ബാറ്റിങിനിടെ ഓസീസ് താരം ഭീഷണിപ്പെടുത്തി : വെളിപ്പെടുത്തലുമായി ശുഭ്മാൻ ഗിൽ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്  പരമ്പരയില്‍ ഇന്ത്യന്‍ വിജയത്തില്‍ ഏറെ  നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളായിരുന്നു യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഗിൽ പര്യടനത്തിനിടെ  ഓസ്‌ട്രേലിയയില്‍ തനിക്ക് നേരിടേണ്ടി വന്ന  വെല്ലുവിളികളെക്കുറിച്ച് ഇപ്പോൾ  വെളിപ്പെടുത്തിയിരിക്കുകയാണ്  . ഓസീസ്  പരമ്പര പൂര്‍ത്തിയാക്കി
നാട്ടില്‍ തിരിച്ചെത്തിയ ശേഷം സംസാരിക്കുകയായിരുന്നു   21കാരനായ ഗില്‍.

നേരത്തെ മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ പ്രിത്വി ഷാ ക്ക് പകരം ഓപ്പണിങ്ങിൽ  ഇറങ്ങിയായിരുന്നു ഗില്ലിന്റെ അരങ്ങേറ്റം. മികച്ച പ്രകടനത്തിലൂടെ പരമ്പരയിലെ ശേഷിച്ച ടെസ്റ്റുകളിലും താരം സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. ആറു ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 51.8 ശരാശരിയില്‍ 259 റണ്‍സ് ഗില്‍ അടിച്ചെടുത്തിരുന്നു .
ടെസ്റ്റ് പരമ്പരയില്‍ ബാറ്റ് ചെയ്യവെ ഓസീസിന്റെ മുന്‍നിര സ്പിന്നര്‍  കൂടിയയായ  ലിയോണ്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ഇപ്പോൾ  വെളിപ്പെടുത്തിയിരിക്കുകയാണ് ഗില്‍. ഞാന്‍ പക്ഷെ വളരെ കൂളായി അവയെ നേരിട്ടു. ശാന്തനായി ക്രീസിൽ ബാറ്റിംഗ് തുടര്‍ന്ന ഞാന്‍ ബാറ്റിലൂടെ മറുപടി നല്‍കാനാണ് ആഗ്രഹിച്ചത്. ഓസീസിന്റെ സ്ലെഡ്ജിങ് ഒരുതരത്തിലും ഇന്ത്യന്‍ ടീമിനെ ഭയപ്പെടുത്തിയിരുന്നില്ലെന്നും ഗില്‍ വിശദമാക്കി.

തന്റെ കൂടെ രണ്ടാം  ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച സിറാജിനെ കുറിച്ചും  ഗിൽ വാചാലനായി .സിറാജ് പാജി മഹാനായ വ്യക്തിയാണ്. ഒരു തരത്തിലുള്ള കാര്യങ്ങളും അദ്ദേഹത്തിന്റെ ബൗളിങിനെ ബാധിച്ചില്ല, മാത്രമല്ല വളരെ നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്തു. പിതാവിന്റെ വിയോഗവും കാണികളുടെ മോശം പെരുമാറ്റവുമെല്ലാം നേരിട്ടിട്ടും സിറാജ് തന്റെ ഏറ്റവും മികച്ച
പ്രകടനം നടന്ന കളിക്കളത്തില്‍ പുറത്തെടുത്തതായും ഗില്‍ കൂട്ടിച്ചേര്‍ത്തു.

Read More  എന്തുകൊണ്ട് വില്യംസൺ ടീമിൽ ഇല്ല : രൂക്ഷ വിമർശനവുമായി സഞ്ജയ് മഞ്ജരേക്കർ

ബ്രിസ്ബണിലെ ഗാബയില്‍ നടന്ന പരമ്പരയിലെ  നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ സെഞ്ച്വറി നേടാന്‍ കഴിയാതിരുന്നതില്‍ നിരാശയുണ്ടെന്നു  ഓപ്പണർ ഗില്‍ വ്യക്തമാക്കി. രണ്ടാമിന്നിങ്‌സില്‍ 91 റണ്‍സില്‍ നില്‍ക്കെയായിരുന്നു ഗില്‍ പുറത്തായത്. ഓഫ്‌ സ്പിന്നർ നഥാൻ  ലിയോണിനെതിരേ വൈഡ് ബോളില്‍ ഷോട്ടിനു ശ്രമിച്ച ഗില്ലിന്റെ ബാറ്റില്‍ എഡ്ജ് ചെയ്ത ബോള്‍ സ്ലിപ്പില്‍ സ്മിത്തിന്  ക്യാച്ചാവുകയായിരുന്നു.

നാലാം ടെസ്റ്റിലെ ബാറ്റിങ്ങിനെ കുറിച്ച് ഗിൽ പറയുന്നത് ഇങ്ങനെ “ഞാന്‍ 
ഏറെ നന്നായി ബാറ്റ് ചെയ്തു  കൊണ്ടിരിക്കുകയായിരുന്നു. സ്‌കോര്‍ 90 കടന്നതോടെ  അല്‍പ്പം പരിഭ്രമമുണ്ടായി. ഇതേ  തുടർന്നാണ് ഞാൻ  മോശം ഷോട്ട് കളിക്കുകയും ചെയ്തത് . സത്യത്തിൽ
അങ്ങനെയൊരു ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയതില്‍ നിരാശയുണ്ട്. ഇന്ത്യ ജയിച്ച ഈ ടെസ്റ്റില്‍ സെഞ്ച്വറി കൂടി നേടിയിരുന്നെങ്കില്‍ അത് കേക്കിന്  മുകളില്‍ ചെറി വയ്ക്കുന്നതുപോലെ മനോഹരമായി മാറുമായിരുന്നുവെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു.


LEAVE A REPLY

Please enter your comment!
Please enter your name here