റഫറി നൽകിയ സമ്മാനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ എന്ന് ഘാന പരിശീലകൻ.

skysports portugal ghana world cup 5977166

ഇന്നലെ നടന്ന ഘാനയുടെ ആദ്യ ലോകകപ്പ് മത്സരത്തിൽ പോർച്ചുഗലിനെതിരെ 2നെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയിരുന്നു. മത്സരത്തിലെ 65 മിനിറ്റിൽ ലഭിച്ച പെനാൽറ്റി ആണ് റൊണാൾഡോ ഗോൾ ആക്കി മാറ്റിയത്.

ഇപ്പോൾ ഇതാ ആ പെനാൽറ്റി തീരുമാനത്തിനെതിരെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഘാന പരിശീലകൻ അഡ്ഡോ. അത് ഒരു തെറ്റായ തീരുമാനം ആയിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. പന്ത് തങ്ങളുടെ കയ്യിൽ ആയിരുന്നു. എന്തുകൊണ്ട് വാർ നോക്കിയില്ല എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

images 97

“ആ പെനാൽറ്റി ഒരു തെറ്റായ തീരുമാനം ആയിരുന്നു. ഞങ്ങളായിരുന്നു ആ പന്ത് കളിച്ചത്. എന്തുകൊണ്ട് വാർ നോക്കിയില്ല എന്ന് എനിക്കറിയില്ല. ഇതിനെക്കുറിച്ച് ഒന്നും എനിക്ക് പറയാനില്ല. റെഫറിയാണോ ശ്രദ്ധിക്കാത്തത് അതോ വാർ ആണോ ശ്രദ്ധിക്കാത്തത്.

download


ഫിഫയിലെ ചില ആളുകളുമായി എനിക്ക് റഫറിയോട് സംസാരിക്കണം എന്ന് കാര്യം ഞാൻ പറഞ്ഞു. എന്നാൽ അദ്ദേഹം ഒരു മീറ്റിങ്ങിൽ ആണെന്നും ഇപ്പോൾ കാണാൻ പറ്റില്ല എന്നുമായിരുന്നു മറുപടി. ആരെങ്കിലും ഗോൾ നേടിയിട്ടുണ്ടെങ്കിൽ അഭിനന്ദനങ്ങൾ. പക്ഷേ ഇത് സമ്മാനമാണ്. റഫറി നൽകിയ പ്രത്യേക സമ്മാനം.”- അഡ്ഡോ പറഞ്ഞു. ആ ഗോളിലൂടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റെക്കോഡ് നേടിയിരുന്നു.

Scroll to Top