്ടാകില്ല എന്ന് ബിസിസിഐ അറിയിച്ചിരുന്നു .
 

ഇനി തന്റെ മുഴുവൻ ശ്രദ്ധയും വൈറ്റ് ബോൾ ക്രിക്കറ്റിൽ : ഓസീസ് ടെസ്റ്റ് ടീമിൽ ഇനി സാധ്യതകൾ ഇല്ലെന്ന് തുറന്ന് പറഞ്ഞ് മാക്‌സ്‌വെൽ

0

ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ്  ടീമിൽ ഇനി തനിക്ക് അവസരം കിട്ടാൻ  സാധ്യതകൾ കുറവെന്ന്  ഗ്ലെൻ മാക്സ്വെൽ. വൈറ്റ് ബോൾ ക്രിക്കറ്റിലായിരിക്കും ഇനി തന്‍റെ മുഴുവൻ  ശ്രദ്ധയെന്നും മാക്സ്വെൽ പറഞ്ഞു. ടെസ്റ്റ് ടീമിൽ പലപ്പോഴും അവസരം കിട്ടിയെങ്കിലും വൈറ്റ് ബോളിലെ മികവ്  ഒരുതരത്തിലും  ആവർത്തിക്കാൻ മാക്സ് വെല്ലിന് ഇതുവരെ  കഴിഞ്ഞിട്ടില്ല .

കാമറൂൺ ഗ്രീൻ, വിൽ പുകോവ്സ്കി, ട്രാവിസ് ഹെഡ് തുടങ്ങിയ  ഒരുപറ്റം താരങ്ങൾ മികച്ച ഫോമിൽ ടെസ്റ്റിൽ  കളിക്കുമ്പോൾ ടെസ്റ്റ് ടീമിനെക്കുറിച്ച് ഇനി ആലോചിച്ചിട്ട് കാര്യമില്ലെന്നും മാക്സ്‌വെൽ വ്യക്തമാക്കി. ഈ വർഷത്തെയും അടുത്തവർഷത്തേയും ട്വന്റി 20 ലോകകപ്പിലും 2023ലെ ഏകദിന ലോകകപ്പിലും മികച്ച പ്രകടനം നടത്തുകയാണ് തന്റെ ഇപ്പോഴത്തെ പ്രധാന  ലക്ഷ്യമെന്നും 32 കാരനായ മാക്സ്വെൽ  തുറന്ന് പറഞ്ഞു.

2013ല്‍  ഇന്ത്യക്ക് എതിരെ ടെസ്റ്റില്‍ അരങ്ങേറിയ ഗ്ലെൻ  മാക്സ്‌വെല്‍ ഓസ്ട്രേലിയക്കായി ഇതുവരെ ഏഴ് ടെസ്റ്റുകളില്‍ മാത്രമാണ് കളിച്ചത്.  ഒരു സെഞ്ചുറി അടക്കം 339 റൺസാണ് ഇതുവരെ താരത്തിന്  ടെസ്റ്റില്‍ നേടുവാനായത് .ടെസ്റ്റിൽ   26.1 മാത്രമാണ്  ഓസീസ് താരത്തിന്റെ ബാറ്റിംഗ് ശരാശരി.

നേരത്തെ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമാണ് മാക്‌സ്‌വെല്‍ കാഴ്ചവെച്ചത്.  ഏകദിനത്തിലും ,ടി:20 മത്സരങ്ങളിലും ഇന്ത്യൻ ബൗളർമാരെ വെടിക്കെട്ട് ശൈലിയിൽ പ്രഹരമേല്പിച്ച മാക്‌സ്‌വെല്ലിന്  പക്ഷേ ഏകദിന പരമ്പരയിലെ മികച്ച പ്രകടനം   കാരണം  ടെസ്റ്റ് ടീമിലേക്ക് വഴിതുറക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.  മധ്യനിര ബാറ്റ്സ്മാൻ ട്രാവിസ് ഹെഡ്ഡിനെയും ആൾറൗണ്ടർ  കാമറൂണ്‍ ഗ്രീനിനെയുമാണ് ടെസ്റ്റ് ടീമില്‍ ഓസീസ്  ടീം മാനേജ്‌മന്റ് പരീക്ഷിച്ചത്. ഹെഡ്  ബാറ്റിങ്ങിൽ അമ്പേ പരാജയപ്പെട്ടെങ്കിലും ഗ്രീന്‍  പന്ത് കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങിയിരുന്നു.

അതേസമയം ഐപിഎല്ലില്‍ കഴിഞ്ഞ സീസൺ വരെ  കിംഗ്സ് ഇലവന്‍ പഞ്ചാബ് ടീമിലെ  താരമായിരുന്ന മാക്സ്‌വെല്ലിന് കഴിഞ്ഞ സീസണില്‍ കാര്യമായി ബാറ്റിങ്ങിൽ  തിളങ്ങാനായിരുന്നില്ല. അടുത്ത സീസണിലെ താരലേലത്തിന് മുന്നോടിയായി മാക്സ്‌വെല്ലിനെ കിംഗ്സ്  ഇലവൻ ടീമില്‍ നിന്നൊഴിവാക്കുകയും ചെയ്തിരുന്നു. 

പന്ത് നേടിയ ആ ബൗണ്ടറി തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം: അഭിമാന നിമിഷം ഓർത്തെടുത്ത് വാഷിംഗ്‌ടൺ സുന്ദർ

0

ഓസ്ട്രേലിയയ്ക്കെതിരായ അവസാന ക്രിക്കറ്റ്  ടെസ്റ്റിൽ ഇന്ത്യയ്ക്കായി വിജയ റൺ ബൗണ്ടറിയിലൂടെ ഋഷഭ് പന്ത് നേടുമ്പോൾ അതിലേറ്റവും സന്തോഷിച്ച വ്യക്തികളിലൊരാളാണ്  താനെന്ന് ഇന്ത്യൻ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ. ഓസ്‌ട്രേലിയക്ക് എതിരെ ഗാബ്ബയിൽ നടന്ന മത്സരം ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ്  പരമ്പരയിലെ നിർണായക മത്‌സരമായിരുന്നു .ഈ ടെസ്റ്റിലാണ് വാഷിംഗ്‌ടൺ സുന്ദർ  തന്റെ  ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത് .

അരങ്ങേറ്റ ടെസ്റ്റിൽ മിന്നും പ്രകടനമാണ് ബാറ്റ് കൊണ്ടും പന്ത് കൊണ്ടും സുന്ദർ കാഴ്ചവെച്ചത് .ഇന്ത്യയുടെ ജയത്തിന്  അരങ്ങേറ്റക്കാരൻ സുന്ദർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. നാലാം ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച താരം 84 റൺസും 4 വിക്കറ്റുകളും സ്വന്തമാക്കി. രണ്ടാമിന്നിങ്സിൽ പന്തിനൊപ്പം ആറാം വിക്കറ്റിൽ 53 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്താനും താരത്തിന് കഴിഞ്ഞു.നേരത്തെ ആദ്യ ഇന്നിങ്സിൽ ഓസീസ്  ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടർന്ന് ഇറങ്ങിയ  ഇന്ത്യ  6 വിക്കറ്റിന് 186 റണ്‍സെന്ന നിലയില്‍ പതറുകയായിരുന്നു .ഒരുവേള ഇന്ത്യ വലിയൊരു ലീഡ് വഴങ്ങുമെന്ന് തോന്നി .എന്നാൽ  അരങ്ങറ്റക്കാരനായ വാഷിങ്ടണ്‍ സുന്ദറും താക്കൂറും ഏഴാം വിക്കറ്റ് ബാറ്റിംഗ് കൂട്ടുകെട്ടിലൂടെ  ഇന്ത്യയുടെ  രക്ഷക്കെത്തുകയായിരുന്നു.
ഏഴാം വിക്കറ്റില്‍ ഈ ജോടി 123 റണ്‍സ് ടീം സ്കോറിലേക്ക്  കൂട്ടിച്ചേര്‍ത്ത് ഓസീസുമായുള്ള ഇന്ത്യയുടെ അകലം കുറയ്ക്കുകയും ചെയ്തു.

