ആൾറൗണ്ടറെ പുതിയ സീസണ് മുന്നോടിയായി ഒഴിവാക്കിയത് മണ്ടത്തരം : ബാംഗ്ലൂരിനെ വിമർശിച്ച്‌ ഗൗതം ഗംഭീർ

  അടുത്ത മാസം രണ്ടാം ആഴ്ചയോടെ  ആരംഭിക്കുവാനിരിക്കുന്ന  ഐപിൽ പതിനാലാം  സീസണിലേക്കുള്ള താരലേലത്തിന്  മുന്നോടിയായി  ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ ബാംഗ്ലൂര്‍ ടീം  ഒഴിവാക്കിയതിനെ രൂക്ഷമായി  വിമര്‍ശിച്ച്‌ മുൻ ഇന്ത്യൻ താരം   ഗൗതം ഗംഭീർ രംഗത്തെത്തി .

മോറിസിനെ  അടുത്ത  സീസണിന് വേണ്ടി  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ  ടീമിന് നിലനിര്‍ത്താമായിരുന്നെന്നും മറ്റൊരു മികച്ച ഓള്‍റൗണ്ടറെ കണ്ടെത്തുക ബാംഗ്ലൂരിന്  ഒട്ടും  എളുപ്പമാകില്ലെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.”10 താരങ്ങളെ ബാംഗ്ലൂർ ടീം  ഒഴിവാക്കിയത് ശരിയായില്ല.
ക്രിസ് മോറിസിനെ അവർക്ക് ഒരു പ്രശ്നങ്ങളും കൂടാതെ സുഖമായി  നിലനിര്‍ത്താമായിരുന്നു.എന്നാൽ  മോറിസിനെ ഒഴിവാക്കിയ ആര്‍സിബി  ടീമിന്  ലേലത്തില്‍ മറ്റൊരു മികച്ച ഓള്‍റൗണ്ടറെ കണ്ടെത്താന്‍ കഴിയുമായിരുന്നെങ്കില്‍ കുഴപ്പമില്ല. പക്ഷെ അത് പോലെ  ഒരാൾ ആരാണുള്ളത്. ബെന്‍ സ്റ്റോക്സ്, ഹാര്‍ദിക് പാണ്ഡ്യെ എന്നിവരെപ്പോലുള്ള ഓള്‍റൗണ്ടര്‍മാര്‍ എത്ര പേരുണ്ട് ” ഗംഭീർ വിമർശനം ഉന്നയിച്ചു .

“ബെൻ സ്റ്റോക്സ് , ഹാർദിക് പാണ്ട്യ അടക്കമുള്ള  ലോകോത്തര ആൾറൗണ്ടർമാർ ഏതൊരു ടീമിനും ബോണസാണ് .ഇത്തരം   താരങ്ങളെ അവരുടെ ഫ്രാഞ്ചൈസികള്‍ ഒരിക്കലും  ഒഴിവാക്കില്ല  . അതിനാൽ തന്നെ ഫിറ്റ്നസ്  വീണ്ടും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിനൊപ്പം മോറിസിനെ ഒരു സീസണില്‍ കൂടി ആര്‍സിബിക്ക് നിലനിര്‍ത്താവുന്നതായിരുന്നു.” ഗംഭീർ തന്റെ അഭിപ്രായം വ്യക്തമാക്കി .

വരുന്ന ലേലത്തിൽ ബാംഗ്ലൂർ ടീമിന് മികച്ച താരങ്ങളെ കണ്ടുത്തുവാൻ സാധിക്കട്ടെ എന്ന് പറഞ്ഞ ഗംഭീർ വരാനിരിക്കുന്ന ലേലത്തില്‍ ആര്‍.സി.ബി നോട്ടമിടാന്‍ സാദ്ധ്യതയുള്ള രണ്ടു പേര്‍ ഓസ്ട്രേലിയന്‍ താരങ്ങളായ ഗ്ലെന്‍ മാക്സ്‌വെല്ലും മിച്ചെല്‍ സ്റ്റാര്‍ക്കുമായിരിക്കും എന്നും അഭിപ്രായപ്പെട്ടു .’ചിന്നസ്വാമി സറ്റേഡിയത്തില്‍ മികച്ച റെക്കോഡുള്ള താരമാണ് മാക്സ്വെല്‍. നേരത്തേ മുൻപൊരു സീസണിൽ  അവര്‍ക്കായി കളിച്ചതിനാല്‍ സ്റ്റാര്‍ക്കിന്  വേണ്ടിയും ആര്‍.സി.ബി ശ്രമം നടത്തുമെന്നാണ് കരുതുന്നത്’ഗംഭീര്‍ പറഞ്ഞു.

കൂടാതെ ആര്‍.സി.ബിയെ സംബന്ധിച്ച്‌ ഏറ്റവും വലിയ പോസിറ്റീവ് അവര്‍ ഹെസ്സനും കാറ്റിച്ചിനും ഒരവസരം കൂടി നല്‍കിയതാണ് എന്ന് പറഞ്ഞ ഗൗതം ഗംഭീർ . ഇവരെയും ആര്‍.സി.ബി ഒഴിവാക്കിയേക്കുമെന്നു സംശയിച്ചിരുന്നു എന്നും അഭിപ്രായപ്പെട്ടു . മോറിസിന്  പകരം ഓസീസ് താരം കാമറോണ്‍ ഗ്രീനിനെ ആര്‍.സി.ബി കൊണ്ടുവന്നാല്‍ അതിനോടു ഞാന്‍ യോജിക്കുന്നില്ല എന്നും പറഞ്ഞു . കാരണം ഗ്രീൻ ഒരു പുതുമുഖ താരമാണ് .അദ്ധേഹത്തിന് ഒട്ടും  അനുഭവസമ്പത്തില്ല . ഗ്രീന്‍ 135-140  കിലോമീറ്റർ വേഗത്തില്‍ അനായാസം  പന്ത് ഏറിയും .പക്ഷെ ഐ.പി.എല്‍ തീര്‍ത്തും വ്യത്യസ്തമാണ്.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയ താരങ്ങള്‍

Virat Kohli, AB de Villiers, Yuzvendra Chahal, Devdutt Padikkal, Navdeep Saini, Washington Sundar, Mohammed Siraj, Kane Richardson, Adam Zampa, Josh Philippe, Shahbaz Ahmed and Pavan Deshpande.

ഒഴിവാക്കിയവര്‍: Aaron Finch, Chris Morris, Isuru Udana, Moeen Ali, Pawan Negi, Gurkeerat Singh Mann, Shivam Dube, Dale Steyn, Parthiv Patel and Umesh Yadav.