സഞ്ജുവിനെയോ അയ്യറെയോ മാറ്റി റിഷാബ് പന്തിനെ ടി:20 ടീമിൽ എടുക്കണം :മുൻ ഓസീസ് താരം

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന ബാറ്റിംഗ്  പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ഏകദിന, ട20 ടീമുകളില്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന് പിന്തുണ വർധിക്കുന്നു . ഏകദിന, ടി20 ടീമുകളില്‍ ശ്രേയസ്‍ അയ്യര്‍ക്കോ, മലയാളി താരം സഞ്ജു സാംസണോ പകരം വിക്കറ്റ്  കീപ്പർ  റിഷഭ് പന്തിനെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ് ആവശ്യവുമായി രംഗത്തെത്തി കഴിഞ്ഞു .

ഗ്രൗണ്ടിന്റെ വ്യത്യസ്ത കോണുകളിലേക്ക് വ്യത്യസ്ത ഷോട്ട് കളിക്കാന്‍ റിഷഭ് പന്തിന് പ്രത്യേക കഴിവുണ്ട്. അതിനാൽ തന്നെ  പലപ്പോഴും  അദ്ദേഹത്തിനെതിരെ ബൗള്‍ ചെയ്യുക എന്നത്  ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനാല്‍ റിഷഭ് പന്തിനെ പരിമിത ഓവര്‍  ക്രിക്കറ്റിലും ഇന്ത്യ  കളിപ്പിക്കണം. ഓസ്ട്രേലിയയില്‍ ഇന്ത്യയെ അവസാന മൂന്ന് ടെസ്റ്റിലും രഹാനെ മികച്ച രീതിയില്‍ നയിച്ചെങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്തിൽ  നിന്ന്  ഒരിക്കലും വിരാട് കോലിയെ മാറ്റരുതെന്നും മാറ്റിയാല്‍  അത് അദ്ദേഹത്തിന്‍റെ ബാറ്റിംഗിനെ തന്നെ  ബാധിക്കുമെന്നും ഹോഗ് അഭിപ്രായപ്പെട്ടു .

വിരാട് കോഹ്‌ലിയുടെ നായകത്വത്തെ കുറിച്ച് വാചാലനായ ഹോഗ് പറയുന്നത് ഇപ്രകാരമാണ് ” ക്യാപ്റ്റൻ ആകുമ്പോളാണ് കോലി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാറുള്ളത്. അതുമാത്രമല്ല, കോലിയെ മാറ്റിയാല്‍ അത് ഇന്ത്യന്‍ ടീമിന്‍റെ ശൈലി തന്നെ മാറ്റുന്ന നടപടിയായി പോവും എന്നത് ഒരു വാസ്തവമാണ് . അജിൻക്യ  രഹാനെ ഇന്ത്യയെ മികച്ച രീതിയിലാണ് നയിച്ചത്. കോലിയെ അപേക്ഷിച്ച് ശാന്തനും സമചിത്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കളിക്കാരനും ക്യാപ്റ്റനുമാണ് രഹാനെ. പക്ഷേ  കോലിയെ ക്യാപ്റ്റനായി നിലനിര്‍ത്തി രഹാനെയെ വൈസ് ക്യാപ്റ്റനായി തുടരാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും ഹോഗ് പറഞ്ഞു.