ബ്രിസ്‌ബേൻ ടെസ്റ്റിലെ മനോഹര  നിമിഷത്തെ കുറിച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ശേഷം തുറന്ന് പറയുകയാണ് സുന്ദർ ” തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷമാണത് എന്ന് വാഷിങ്ടൺ സുന്ദർ വ്യക്തമാക്കി. ‘ഋഷഭും ഞാനും അണ്ടർ 19 ഇന്ത്യൻ ടീമിൽ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യ ജയിക്കാനുള്ള പ്രധാന കാരണം അദ്ദേഹത്തിന്റെ തകർപ്പൻ ബാറ്റിങ്ങാണ്. ഋഷഭ് പന്ത് നേടിയ വിജയറൺ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമാണ്. ഗാബയിൽ ഇന്ത്യൻ കൊടിയും പിടിച്ച് നടന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല’-സുന്ദർ പറഞ്ഞു .

ഇതാരാണ് ബാറ്റിങ്ങിൽ സെവാഗോ : താക്കൂറിന്റെ ബാറ്റിംഗ് അതിശയിപ്പിച്ചെന്ന് അശ്വിനും ശ്രീധറും

0

ഓസ്‌ട്രേലിയക്കെതിരേ ബ്രിസ്ബണിലെ ഗാബയില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പേസർ  താക്കൂറിന്റെ ബാറ്റിങ് പ്രകടനം ക്രിക്കറ്റ് പ്രേമികളെ ഏറെ  ആശ്ചര്യപ്പെടുത്തിയിരുന്നു. കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിച്ച അദ്ദേഹം ആദ്യ ഇന്നിങ്‌സില്‍ 67 റണ്‍സോടെ ടീമിന്റെ ബാറ്റിങ്ങിലെ  ടോപ്‌ സ്‌കോററായിരുന്നു. താരത്തിന്റെ ചില ഷോട്ടുകള്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെ പോലും അമ്പരപ്പിക്കുന്ന വിധമായിരുന്നു . ഇപ്പോഴിതാ
താക്കൂറിന്റെ ബാറ്റിങ് തങ്ങളെയും ആശ്ചര്യപ്പെടുത്തിയതായി വെളിപ്പെടുത്തിയിരിക്കുകയാണ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ആര്‍ അശ്വിനും ഫീല്‍ഡിങ് കോച്ചായ ആര്‍ ശ്രീധറും. അശ്വിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു   ഇരുവരും .

ലോകത്തിലെ ഏറ്റവും മികച്ച പേസർ നിരയാണ് ഓസീസ് ടീമിന്റേത് .അവരുടെ പേസ് നിര നയിക്കുന്ന  പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ്, ഹേസല്‍വുഡ് എന്നിവര്‍ക്കെതിരേയായിരുന്നു നാലാം ടെസ്റ്റിൽ  താക്കൂറിന്റെ കണ്ണഞ്ചിപ്പിക്കുന്ന  ഷോട്ടുകള്‍. മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണോ ബാറ്റ് ചെയ്യുന്നതെന്നു പോലും തനിക്ക് ഒരുവേള  തോന്നിയതായി  ശ്രീധര്‍ പറയുന്നു.

അതേസമയം ഒരു നിമിഷം താക്കൂറിന്റെ ബാറ്റിംഗ് കണ്ടപ്പോൾ  ഞാന്‍ ചിന്തിച്ചുപോയത് വീരേന്ദര്‍ സെവാഗാണ്  ഇപ്പോൾ ഇന്ത്യക്ക്  വേണ്ടി ബാറ്റ് ചെയ്യുന്നതെന്നായിരുന്നുവെന്ന്  ഫീൽഡിങ് കോച്ച് ശ്രീധര്‍ പറഞ്ഞു.

ഞങ്ങള്‍ ഡ്രസിങ് റൂമില്‍ താക്കൂറിന്റെ ബാറ്റിങ് കണ്ട്  ഒരുപാട് അമ്പരന്ന്  പോയി. സുഹൃത്തെ നീ ഇത്രയും കാലം എവിടെയായിരുന്നുവെന്നായിരുന്നു ഞങ്ങള്‍ മനസ്സില്‍  എല്ലാം ചോദിച്ചത് . സിക്‌സറിലൂടെ അക്കൗണ്ട് തുറക്കാനുള്ള  താക്കൂറിന്റെ ധൈര്യവും ലോക ഒന്നാം നമ്പര്‍ കമ്മിന്‍സിനെതിരേയുള്ള ഹുക്ക് ഷോട്ടും ലോങ് ഓണിലൂടെ സിക്‌സര്‍ പായിച്ച് ഫിഫ്റ്റി നേടിയതുമെല്ലാം കണ്ടപ്പോള്‍ നീയാരാണെന്നു മനസ്സില്‍ ചോദിച്ചു പോയതായും  ഓഫ്‌ സ്പിന്നർ അശ്വിന്‍ വ്യക്തമാക്കി.  മൂന്നാം  റെസ്റ്റിനിടയിൽ  പരിക്കേറ്റ അശ്വിൻ നാലാം ടെസ്റ്റിൽ കളിച്ചിരുന്നില്ല .

നേരത്തെ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ  ഓസീസ്  ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടർന്ന് ഇറങ്ങിയ  ഇന്ത്യ  6 വിക്കറ്റിന് 186 റണ്‍സെന്ന നിലയില്‍ പതറുകയായിരുന്നു .ഒരുവേള ഇന്ത്യ വലിയൊരു ലീഡ് വഴങ്ങുമെന്ന് തോന്നി . അരങ്ങറ്റക്കാരനായ വാഷിങ്ടണ്‍ സുന്ദറിന് കൂട്ടായി കരിയറിൽ രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന  താക്കൂര്‍ ആണ് എട്ടാമതായി  ക്രീസിലെത്തിയത്. പിന്നീട്  ഏഴാം വിക്കറ്റിൽ അവിസ്മരണീയ ബാറ്റിങ്  പ്രകടനത്തിനാണ് ഗാബ സാക്ഷിയായത്. ഏഴാം വിക്കറ്റില്‍ ഈ ജോടി 123 റണ്‍സ് ടീം സ്കോറിലേക്ക്  കൂട്ടിച്ചേര്‍ത്ത് ഓസീസുമായുള്ള ഇന്ത്യയുടെ അകലം കുറയ്ക്കുകയും ചെയ്തു.

സഞ്ജുവിനെയോ അയ്യറെയോ മാറ്റി റിഷാബ് പന്തിനെ ടി:20 ടീമിൽ എടുക്കണം :മുൻ ഓസീസ് താരം

0

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന ബാറ്റിംഗ്  പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ഏകദിന, ട20 ടീമുകളില്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന് പിന്തുണ വർധിക്കുന്നു . ഏകദിന, ടി20 ടീമുകളില്‍ ശ്രേയസ്‍ അയ്യര്‍ക്കോ, മലയാളി താരം സഞ്ജു സാംസണോ പകരം വിക്കറ്റ്  കീപ്പർ  റിഷഭ് പന്തിനെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ് ആവശ്യവുമായി രംഗത്തെത്തി കഴിഞ്ഞു .

