ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണറായി ഇറങ്ങുവാൻ വരെ താൻ റെഡി : അഭിപ്രായം വ്യക്തമാക്കി വാഷിംഗ്‌ടൺ സുന്ദർ

അടുത്തിടെ അവസാനിച്ച ഇന്ത്യ :ഓസീസ് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഐതിഹാസിക വിജയമാണ് നേടിയത് .കരുത്തരായ ഓസ്‌ട്രേലിയയെ അവരുടെ നാട്ടിൽ തറപറ്റിച്ച്  ടെസ്റ്റ് പരമ്പര നേടുക എന്നത് ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ അപൂർവ്വ നേട്ടമാണ് .നായകൻ അജിൻക്യ രഹാനെയുടെ നേതൃത്വത്തിൽ അവസാന 3 ടെസ്റ്റിൽ തോൽവി അറിയാതെ 2-1നാണ് ഇന്ത്യ ടെസ്റ്റ് പരമ്പര കരസ്ഥമാക്കിയത് .

അവസാന ടെസ്റ്റ് നടന്ന ഗാബ്ബയിൽ കംഗാരുപ്പട  32 വർഷത്തിന് ശേഷമാണ് ഒരു ടെസ്റ്റ് മത്സരം  തോൽക്കുന്നത് .
നാലാം ടെസ്റ്റിലെ  ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിംഗ് ഹീറോയായ വാഷിംഗ്‌ടൺ സുന്ദർ ഇപ്പോൾ തന്റെ പ്രകടനത്തെ കുറിച്ച് നാട്ടിൽ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയാണ് .

“ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഓപ്പൺ ചെയ്യാനും തയ്യാറാണെന്ന് സ്പിന്‍ ഓള്‍ റൗണ്ടര്‍ വാഷിംഗ്ടൺ സുന്ദർ. കോച്ച് രവി ശാസ്ത്രിയുടെ വാക്കുകൾ ടീമിലെ ഓരോ താരങ്ങൾക്കും വലിയ ഊർജ്ജമാണ് പകരുന്നതെന്നും” വാഷിംഗ്ടൺ സുന്ദർ പറഞ്ഞു. കൂടാതെ ഡ്രസ്സിംഗ് റൂമിൽ രവി ശാസ്ത്രിയുടെ വാക്കുകൾ മികച്ച പ്രകടനം നടത്താൻ പ്രേരിപ്പിക്കും  ഇന്ത്യൻ കോച്ചിനെ കുറിച്ച് സുന്ദർ വാചാലനായി.

അതേസമയം ടെസ്റ്റിൽ കന്നി മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുവാൻ സാധിച്ചതിൽ സന്തോഷമുണ്ടന്നും ഇതുപോലെ  ബാറ്റിങ്ങിൽ  ഓപ്പൺ ചെയ്യാൻ അവസരം കിട്ടിയാൽ  പോലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും വാഷിംഗ്ടൺ പറഞ്ഞു. ഇന്ത്യയുടെ അണ്ടർ 19 ടീമിൽ കളിക്കുമ്പോൾ ടോപ് ഓർഡർ ബാറ്റ്സ്മാനായിരുന്നു 21കാരനായ വാഷിംഗ്ടൺ സുന്ദർ.

നേരത്തെ ബ്രിസ്ബെയ്ൻ ടെസ്റ്റിൽ രവീന്ദ്ര ജഡേജയ്ക്ക് പകരം ടീമിലെത്തിയ വാഷിംഗ്ടൺ ആദ്യ ഇന്നിംഗ്സിൽ നിർണായകമായ 62 റൺസ് അടിച്ചെടുത്തിരുന്നു .കൂടാതെ താരം മത്സരത്തിൽ  4 ഓസീസ് വിക്കറ്റുകളും പിഴുതെടുത്തിരുന്നു .