Home Football Page 24

Football

Read all the latest Malayalam Football News (മലയാളം ഫുട്ബോള്‍ ന്യൂസ്‌) from Sportsfan. Get Match schedules, result, transfer roundup and live updates

തങ്ങൾ തുടങ്ങിയ ചാമ്പ്യൻ ശാപം തങ്ങളായി തന്നെ അവസാനിപ്പിച്ച് ഫ്രാൻസ്.

കഴിഞ്ഞ രണ്ട് ദശകങ്ങളായി ലോകകപ്പിൽ തുടർന്നിരുന്ന ശാപമായിരുന്നു ചാമ്പ്യൻ ശാപം. ഇന്ന് അതിന് അന്ത്യം വന്നിരിക്കുകയാണ്. ഡെന്മാർക്കിനെതിരെ ഫ്രാൻസ് വിജയിച്ചതോടെയാണ് ചാമ്പ്യൻ ശാപത്തിന് അവസാനം ആയത്. ഡെന്മാർക്കിനെതിരെ ഒന്നിനെതിരെ 2 ഗോളുകൾക്ക് ആയിരുന്നു...

മിശിഹായും അര്‍ജന്‍റീനയും ഉയര്‍ത്തെഴുന്നേല്‍റ്റു. വിജയത്തോടെ നോക്കൗട്ട് സാധ്യത സജീവമാക്കി മെസ്സിയും സംഘവും

ഫിഫ ലോകകപ്പിലെ പോരാട്ടത്തില്‍ മെക്സിക്കോയെ തകര്‍ത്ത് അര്‍ജന്‍റീന പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്‍റീനയുടെ വിജയം. രണ്ടാം പകുതിയില്‍ മെസ്സിയും എന്‍സോ ഫെര്‍ണാണ്ടസുമാണ് വിജയ ഗോളുകള്‍ നേടിയത്. ജീവന്‍മരണ പോരാട്ടത്തില്‍ ആദ്യ...

എംമ്പാപ്പയുടെ ഇരട്ട ഗോള്‍. വിജയവുമായി ഫ്രാന്‍സ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

ഗ്രൂപ്പ് ഡി യിലെ ലോകകപ്പ് പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയവുമായി ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ എത്തി. എംമ്പാപ്പയുടെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിനു വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ ആദ്യ പകുതി സമനിലയിലയിരുന്നു. ഇരുടീമുകളും നിരവധി അവസരങ്ങള്‍...

പോരാട്ടം നടത്തി സൗദി കീഴടങ്ങി. പോളണ്ടിനു രണ്ടു ഗോള്‍ വിജയം.

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് C പോരാട്ടത്തില്‍ സൗദി അറേബ്യയെ എതിരില്ലാത്ത രണ്ട് ഗോളിനു പോളണ്ട് തോല്‍പ്പിച്ചു. ഇരുപകുതികളിലുമായി നേടിയ ഓരോ ഗോളിലൂടെയാണ് പോളണ്ടിന്‍റെ വിജയം. അര്‍ജന്‍റീനയെ തോല്‍പ്പിച്ച് എത്തിയ സൗദി അറേബ്യ അതേ...

ഇതെൻ്റെ കരിയറിലെ കഠിനമായ ദിനങ്ങളിൽ ഒന്ന്, ഞാൻ തിരിച്ചു വരും; ആരാധകരുടെ ഹൃദയം തകർക്കുന്ന കുറിപ്പുമായി നെയ്മർ.

ഇത്തവണത്തെ ലോകകപ്പിൽ വളരെയധികം വലിയ പ്രതീക്ഷയോടെ ആയിരുന്നു ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഇറങ്ങിയത്. എന്നാൽ താരത്തിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി ആദ്യ മത്സരത്തിൽ തന്നെ പരിക്ക് വില്ലനായി എത്തി. സെർബിയൻ പ്രതിരോധ...

പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഒരുങ്ങി സൗദിയും ഫ്രാൻസും, നിലനിൽപ്പിനുള്ള പോരാട്ടത്തിന് അർജൻ്റീന.

ഇന്നാണ് ലോകകപ്പിലെ അർജൻ്റീനയുടെ രണ്ടാം മത്സരം. ജീവൻ മരണ പോരാട്ടത്തിൽ അർജൻ്റീന മെക്സിക്കോയെയാണ് നേരിടുന്നത്. ഇന്ന് ജയിക്കാൻ സാധിച്ചില്ലെങ്കിൽ അർജൻ്റീനയുടെ പ്രീക്വർട്ടർ പ്രതീക്ഷകൾ അവതാളത്തിൽ ആകും. പുലര്‍ച്ചെ 12.30ന് ലുസൈൽ സ്റ്റേഡിയത്തിൽ വച്ചാണ്...

മെസ്സിയെയും സംഘത്തെയും ഓടിച്ച ചാണക്യന്റെ തന്ത്രങ്ങൾ പറയുന്ന വീഡിയോ പുറത്ത്.

ഖത്തർ ലോകകപ്പിന്റെ തുടക്കത്തിൽ ഫുട്ബോൾ ലോകത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു സൗദി അറേബ്യ അർജൻ്റീനയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു സൗദി അറേബ്യയുടെ വിജയം. ആദ്യം പിന്നിട്ട ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ച...