ഗ്രൗണ്ടിന്റെ വ്യത്യസ്ത കോണുകളിലേക്ക് വ്യത്യസ്ത ഷോട്ട് കളിക്കാന്‍ റിഷഭ് പന്തിന് പ്രത്യേക കഴിവുണ്ട്. അതിനാൽ തന്നെ  പലപ്പോഴും  അദ്ദേഹത്തിനെതിരെ ബൗള്‍ ചെയ്യുക എന്നത്  ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനാല്‍ റിഷഭ് പന്തിനെ പരിമിത ഓവര്‍  ക്രിക്കറ്റിലും ഇന്ത്യ  കളിപ്പിക്കണം. ഓസ്ട്രേലിയയില്‍ ഇന്ത്യയെ അവസാന മൂന്ന് ടെസ്റ്റിലും രഹാനെ മികച്ച രീതിയില്‍ നയിച്ചെങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്തിൽ  നിന്ന്  ഒരിക്കലും വിരാട് കോലിയെ മാറ്റരുതെന്നും മാറ്റിയാല്‍  അത് അദ്ദേഹത്തിന്‍റെ ബാറ്റിംഗിനെ തന്നെ  ബാധിക്കുമെന്നും ഹോഗ് അഭിപ്രായപ്പെട്ടു .

വിരാട് കോഹ്‌ലിയുടെ നായകത്വത്തെ കുറിച്ച് വാചാലനായ ഹോഗ് പറയുന്നത് ഇപ്രകാരമാണ് ” ക്യാപ്റ്റൻ ആകുമ്പോളാണ് കോലി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാറുള്ളത്. അതുമാത്രമല്ല, കോലിയെ മാറ്റിയാല്‍ അത് ഇന്ത്യന്‍ ടീമിന്‍റെ ശൈലി തന്നെ മാറ്റുന്ന നടപടിയായി പോവും എന്നത് ഒരു വാസ്തവമാണ് . അജിൻക്യ  രഹാനെ ഇന്ത്യയെ മികച്ച രീതിയിലാണ് നയിച്ചത്. കോലിയെ അപേക്ഷിച്ച് ശാന്തനും സമചിത്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കളിക്കാരനും ക്യാപ്റ്റനുമാണ് രഹാനെ. പക്ഷേ  കോലിയെ ക്യാപ്റ്റനായി നിലനിര്‍ത്തി രഹാനെയെ വൈസ് ക്യാപ്റ്റനായി തുടരാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും ഹോഗ് പറഞ്ഞു.

ബാറ്റിങിനിടെ ഓസീസ് താരം ഭീഷണിപ്പെടുത്തി : വെളിപ്പെടുത്തലുമായി ശുഭ്മാൻ ഗിൽ

0

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്  പരമ്പരയില്‍ ഇന്ത്യന്‍ വിജയത്തില്‍ ഏറെ  നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളായിരുന്നു യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഗിൽ പര്യടനത്തിനിടെ  ഓസ്‌ട്രേലിയയില്‍ തനിക്ക് നേരിടേണ്ടി വന്ന  വെല്ലുവിളികളെക്കുറിച്ച് ഇപ്പോൾ  വെളിപ്പെടുത്തിയിരിക്കുകയാണ്  . ഓസീസ്  പരമ്പര പൂര്‍ത്തിയാക്കി
നാട്ടില്‍ തിരിച്ചെത്തിയ ശേഷം സംസാരിക്കുകയായിരുന്നു   21കാരനായ ഗില്‍.

നേരത്തെ മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ പ്രിത്വി ഷാ ക്ക് പകരം ഓപ്പണിങ്ങിൽ  ഇറങ്ങിയായിരുന്നു ഗില്ലിന്റെ അരങ്ങേറ്റം. മികച്ച പ്രകടനത്തിലൂടെ പരമ്പരയിലെ ശേഷിച്ച ടെസ്റ്റുകളിലും താരം സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. ആറു ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 51.8 ശരാശരിയില്‍ 259 റണ്‍സ് ഗില്‍ അടിച്ചെടുത്തിരുന്നു .
ടെസ്റ്റ് പരമ്പരയില്‍ ബാറ്റ് ചെയ്യവെ ഓസീസിന്റെ മുന്‍നിര സ്പിന്നര്‍  കൂടിയയായ  ലിയോണ്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ഇപ്പോൾ  വെളിപ്പെടുത്തിയിരിക്കുകയാണ് ഗില്‍. ഞാന്‍ പക്ഷെ വളരെ കൂളായി അവയെ നേരിട്ടു. ശാന്തനായി ക്രീസിൽ ബാറ്റിംഗ് തുടര്‍ന്ന ഞാന്‍ ബാറ്റിലൂടെ മറുപടി നല്‍കാനാണ് ആഗ്രഹിച്ചത്. ഓസീസിന്റെ സ്ലെഡ്ജിങ് ഒരുതരത്തിലും ഇന്ത്യന്‍ ടീമിനെ ഭയപ്പെടുത്തിയിരുന്നില്ലെന്നും ഗില്‍ വിശദമാക്കി.

തന്റെ കൂടെ രണ്ടാം  ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച സിറാജിനെ കുറിച്ചും  ഗിൽ വാചാലനായി .സിറാജ് പാജി മഹാനായ വ്യക്തിയാണ്. ഒരു തരത്തിലുള്ള കാര്യങ്ങളും അദ്ദേഹത്തിന്റെ ബൗളിങിനെ ബാധിച്ചില്ല, മാത്രമല്ല വളരെ നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്തു. പിതാവിന്റെ വിയോഗവും കാണികളുടെ മോശം പെരുമാറ്റവുമെല്ലാം നേരിട്ടിട്ടും സിറാജ് തന്റെ ഏറ്റവും മികച്ച
പ്രകടനം നടന്ന കളിക്കളത്തില്‍ പുറത്തെടുത്തതായും ഗില്‍ കൂട്ടിച്ചേര്‍ത്തു.

ബ്രിസ്ബണിലെ ഗാബയില്‍ നടന്ന പരമ്പരയിലെ  നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ സെഞ്ച്വറി നേടാന്‍ കഴിയാതിരുന്നതില്‍ നിരാശയുണ്ടെന്നു  ഓപ്പണർ ഗില്‍ വ്യക്തമാക്കി. രണ്ടാമിന്നിങ്‌സില്‍ 91 റണ്‍സില്‍ നില്‍ക്കെയായിരുന്നു ഗില്‍ പുറത്തായത്. ഓഫ്‌ സ്പിന്നർ നഥാൻ  ലിയോണിനെതിരേ വൈഡ് ബോളില്‍ ഷോട്ടിനു ശ്രമിച്ച ഗില്ലിന്റെ ബാറ്റില്‍ എഡ്ജ് ചെയ്ത ബോള്‍ സ്ലിപ്പില്‍ സ്മിത്തിന്  ക്യാച്ചാവുകയായിരുന്നു.

