വീണ്ടും സെഞ്ച്വറി അടിച്ച് റൂട്ട് : രണ്ടാം ദിനം ഇംഗ്ലണ്ട് പൊരുതുന്നു

ഗോൾ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന   ഇംഗ്ലണ്ട് : ശ്രീലങ്ക രണ്ടാം ടെസ്റ്റിന്റെ മൂന്നാം  ദിവസം മത്സരം പുരോഗമിക്കവേ  ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ  381 റണ്‍സ് പിന്തുടർന്ന്  ഇറങ്ങിയ  ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 6 വിക്കറ്റ്  നഷ്ടത്തിൽ 310 റൺസെന്ന നിലയിലാണ് .നായകൻ ജോ റൂട്ട് പുറത്താകാതെ  166  റൺസുമായി ക്രീസിലുണ്ട് .റൂട്ടിന്റെ സെഞ്ച്വറി കരുത്തിലാണ്  ഇംഗ്ലണ്ട്  ടീം ഈ സ്കോറിലേക്ക് എത്തിയത്. ശ്രീലങ്കയുടെ സ്കോറിന് ഒപ്പമെത്തുവാന്‍ ഇംഗ്ലണ്ട് ടീമിന്  ഇനിയും  71 റണ്‍സ് കൂടി നേടണം.

നേരത്തെ രണ്ടാം ദിനത്തെ  കളി അവസാനിപ്പിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് നേടിയ  ഇംഗ്ലണ്ട് ടീമിന്റെ മുഴുവൻ ബാറ്റിംഗ് പ്രതീക്ഷകളും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന  റൂട്ട് : ബെയർസ്‌റ്റോ സഖ്യത്തിലായിരുന്നു .
എന്നാൽ ഇന്നിങ്സിലെ മുപ്പത്തിയാറാം ഓവറിൽ സന്ദർശക ടീമിന് മൂന്നാം വിക്കറ്റ് നഷ്ടമായി . 28 നേടിയ മിന്നും ബാറ്റിംഗ് ഫോം കാഴ്ചവെച്ച   ബെയർസ്‌റ്റോയെ
ലസിത്    എംബുല്‍ദേനിയയാണ്  പുറത്താക്കിയത്.

ശേഷം വന്ന ഡാനിയൽ ലോറെൻസ് വേഗം പുറത്തായെങ്കിലും പിന്നീട് വന്ന ജോസ് ബട്ട്ലർ നായകൻ റൂട്ടിന് മികച്ച പിന്തുണ നൽകി .95 പന്തിൽ 55 റൺസ് നേടിയ ബട്ട്ലർ  ഇംഗ്ലണ്ട് സ്കോറിങ്ങിന് വേഗത കൂട്ടി .ഇതിനിടയിൽ ഈ  ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും കരിയറിലെ പത്തൊമ്പതാമത്തെയും  ടെസ്റ്റ് ശതകം നായകൻ ജോ റൂട്ട് പൂർത്തിയാക്കി .

മികച്ച രീതിയിൽ മുന്നേറിയ ജോസ് ബട്ട്ലറിനെ  ഫെർണാണ്ടോയുടെ കരങ്ങളിൽ എത്തിച്ച് രമേശ് മെൻഡിസ് ശ്രീലങ്ക ടീമിന് പ്രധാനപ്പെട്ട ബ്രേക്ക്  ത്രൂ നൽകി .തൊട്ട് പിറകെ വന്ന സാം കരനും ബാറ്റിങ്ങിൽ ശോഭിക്കുവാനായില്ല .
13 റൺസ് മാത്രം നേടിയ സാം കരൺ 
ലസിത് എംബുല്‍ദേനിയയുടെ പന്തിൽ പുറത്തായി .ശ്രീലങ്കൻ  ഇടംകൈയൻ സ്പിന്നറുടെ  ഇന്നിങ്സിലെ അഞ്ചാം വിക്കറ്റ് ആണിത് .

ഏഴാം വിക്കറ്റിൽ ഡൊമിനിക് ബെസ്സിനൊപ്പം മൂന്നാം സെക്ഷനിൽ ബാറ്റിംഗ് തുടരുന്ന ജോ റൂട്ട് തന്റെ അടുത്ത ഇരട്ട സെഞ്ചുറിയിലേക്കില്ല കുതിപ്പിലാണ് .നേരത്തെ പരമ്പരയിലെ ആദ്യ ടെസ്റ്റിലും ജോ റൂട്ട് ഇരട്ട ശതകം നേടിയിരുന്നു .