വലിയ നാണക്കേടിൽ നിന്നും അവസാന നിമിഷം തലനാഴികൾക്ക് രക്ഷപ്പെട്ട് പോർച്ചുഗൽ.

ഇന്നലെയായിരുന്നു ലോകകപ്പിലെ പോർച്ചുഗലിന്റെ ആദ്യ മത്സരം. മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഘാനയെ പോർച്ചുഗൽ പരാജയപ്പെടുത്തി. മത്സരത്തിലെ രണ്ടാം പകുതിയിലായിരുന്നു 5 ഗോളുകളും പിറന്നത്. പോർച്ചുഗലിനു വേണ്ടി നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റിയിലൂടെ ആദ്യ...

റഫറി നൽകിയ സമ്മാനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ എന്ന് ഘാന പരിശീലകൻ.

ഇന്നലെ നടന്ന ഘാനയുടെ ആദ്യ ലോകകപ്പ് മത്സരത്തിൽ പോർച്ചുഗലിനെതിരെ 2നെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയിരുന്നു. മത്സരത്തിലെ 65 മിനിറ്റിൽ ലഭിച്ച പെനാൽറ്റി ആണ്...

വീണ്ടും ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ, പഴങ്കഥയാക്കിയത് സൂപ്പർ താരങ്ങളുടെ റെക്കോർഡ്.

ഇന്നായിരുന്നു പോർച്ചുഗലിന്റെ ലോകകപ്പിലെ ആദ്യ പോരാട്ടം. മത്സരത്തിൽ ഘാനയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ലോകകപ്പ് വിജയത്തോടെ തുടങ്ങുവാൻ പോർച്ചുഗലിനായി. മത്സരത്തിൽ ആദ്യ ഗോൾ നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. ഗോൾ നേട്ടത്തോടെ...

കാര്യങ്ങള്‍ അത്ര ശുഭകരമല്ലാ. നടക്കാന്‍ പോലും പ്രയാസപ്പെട്ട് നെയ്മര്‍

സെര്‍ബിയക്കെതിരെയുള്ള പോരാട്ടത്തില്‍ രണ്ടു ഗോളിന്‍റെ വിജയവുമായി ബ്രസീല്‍ തുടങ്ങി. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം റിച്ചാര്‍ലിസന്‍റെ ഇരട്ട ഗോളാണ് ബ്രസീലിനു വിജയം സമ്മാനിച്ചത്. വിജയത്തിനിടയിലും മുന്നേറ്റ താരം നെയ്മറുടെ പരിക്ക് ആശങ്കക് കാരണമായി....

രണ്ടാം പകുതിയില്‍ വീണത് 5 ഗോള്‍. വിജയവുമായി പോര്‍ച്ചുഗല്‍ തുടങ്ങി.

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് H പോരാട്ടത്തില്‍ ഘാനയെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ ലോകകപ്പ് പോരാട്ടം ആരംഭിച്ചു. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം പിറന്ന 5 ഗോള്‍ മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗലിന്‍റെ...

ഗോൾ നേടിയിട്ടും സ്വിസര്‍ലന്‍റ് താരത്തിനു ആഘോഷങ്ങളില്ലാ. കാരണം ഇതാണ്.

ഇന്നായിരുന്നു ലോകകപ്പിലെ സ്വിറ്റ്സർലാൻഡ് കാമറൂൺ പോരാട്ടം. ഗ്രൂപ്പ് ജിയിലെ ഇരു ടീമുകളുടെയും ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് സ്വിറ്റ്സർലാൻഡ് കാമറൂണിനെ പരാജയപ്പെടുത്തി. കാമറൂണിനെതിരെ സ്വിറ്റ്സർലാൻഡിന് ഗോൾ നേടിയത് മുന്നേറ്റ നിര താരം...

നന്നായി കളിക്കാത്ത എനിക്ക് എന്തിന് പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരം തന്നു? ഡി ബ്രുയിൻ

ഇന്നലെയായിരുന്നു ലോകകപ്പിലെ ബെൽജിയത്തിന്‍റെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ പോരാട്ടത്തിൽ കാനഡക്ക് എതിരെയായിരുന്നു ബെൽജിയം ഇറങ്ങിയത്. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബെൽജിയം കാനഡയെ പരാജയപ്പെടുത്തി. മത്സരത്തിലെ 44മത്തെ മിനിറ്റിൽ ബാറ്റ്ശ്യായി നേടിയ...

വമ്പൻ വിജയത്തോടൊപ്പം വമ്പൻ റെക്കോർഡുകളും സ്വന്തമാക്കി സ്പെയിൻ.

കോസ്റ്റാറിക്കക്കെതിരെയായിരുന്നു ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ സ്പെയിന്റെ ആദ്യ മത്സരം. മത്സരത്തിൽ നിറഞ്ഞാടിയ സ്പെയിൻ എതിരില്ലാത്ത 7 ഗോളുകൾക്കാണ് ലാറ്റിൻ അമേരിക്കൻ ടീമിനെ പരാജയപ്പെടുത്തിയത്. ഒരു ദാക്ഷിണ്യവും ഇല്ലാതെയായിരുന്നു സ്പെയിന്റെ അഴിഞ്ഞാട്ടം. മത്സരത്തിൽ വിജയിക്കുന്നതിനോടൊപ്പം...