നാലാം ടെസ്റ്റിലെ ബാറ്റിങ്ങിനെ കുറിച്ച് ഗിൽ പറയുന്നത് ഇങ്ങനെ “ഞാന്‍ 
ഏറെ നന്നായി ബാറ്റ് ചെയ്തു  കൊണ്ടിരിക്കുകയായിരുന്നു. സ്‌കോര്‍ 90 കടന്നതോടെ  അല്‍പ്പം പരിഭ്രമമുണ്ടായി. ഇതേ  തുടർന്നാണ് ഞാൻ  മോശം ഷോട്ട് കളിക്കുകയും ചെയ്തത് . സത്യത്തിൽ
അങ്ങനെയൊരു ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയതില്‍ നിരാശയുണ്ട്. ഇന്ത്യ ജയിച്ച ഈ ടെസ്റ്റില്‍ സെഞ്ച്വറി കൂടി നേടിയിരുന്നെങ്കില്‍ അത് കേക്കിന്  മുകളില്‍ ചെറി വയ്ക്കുന്നതുപോലെ മനോഹരമായി മാറുമായിരുന്നുവെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു.


വീണ്ടും സെഞ്ച്വറി അടിച്ച് റൂട്ട് : രണ്ടാം ദിനം ഇംഗ്ലണ്ട് പൊരുതുന്നു

0

ഗോൾ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന   ഇംഗ്ലണ്ട് : ശ്രീലങ്ക രണ്ടാം ടെസ്റ്റിന്റെ മൂന്നാം  ദിവസം മത്സരം പുരോഗമിക്കവേ  ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ  381 റണ്‍സ് പിന്തുടർന്ന്  ഇറങ്ങിയ  ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 6 വിക്കറ്റ്  നഷ്ടത്തിൽ 310 റൺസെന്ന നിലയിലാണ് .നായകൻ ജോ റൂട്ട് പുറത്താകാതെ  166  റൺസുമായി ക്രീസിലുണ്ട് .റൂട്ടിന്റെ സെഞ്ച്വറി കരുത്തിലാണ്  ഇംഗ്ലണ്ട്  ടീം ഈ സ്കോറിലേക്ക് എത്തിയത്. ശ്രീലങ്കയുടെ സ്കോറിന് ഒപ്പമെത്തുവാന്‍ ഇംഗ്ലണ്ട് ടീമിന്  ഇനിയും  71 റണ്‍സ് കൂടി നേടണം.

നേരത്തെ രണ്ടാം ദിനത്തെ  കളി അവസാനിപ്പിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് നേടിയ  ഇംഗ്ലണ്ട് ടീമിന്റെ മുഴുവൻ ബാറ്റിംഗ് പ്രതീക്ഷകളും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന  റൂട്ട് : ബെയർസ്‌റ്റോ സഖ്യത്തിലായിരുന്നു .
എന്നാൽ ഇന്നിങ്സിലെ മുപ്പത്തിയാറാം ഓവറിൽ സന്ദർശക ടീമിന് മൂന്നാം വിക്കറ്റ് നഷ്ടമായി . 28 നേടിയ മിന്നും ബാറ്റിംഗ് ഫോം കാഴ്ചവെച്ച   ബെയർസ്‌റ്റോയെ
ലസിത്    എംബുല്‍ദേനിയയാണ്  പുറത്താക്കിയത്.

ശേഷം വന്ന ഡാനിയൽ ലോറെൻസ് വേഗം പുറത്തായെങ്കിലും പിന്നീട് വന്ന ജോസ് ബട്ട്ലർ നായകൻ റൂട്ടിന് മികച്ച പിന്തുണ നൽകി .95 പന്തിൽ 55 റൺസ് നേടിയ ബട്ട്ലർ  ഇംഗ്ലണ്ട് സ്കോറിങ്ങിന് വേഗത കൂട്ടി .ഇതിനിടയിൽ ഈ  ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും കരിയറിലെ പത്തൊമ്പതാമത്തെയും  ടെസ്റ്റ് ശതകം നായകൻ ജോ റൂട്ട് പൂർത്തിയാക്കി .

മികച്ച രീതിയിൽ മുന്നേറിയ ജോസ് ബട്ട്ലറിനെ  ഫെർണാണ്ടോയുടെ കരങ്ങളിൽ എത്തിച്ച് രമേശ് മെൻഡിസ് ശ്രീലങ്ക ടീമിന് പ്രധാനപ്പെട്ട ബ്രേക്ക്  ത്രൂ നൽകി .തൊട്ട് പിറകെ വന്ന സാം കരനും ബാറ്റിങ്ങിൽ ശോഭിക്കുവാനായില്ല .
13 റൺസ് മാത്രം നേടിയ സാം കരൺ 
ലസിത് എംബുല്‍ദേനിയയുടെ പന്തിൽ പുറത്തായി .ശ്രീലങ്കൻ  ഇടംകൈയൻ സ്പിന്നറുടെ  ഇന്നിങ്സിലെ അഞ്ചാം വിക്കറ്റ് ആണിത് .

ഏഴാം വിക്കറ്റിൽ ഡൊമിനിക് ബെസ്സിനൊപ്പം മൂന്നാം സെക്ഷനിൽ ബാറ്റിംഗ് തുടരുന്ന ജോ റൂട്ട് തന്റെ അടുത്ത ഇരട്ട സെഞ്ചുറിയിലേക്കില്ല കുതിപ്പിലാണ് .നേരത്തെ പരമ്പരയിലെ ആദ്യ ടെസ്റ്റിലും ജോ റൂട്ട് ഇരട്ട ശതകം നേടിയിരുന്നു .




ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര :സഞ്ജയ് മഞ്ജരേക്കർ കമന്റേറ്റർമാരുടെ പട്ടികയിൽ ഇടം നേടിയില്ല

0

വരാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്  പരമ്പരയിൽ സഞ‌്ജയ് മഞ്ജരേക്കര്‍ കമന്‍റേറ്റര്‍  ആയി ഉണ്ടാവില്ല . സ്റ്റാര്‍ സ‌്‌പോര്‍ട്‌സ് പുറത്തിറക്കിയ പരമ്പരക്കുള്ള  കമന്‍റേറ്റര്‍മാരുടെ പട്ടികയിൽ മഞ്ജരേക്കറെ ഉള്‍പ്പെടുത്തിയിട്ടില്ല. ഹര്‍ഭ ഭോഗ്‌ലെ, സുനില്‍ ഗാവസ്‌കര്‍, മുരളി കാര്‍ത്തിക്ക്. ദീപ് ദാസ് ഗ്പ്ത, ശിവരാമകൃഷ്ണന്‍ എന്നിവരുടെ പേരാണ് ഇന്ത്യന്‍ കമന്‍റേറ്റര്‍മാരായി പട്ടികയിൽ ഉളളത്. 

നേരത്തെ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ മഞ്ജരേക്കര്‍ മുംബൈയിൽ നിന്ന് സോണി നെറ്റ്‍‍വര്‍ക്കിനായി കമന്‍ററിയിൽ പങ്കെടുത്തിരുന്നു. നേരത്തെ പല സന്ദർഭങ്ങളിലായി
രവീന്ദ്ര ജഡേജ അടക്കമുള്ള ഇന്ത്യന്‍ താരങ്ങളെയും  സഹ കമന്‍റേറ്റര്‍
ഹർഷ ഭോഗിലയെയും   വിമര്‍ശിച്ചതിന് കഴിഞ്ഞ വര്‍ഷം മഞ്ജരേക്കര്‍ക്ക് ബിസിസിഐ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയത്  ഏറെ ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു.

