ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര :സഞ്ജയ് മഞ്ജരേക്കർ കമന്റേറ്റർമാരുടെ പട്ടികയിൽ ഇടം നേടിയില്ല

വരാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്  പരമ്പരയിൽ സഞ‌്ജയ് മഞ്ജരേക്കര്‍ കമന്‍റേറ്റര്‍  ആയി ഉണ്ടാവില്ല . സ്റ്റാര്‍ സ‌്‌പോര്‍ട്‌സ് പുറത്തിറക്കിയ പരമ്പരക്കുള്ള  കമന്‍റേറ്റര്‍മാരുടെ പട്ടികയിൽ മഞ്ജരേക്കറെ ഉള്‍പ്പെടുത്തിയിട്ടില്ല. ഹര്‍ഭ ഭോഗ്‌ലെ, സുനില്‍ ഗാവസ്‌കര്‍, മുരളി കാര്‍ത്തിക്ക്. ദീപ് ദാസ് ഗ്പ്ത, ശിവരാമകൃഷ്ണന്‍ എന്നിവരുടെ പേരാണ് ഇന്ത്യന്‍ കമന്‍റേറ്റര്‍മാരായി പട്ടികയിൽ ഉളളത്. 

നേരത്തെ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ മഞ്ജരേക്കര്‍ മുംബൈയിൽ നിന്ന് സോണി നെറ്റ്‍‍വര്‍ക്കിനായി കമന്‍ററിയിൽ പങ്കെടുത്തിരുന്നു. നേരത്തെ പല സന്ദർഭങ്ങളിലായി
രവീന്ദ്ര ജഡേജ അടക്കമുള്ള ഇന്ത്യന്‍ താരങ്ങളെയും  സഹ കമന്‍റേറ്റര്‍
ഹർഷ ഭോഗിലയെയും   വിമര്‍ശിച്ചതിന് കഴിഞ്ഞ വര്‍ഷം മഞ്ജരേക്കര്‍ക്ക് ബിസിസിഐ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയത്  ഏറെ ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു.

നേരത്തെ 2019 ലോകകപ്പിനിടെ ഇന്ത്യൻ  ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ‘തട്ടിക്കൂട്ട് കളിക്കാരന്‍’ എന്ന് മഞ്ജരേക്കർ  വിളിച്ചതും  ഏറെ വിവാദമായിരുന്നു. എന്നാല്‍ വിവാദമായതോടെ ജഡേജ
  ഒരു പൂര്‍ണ ക്രിക്കറ്ററെന്ന് ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് ശേഷം മഞ്ജരേക്കര്‍  തന്റെ അഭിപ്രായം തിരുത്തി പറഞ്ഞിരുന്നു .

അതേസമയം ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിനിടെയായിരുന്നു ഭോഗ്‌ലെയെ കുറിച്ച്  വിവാദമായ സഞ്ജയ് മഞ്ജരേക്കറുടെ പ്രയോഗങ്ങള്‍. പിങ്ക് പന്ത് കാണാനാകുന്നുണ്ടോ എന്ന് താരങ്ങളില്‍ നിന്ന് ചോദിച്ച് മനസിലാക്കണം  എന്ന്  ഭോഗ്‌ലെ കമന്ററിക്കിടയിൽ  പറഞ്ഞു. എന്നാല്‍, ‘മത്സരം കളിച്ച് പരിചയമില്ലാത്തതിനാല്‍ നിങ്ങള്‍ക്ക് അത് എല്ലാവരോടും  ചോദിച്ചറിയേണ്ടിവരുന്നു, മത്സരങ്ങള്‍ കളിച്ചിട്ടുള്ള എനിക്കൊന്നും അതിന്‍റെ ഒരു  ആവശ്യമില്ല’ എന്നായിരുന്നു മഞ്ജരേക്കറുടെ പ്രതികരണം. 

Read More  തകര്‍പ്പന്‍ ഫീല്‍ഡിങ്ങിനു ശേഷം ബാറ്റിംഗ് അരങ്ങേറ്റം മോശം. ഹനുമ വിഹാരി പൂജ്യത്തില്‍ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here