നേരത്തെ 2019 ലോകകപ്പിനിടെ ഇന്ത്യൻ  ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ‘തട്ടിക്കൂട്ട് കളിക്കാരന്‍’ എന്ന് മഞ്ജരേക്കർ  വിളിച്ചതും  ഏറെ വിവാദമായിരുന്നു. എന്നാല്‍ വിവാദമായതോടെ ജഡേജ
  ഒരു പൂര്‍ണ ക്രിക്കറ്ററെന്ന് ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് ശേഷം മഞ്ജരേക്കര്‍  തന്റെ അഭിപ്രായം തിരുത്തി പറഞ്ഞിരുന്നു .

അതേസമയം ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിനിടെയായിരുന്നു ഭോഗ്‌ലെയെ കുറിച്ച്  വിവാദമായ സഞ്ജയ് മഞ്ജരേക്കറുടെ പ്രയോഗങ്ങള്‍. പിങ്ക് പന്ത് കാണാനാകുന്നുണ്ടോ എന്ന് താരങ്ങളില്‍ നിന്ന് ചോദിച്ച് മനസിലാക്കണം  എന്ന്  ഭോഗ്‌ലെ കമന്ററിക്കിടയിൽ  പറഞ്ഞു. എന്നാല്‍, ‘മത്സരം കളിച്ച് പരിചയമില്ലാത്തതിനാല്‍ നിങ്ങള്‍ക്ക് അത് എല്ലാവരോടും  ചോദിച്ചറിയേണ്ടിവരുന്നു, മത്സരങ്ങള്‍ കളിച്ചിട്ടുള്ള എനിക്കൊന്നും അതിന്‍റെ ഒരു  ആവശ്യമില്ല’ എന്നായിരുന്നു മഞ്ജരേക്കറുടെ പ്രതികരണം. 

അവരുടേത് അതുല്യ നേട്ടം :ആറ് ഇന്ത്യൻ താരങ്ങൾക്ക് ഥാർ എസ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര ഗ്രൂപ്പ്

0


ഓസ്‌ട്രേലിയയിലെ  ഐതിഹാസിക ടെസ്റ്റ് പരമ്പര നേട്ടത്തിന് പിന്നാലെ ആറ് ഇന്ത്യൻ താരങ്ങൾക്ക് ഥാർ-എസ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര ഗ്രൂപ്പ്. ടെസ്റ്റ് പരമ്പരയിൽ മുന്നും  പ്രകടനം കാഴ്ച്ചവച്ച ആറ് പേർക്കാണ് ആനന്ദ് മഹീന്ദ്രയുടെ സമ്മാനം. ഓപ്പണർ ശുഭ്മാൻ ഗിൽ, ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ, ബൗളർമാരായ സിറാജ്, ടി നടരാജ്, നവ്ദീപ് സൈനി, ഷാർദുൽ താക്കൂർ എന്നിവർക്കാണ് അപ്രതീക്ഷിത സമ്മാനം നൽകുവാൻ മഹീന്ദ്ര ഗ്രൂപ്പ് തീരുമാനം കൈകൊണ്ടത് .

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്‌യുവി വാഹനമായ ‘ഥാര്‍’ സമ്മാനമായി നല്‍കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു .
അസാധ്യമായത് നേടിയെടുക്കാന്‍ ഇനി വരുന്ന ഭാവി തലമുറക്ക് കൂടി പ്രചോദനം ആകും എന്നതിനാലാണ്  ആറ് യുവതാരങ്ങള്‍ക്കും സമ്മാനം നല്‍കുന്നതെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റിലൂടെ അറിയിച്ചു .

പ്രതിസന്ധികളെയെല്ലാം മറികടന്ന് വിജയസോപാനത്തില്‍ കയറിയ ഈ ഇന്ത്യൻ  താരങ്ങളെല്ലാം  പരമ്പരയിലെ മികവാർന്ന പ്രകടനത്തിലൂടെ ജീവിതത്തിന്‍റെ ഏത് തരം  മേഖലയിലുള്ളവര്‍ക്കും യഥാര്‍ത്ഥ പ്രചോദനമാണെന്നും ഇവര്‍ക്കെല്ലാം മഹീന്ദ്രയുടെ ഏറ്റവും പുതിയ ഥാര്‍ എസ്‌യുവി സമ്മാനമായി നല്‍കുന്നതില്‍ വ്യക്തിപരമായും തനിക്കും  ഏറെ സന്തോഷമുണ്ടെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി.സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിച്ച് അധികമാരും സഞ്ചരിക്കാത്ത പാതയിലൂടെ യാത്ര ചെയ്ത് വിജയം വെട്ടിപ്പിടിച്ചതിനാലാണ് ഇവര്‍ക്ക് സമ്മാനം നല്‍കുന്നതെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പറഞ്ഞു.

നേരത്തെ  പേസർ താക്കൂർ ഒഴികെയുള്ള അഞ്ച് പേരും ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യയ്ക്കായി ടെസ്റ്റിൽ  ആദ്യമായി കളത്തിലിറങ്ങിയത്. 13 വിക്കറ്റ് സ്വന്തമാക്കിയ താരമാണ് സിറാജ്. ഷാർദുൽ താക്കൂറും സുന്ദറും നിർണായക പ്രകടനം കാഴ്ചവച്ചു. ശുഭ്മാന്റെ ബാറ്റിംഗും ടി നടരാജന്റെ  ബൗളിംഗും കളിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓസീസ് പര്യടനത്തിന് ശേഷം നാട്ടിൽ തിരികെയെത്തിയ ഇന്ത്യൻ താരങ്ങൾക്കെല്ലാം വലിയ സ്വീകരണമാണ് ജന്മനാടുകളിൽ ലഭിക്കുന്നത് .

കരീം ബെന്‍സേമയുടെ ഇരട്ട ഗോള്‍. റയല്‍ മാഡ്രിഡിനു തകര്‍പ്പന്‍ വിജയം

0

ലാലീഗയിലെ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനു വിജയം. കോവിഡ് കാരണം പരിശീലകനായ സിനദിന്‍ സിദ്ദാനില്ലാതെയായിരുന്നു റയല്‍ മാഡ്രിഡിന്‍റെ വിജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് വിജയിച്ച് പോയിന്‍റ് പട്ടികയില്‍ രണ്ടാമതാണ് റയല്‍ മാഡ്രിഡ്. കരീം ബെന്‍സേമയുടെ ഇരട്ട ഗോളും ഹസാഡ്, കാസിമെറോ എന്നിവരുടെ ഗോളുമാണ് റയല്‍ മാഡ്രിഡിനു വിജയമൊരുക്കിയത്.

15ാം മിനിറ്റില്‍ കാസിമെറോയിലൂടെയാണ് റയല്‍ മാഡ്രിഡ് ലീഡ് നേടിയത്. റയല്‍ മാഡ്രിഡിനു ലഭിച്ച കോര്‍ണറില്‍ നിന്നും ബ്രസീലിയന്‍ താരത്തിന്‍റെ ഹെഡര്‍ ഗോള്‍കീപ്പറെ മറികടന്നു. ആദ്യ പകുതിയില്‍ തന്നെ ബെന്‍സേമയും ഹസാഡും ഗോള്‍ കണ്ടെത്തി റയല്‍ മാഡ്രിഡിനു മൂന്നു ഗോള്‍ ലീഡ് നല്‍കി.

രണ്ടാം പകുതിയില്‍ ജൊസേലു ഒരു ഗോള്‍ മടക്കിയെങ്കിലും വീണ്ടും ഒരു ഗോള്‍ നേടി ബെന്‍സേമ, അലവാസിന്‍റെ തിരിച്ചു വരവിനു തടസ്സം നിന്നു. വിജയത്തോടെ 19 മത്സരങ്ങളില്‍ നിന്നും 40 പോയിന്‍റുമായി അത്ലറ്റിക്കോ മാഡ്രിഡിനു പിന്നിലാണ് റയല്‍ മാഡ്രിഡ്. അടുത്ത മത്സരത്തില്‍ റയല്‍ ലെവാന്‍റയെ നേരിടും.

ഐപിഎല്ലിൽ മടങ്ങിയെത്തുവാൻ ശ്രീശാന്ത് :ലേലത്തിൽ താരം പങ്കെടുക്കും

0

അടുത്ത മാസം നടക്കുവാൻ പോകുന്ന ഐപിഎല്‍ പതിനാലാം സീസണിലെ താരലേലത്തില്‍ പങ്കെടുക്കാന്‍ മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്തും ഉണ്ടാകും .
ഫെബ്രുവരി 18 ന്  നടക്കുന്ന താരലേലത്തിനായി ശ്രീശാന്ത് രജിസ്റ്റര്‍ ചെയ്യും.  നേരത്തെ കോഴ  ആരോപണം നേരിട്ട ശ്രീശാന്ത് വിലക്കിന് ശേഷം സയിദ് മുഷ്‌താഖ് അലി ടി20 ടൂര്‍ണമെന്‍റിലൂടെ ക്രിക്കറ്റിലേക്ക് വീണ്ടും  അടുത്തിടെ  തിരിച്ചെത്തിയിരുന്നു. 

കൊവിഡ്  വ്യാപന പശ്ചാത്തലത്തിൽ ഐപിഎൽ ഇന്ത്യയിൽ തന്നെ ഇത്തവണ  നടക്കുമോയെന്ന് ഇതുവരെ  ഒരുതരത്തിലും  വ്യക്തമായിട്ടില്ല. മത്സരം  ഇന്ത്യയിൽ തന്നെ സ്വന്തം വേദികളിൽ നടത്താൻ പരമാവധി  ശ്രമിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആവർത്തിക്കുന്നുണ്ട്. കഴിഞ്ഞ  ഐപിൽ സീസണിലെ എല്ലാ മത്സരങ്ങളും ദുബായിലാണ് നടത്തിയത്.

സ്റ്റീവ് സ്‌മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, കെയ്‌ല്‍ ജാമീസണ്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ആരോണ്‍ ഫിഞ്ച്, ഡേവിഡ് മലാന്‍ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ താരലേലത്തില്‍  എല്ലാ ടീമികളാലും ശ്രദ്ധ നേടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  

ഈ സീസണിലെ ഐപിഎൽ താരലേലം അടുത്തമാസം പതിനെട്ടിന് നടക്കും എന്നാണ് ബിസിസിഐ അറിയിച്ചത് . എന്നാൽ താരലേലത്തിന്റെ വേദി ഇതുവരെ  നിശ്ചയിച്ചിട്ടില്ല.  ഐപിൽ ടീമുകൾക്ക്  എല്ലാം താരങ്ങളെ  നിലനി‍ർത്താനുള്ള അവസാന തീയതി ജനുവരി ഇരുപതായിരുന്നു. ഫെബ്രുവരി നാല് വരെ താരങ്ങളെ മറ്റ് ടീമുകൾക്ക് കൈമാറ്റം ചെയ്യാനുള്ള ജാലകം ഉണ്ട് .

സണ്‍റൈസേഴ്സ് ഹൈദരാബാദ് നിലനിര്‍ത്തിയ താരങ്ങള്‍

David Warner (c), Abhishek Sharma, Basil Thampi, Bhuvneshwar Kumar, Jonny Bairstow, Kane Williamson, Manish Pandey, Mohammad Nabi, Rashid Khan, Sandeep Sharma, Shahbaz Nadeem, Shreevats Goswami, Siddarth Kaul, Khaleel Ahmed, T Natarajan, Vijay Shankar, Wriddhiman Saha, Abdul Samad, Mitchell Marsh, Jason Holder, Priyam Garg, Virat Singh

ഒഴിവാക്കിയവര്‍: Billy Stanlake, Fabian Allen, Yarra Prithviraj, Sanjay Yadav, B Sandeep

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിര്‍ത്തിയ താരങ്ങള്‍

Eoin Morgan (c), Dinesh Karthik, Shubman Gill, Rinku Singh, Nitish Rana, Rahul Tripathi, Kamlesh Nagarkoti, Kuldeep Yadav, Pat Cummins, Prasidh Krishna, Lockie Ferguson, Sandeep Warrier, Shivam Mavi, Varun Chakaravarthy, Andre Russell, Sunil Narine, Tim Seifert

ഒഴിവാക്കിയവര്‍: Tom Banton, Chris Green, Nikhil Naik, Siddharth M and Siddhesh Lad

ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തിയ താരങ്ങള്‍

Shreyas Iyer (c), Shikhar Dhawan, Prithvi Shaw, Ajinkya Rahane, Rishabh Pant, Axar Patel, Amit Mishra, Ishant Sharma, R Ashwin, Lalit Yadav, Harshal Patel, Avesh Khan, Pravin Dubey, Kagiso Rabada, Anrich Nortje, Marcus Stoinis, Shimron Hetmyer, Chris Woakes, Daniel Sams.

ഒഴിവാക്കിയവര്‍: Mohit Sharma, Tushar Deshpande, Keemo Paul, Sandeep Lamichhane, Alex Carey, Jason Roy.

കിംഗ്സ് ഇലവന്‍ പഞ്ചാബ് നിലനിര്‍ത്തിയ താരങ്ങള്‍

KL Rahul (c), Chris Gayle, Mandeep Singh, Sarfaraz Khan, Mayank Agarwal, Nicholas Pooran, Deepak Hooda, Prabhsimran Singh, Mohammed Shami, Chris Jordan, Darshan Nalkande, Ravi Bishnoi, Murugan Ashwin, Arshdeep Singh, Harpreet Brar, Ishan Porel

ഒഴിവാക്കിയവര്‍: Glenn Maxwell, Karun Nair, Hardus Viljoen, Jagadeesha Suchith, Mujeeb ur Rahman, Sheldon Cottrell, Jimmy Neesham, Krishnappa Gowtham, Tajinder Sing

രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ താരങ്ങള്‍

Sanju Samson (c), Ben Stokes, Jofra Archer, Jos Buttler, Riyan Parag, Shreyas Gopal, Rahul Tewatia, Mahipal Lomror, Kartik Tyagi, Andrew Tye, Jaydev Unadkat, Mayank Markande, Yashasvi Jaiswal, Anuj Rawat, David Miller, Manan Vohra, Robin Uthappa.

ഒഴിവാക്കിയവര്‍: Steve Smith, Oshane Thomas, Akash Singh, Ankit Rajpoot, Varun Aaron, Tom Curran, Anirudha Joshi, Shashank Singh.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയ താരങ്ങള്‍

Virat Kohli, AB de Villiers, Yuzvendra Chahal, Devdutt Padikkal, Navdeep Saini, Washington Sundar, Mohammed Siraj, Kane Richardson, Adam Zampa, Josh Philippe, Shahbaz Ahmed and Pavan Deshpande.

ഒഴിവാക്കിയവര്‍: Aaron Finch, Chris Morris, Isuru Udana, Moeen Ali, Pawan Negi, Gurkeerat Singh Mann, Shivam Dube, Dale Steyn, Parthiv Patel and Umesh Yadav.

ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയ താരങ്ങള്‍

MS Dhoni (c), N Jagadeesan, R Gaikwad, KM Asif, R Jadeja, J Hazlewood, K Sharma, A Rayudu, S Raina, I Tahir, D Chahar, Faf du Plessis, S Thakur, M Santner, D Bravo, L Ngidi, S Curran, S Kishore.

ഒഴിവാക്കിയവര്‍:Harbhajan Singh, Kedar Jadhav, Murali Vijay, Piyush Chawla.

മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയ താരങ്ങള്‍

Rohit Sharma (c), Quinton de Kock, Suryakumar Yadav, Ishan Kishan (WK), Chris Lynn, Anmolpreet Singh, Saurabh Tiwary, Aditya Tare, Kieron Pollard, Hardik Pandya, Krunal Pandya, Anukul Roy, Jasprit Bumrah, Trent Boult, Rahul Chahar, Jayant Yadav, Dhawal Kulkarni, Mohsin Khan.

ഒഴിവാക്കിവര്‍: Lasith Malinga, Mitch McClenaghan, James Pattinson, Nathan Coulter-Nile, Sherfane Rutherford, Prince Balwant Rai, Digivijay Deshmukh


ഐപിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക ഈ ഓസീസ് താരത്തിന് ലഭിക്കും : പ്രവചനവുമായി ആകാശ് ചോപ്ര

0

വരാനിരിക്കുന്ന ഐപിഎല്‍  സീസണ് മുന്നോടിയായി മികച്ച രീതിയിലുള്ള  ഒരുക്കങ്ങള്‍ സംഘാടകരും എല്ലാ ഐപിൽ  ക്ലബുകളും ആരംഭിച്ചു കഴിഞ്ഞു .എട്ട്  ടീമുകളും തങ്ങൾ  നിലനിര്‍ത്തുകയും റിലീസ് ചെയ്യുകയും ചെയ്ത താരങ്ങളുടെ മുഴുവൻ പട്ടിക  കഴിഞ്ഞ ദിവസം തന്നെ എവർക്കുമായി  പുറത്തുവിട്ടിരുന്നു.  ഐപിൽ പതിനാലാം സീസണിന് മുന്നോടിയായുള്ള മിനി  താരലേലത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കേ  പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ്   മുന്‍ ഇന്ത്യൻ താരം  ആകാശ് ചോപ്ര. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഒരു  ഓസ്‌ട്രേലിയന്‍ പേസര്‍ മാറുമെന്നാണ് ചോപ്രയുടെ ഇപ്പോഴത്തെ  പ്രവചനം. 

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകക്ക്  ഓസീസ് ഇടം കയ്യൻ പേസർ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഏതെങ്കിലും ഒരു  ടീം ഉറപ്പായും  സ്വന്തമാക്കും എന്ന് ചോപ്ര പറയുന്നു. നേരത്തെ  ഐപിഎല്ലിലില്‍ 2014ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി അരങ്ങേറ്റം കുറിച്ച മിച്ചല്‍ സ്റ്റാര്‍ക്ക് 2015ന് ശേഷം ഇതുവരെ ഐപിൽ  കളിച്ചിട്ടില്ല. 2018ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
9.4 കോടി രൂപക്ക്  താരത്തെ ഐപിഎല്ലിനായി  സ്വന്തമാക്കിയെങ്കിലും പരിക്കുമൂലം ഒരു മത്സരം പോലും  കളിക്കാനായില്ല.  2020ലെ ടി20 ലോകകപ്പില്‍ കളിക്കാനുള്ള തയ്യാറെടുപ്പുകള്‍ മുന്‍നിര്‍ത്തി കഴിഞ്ഞ  ഐപിൽ സീസണില്‍ നിന്ന്  താരം സ്വയം പിന്മാറിയിരുന്നു .

എന്നാൽ  കൊവിഡ് 19 മഹാമാരി വ്യാപനം  കാരണം ലോകകപ്പ് നീട്ടിവെക്കുവാൻ  ഐസിസി തീരുമാനിച്ചിരുന്നു . ഇതിന് ശേഷം ഐപിഎല്‍ തിരിച്ചുവരവിന് സ്റ്റാര്‍ക്ക് തയ്യാറായേക്കും എന്നാണ് ചില മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്യുന്നത് .
ഇന്ത്യയുടെ ഓസീസ് പര്യടനത്തിൽ   മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസ് നിരയില്‍ രണ്ട് ഏകദിനങ്ങളിലും ഒരു ടി20യിലും നാല് ടെസ്റ്റിലും കളിച്ചിരുന്നു. 

അതേസമയം കിംഗ്‌സ് ഇലവന്‍ പഞ്ചാബ് കൈയ്യൊഴിഞ്ഞ അഫ്ഘാൻ സ്പിന്നർ  മുജീബ് റഹ്‌മാന് 7-8 കോടിയും മുംബൈ ഇന്ത്യൻസ്  റിലീസ് ചെയ്ത ക്രിസ് ഗ്രീനിന് 5-6 കോടിയും ഡല്‍ഹി കാപിറ്റല്‍സിനായി കളിക്കാതിരുന്ന ഇംഗ്ലീഷ് ഓപ്പണർ   ജേസന്‍ റോയ്‌ക്ക് 4-6 കോടിയും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് വിട്ടൊഴിഞ്ഞ ഗ്ലെന്‍ മാക്‌സ്‌വെല്ലിനും മുംബൈ കൈവിട്ട നേഥന്‍ കോള്‍ട്ടര്‍ നൈലിനും തരക്കേടില്ലാത്ത തുകയും ലേലത്തിൽ  ലഭിക്കും എന്നും ചോപ്ര വ്യക്തമാക്കി. സമീപകാലത്ത് കിവീസ് ബൗളിങ്ങിൽ  മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കെയ്‌ല്‍ ജാമീസണിന് 5-7 കോടിവരെ കിട്ടാമെന്നും ചോപ്ര പ്രവചിക്കുന്നു.  

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര : ആദ്യ 2 ടെസ്റ്റ് മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനമില്ല

0

ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ 2 ടെസ്റ്റ് മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനമുണ്ടാവില്ല . ആദ്യ 2 ടെസ്റ്റ് മത്സരങ്ങൾ നടക്കുന്ന ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചു. 

അതീവ കൊവിഡ്  സാഹചര്യത്തിൽ താരങ്ങളുടേയും കാണികളുടേയും സുരക്ഷ പരിഗണിച്ചാണ് ബിസിസിഐ  തീരുമാനം. ഫെബ്രുവരി അഞ്ചിനാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക.  അതേസമയം മൂന്നും നാലും ടെസ്റ്റുകൾ അഹമ്മദാബാദിലെ നവീകരിച്ച മൊട്ടേറ സ്റ്റേഡിയത്തിലാണ് നടക്കുന്നത് . ഇവിടെ അൻപത് ശതമാനം കാണികൾക്ക് പ്രവേശനം നൽകിയേക്കും. എന്നാല്‍ ഇക്കാര്യത്തിൽ ബിസിസിഐ അന്തിമ തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല .

ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ കീഴടക്കി ഐതിഹാസിക വിജയം നേടിയതിന്റെ  ആവേശത്തിലാണ് ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യയിറങ്ങുക.നായകൻ കോഹ്‌ലിയുടെ നേതൃത്വത്തിലാണ് ടീം ഇന്ത്യ പോരാട്ടത്തിനിറങ്ങുന്നത്  അതേസമയം  ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ഇന്ത്യ കളിക്കുന്ന അവസാനത്തെ പരമ്പര കൂടിയാണിത്. നിലവില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ടീം  ഇന്ത്യ ഇപ്പോൾ . കൂടാതെ  ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ക്ക് പിന്നിലായി ഇംഗ്ലണ്ട് നാലാം സ്ഥാനത്തും. 

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള 18 അംഗ  ഇന്ത്യൻ സ്‌ക്വാഡിനെ ബിസിസിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നായകന്‍ വിരാട് കോലിയും പേസര്‍ ഇഷാന്ത്  ശര്‍മ്മയും ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ടീമിലേക്ക്  തിരിച്ചെത്തി. പരിക്കിന്‍റെ പിടിയിലുള്ള മുഹമ്മദ് ഷമി രവീന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നിവരെ സെലക്ഷൻ കമ്മിറ്റി സ്‌ക്വാഡിൽ ഉൾപ്പെടുത്തിയില്ല .

ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (ഉപനായകന്‍), റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്.


ആൾറൗണ്ടറെ പുതിയ സീസണ് മുന്നോടിയായി ഒഴിവാക്കിയത് മണ്ടത്തരം : ബാംഗ്ലൂരിനെ വിമർശിച്ച്‌ ഗൗതം ഗംഭീർ

0

  അടുത്ത മാസം രണ്ടാം ആഴ്ചയോടെ  ആരംഭിക്കുവാനിരിക്കുന്ന  ഐപിൽ പതിനാലാം  സീസണിലേക്കുള്ള താരലേലത്തിന്  മുന്നോടിയായി  ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ ബാംഗ്ലൂര്‍ ടീം  ഒഴിവാക്കിയതിനെ രൂക്ഷമായി  വിമര്‍ശിച്ച്‌ മുൻ ഇന്ത്യൻ താരം   ഗൗതം ഗംഭീർ രംഗത്തെത്തി .

മോറിസിനെ  അടുത്ത  സീസണിന് വേണ്ടി  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ  ടീമിന് നിലനിര്‍ത്താമായിരുന്നെന്നും മറ്റൊരു മികച്ച ഓള്‍റൗണ്ടറെ കണ്ടെത്തുക ബാംഗ്ലൂരിന്  ഒട്ടും  എളുപ്പമാകില്ലെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.”10 താരങ്ങളെ ബാംഗ്ലൂർ ടീം  ഒഴിവാക്കിയത് ശരിയായില്ല.
ക്രിസ് മോറിസിനെ അവർക്ക് ഒരു പ്രശ്നങ്ങളും കൂടാതെ സുഖമായി  നിലനിര്‍ത്താമായിരുന്നു.എന്നാൽ  മോറിസിനെ ഒഴിവാക്കിയ ആര്‍സിബി  ടീമിന്  ലേലത്തില്‍ മറ്റൊരു മികച്ച ഓള്‍റൗണ്ടറെ കണ്ടെത്താന്‍ കഴിയുമായിരുന്നെങ്കില്‍ കുഴപ്പമില്ല. പക്ഷെ അത് പോലെ  ഒരാൾ ആരാണുള്ളത്. ബെന്‍ സ്റ്റോക്സ്, ഹാര്‍ദിക് പാണ്ഡ്യെ എന്നിവരെപ്പോലുള്ള ഓള്‍റൗണ്ടര്‍മാര്‍ എത്ര പേരുണ്ട് ” ഗംഭീർ വിമർശനം ഉന്നയിച്ചു .

“ബെൻ സ്റ്റോക്സ് , ഹാർദിക് പാണ്ട്യ അടക്കമുള്ള  ലോകോത്തര ആൾറൗണ്ടർമാർ ഏതൊരു ടീമിനും ബോണസാണ് .ഇത്തരം   താരങ്ങളെ അവരുടെ ഫ്രാഞ്ചൈസികള്‍ ഒരിക്കലും  ഒഴിവാക്കില്ല  . അതിനാൽ തന്നെ ഫിറ്റ്നസ്  വീണ്ടും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിനൊപ്പം മോറിസിനെ ഒരു സീസണില്‍ കൂടി ആര്‍സിബിക്ക് നിലനിര്‍ത്താവുന്നതായിരുന്നു.” ഗംഭീർ തന്റെ അഭിപ്രായം വ്യക്തമാക്കി .

വരുന്ന ലേലത്തിൽ ബാംഗ്ലൂർ ടീമിന് മികച്ച താരങ്ങളെ കണ്ടുത്തുവാൻ സാധിക്കട്ടെ എന്ന് പറഞ്ഞ ഗംഭീർ വരാനിരിക്കുന്ന ലേലത്തില്‍ ആര്‍.സി.ബി നോട്ടമിടാന്‍ സാദ്ധ്യതയുള്ള രണ്ടു പേര്‍ ഓസ്ട്രേലിയന്‍ താരങ്ങളായ ഗ്ലെന്‍ മാക്സ്‌വെല്ലും മിച്ചെല്‍ സ്റ്റാര്‍ക്കുമായിരിക്കും എന്നും അഭിപ്രായപ്പെട്ടു .’ചിന്നസ്വാമി സറ്റേഡിയത്തില്‍ മികച്ച റെക്കോഡുള്ള താരമാണ് മാക്സ്വെല്‍. നേരത്തേ മുൻപൊരു സീസണിൽ  അവര്‍ക്കായി കളിച്ചതിനാല്‍ സ്റ്റാര്‍ക്കിന്  വേണ്ടിയും ആര്‍.സി.ബി ശ്രമം നടത്തുമെന്നാണ് കരുതുന്നത്’ഗംഭീര്‍ പറഞ്ഞു.

കൂടാതെ ആര്‍.സി.ബിയെ സംബന്ധിച്ച്‌ ഏറ്റവും വലിയ പോസിറ്റീവ് അവര്‍ ഹെസ്സനും കാറ്റിച്ചിനും ഒരവസരം കൂടി നല്‍കിയതാണ് എന്ന് പറഞ്ഞ ഗൗതം ഗംഭീർ . ഇവരെയും ആര്‍.സി.ബി ഒഴിവാക്കിയേക്കുമെന്നു സംശയിച്ചിരുന്നു എന്നും അഭിപ്രായപ്പെട്ടു . മോറിസിന്  പകരം ഓസീസ് താരം കാമറോണ്‍ ഗ്രീനിനെ ആര്‍.സി.ബി കൊണ്ടുവന്നാല്‍ അതിനോടു ഞാന്‍ യോജിക്കുന്നില്ല എന്നും പറഞ്ഞു . കാരണം ഗ്രീൻ ഒരു പുതുമുഖ താരമാണ് .അദ്ധേഹത്തിന് ഒട്ടും  അനുഭവസമ്പത്തില്ല . ഗ്രീന്‍ 135-140  കിലോമീറ്റർ വേഗത്തില്‍ അനായാസം  പന്ത് ഏറിയും .പക്ഷെ ഐ.പി.എല്‍ തീര്‍ത്തും വ്യത്യസ്തമാണ്.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയ താരങ്ങള്‍

Virat Kohli, AB de Villiers, Yuzvendra Chahal, Devdutt Padikkal, Navdeep Saini, Washington Sundar, Mohammed Siraj, Kane Richardson, Adam Zampa, Josh Philippe, Shahbaz Ahmed and Pavan Deshpande.

ഒഴിവാക്കിയവര്‍: Aaron Finch, Chris Morris, Isuru Udana, Moeen Ali, Pawan Negi, Gurkeerat Singh Mann, Shivam Dube, Dale Steyn, Parthiv Patel and Umesh Yadav.