രണ്ടാം പകുതിയില്‍ വീണത് 5 ഗോള്‍. വിജയവുമായി പോര്‍ച്ചുഗല്‍ തുടങ്ങി.

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് H പോരാട്ടത്തില്‍ ഘാനയെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ ലോകകപ്പ് പോരാട്ടം ആരംഭിച്ചു. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം പിറന്ന 5 ഗോള്‍ മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗലിന്‍റെ വിജയം

ഘാനെക്കെതിരെ പന്ത് കൈവശം വച്ച് ആക്രമിക്കുക എന്നതായിരുന്നു പോര്‍ച്ചുഗലിന്‍റെ രീതി . 11ാം മിനിറ്റില്‍ റൊണാള്‍ഡോക്ക് ഒരു ത്രൂ ബോളില്‍ നിന്നും ഒരവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ലാ.  തൊട്ടു പിന്നാലെ റൊണാള്‍ഡോയുടെ മറ്റൊരു ഹെഡര്‍ ടാര്‍ഗറ്റില്‍ എത്തിക്കാനായില്ലാ.

31ാം മിനിറ്റില്‍ റൊണാള്‍ഡോ ഗോള്‍ നേടിയെങ്കിലും, അതിനുമുന്‍പേ ഘാന താരത്തെ ഫൗള്‍ ചെയ്തു എന്ന് റഫറി വിധിച്ചതോടെ ഗോള്‍ അനുവദിച്ചില്ലാ.

രണ്ടാം പകുതിയില്‍ മുഹമ്മദ് കുഡൂസിലൂടെ ഘാന ആക്രമിക്കിക്കാന്‍ തുടങ്ങി. എന്നാല്‍ 63ാം മിനിറ്റില്‍ റൊണാള്‍ഡോയെ ബോക്സില്‍ വീഴ്ത്തിയതിനു പോര്‍ച്ചുഗലിനു  പെനാല്‍റ്റി വിധിച്ചു. പെനാല്‍റ്റി എടുത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അനായാസം ലക്ഷ്യം കണ്ടെത്തി.

Portugal v Ghana Group H FIFA World Cup Qatar 2022

പത്ത് മിനിറ്റുകള്‍ക്ക് ശേഷം ഘാന സമനില ഗോള്‍  കണ്ടെത്തി. മുഹമ്മദ് കുഡൂസിന്‍റെ തകര്‍പ്പന്‍ മുന്നേറ്റത്തിനു ശേഷം കട്ട് ബാക്കില്‍ നിന്നും അന്ദ്രേ അയുവിലൂടെ സമനില കണ്ടെത്തി.

ezgif 1 8972eaca43

വിജയ ഗോള്‍ കണ്ടെത്താനുള്ള പോര്‍ച്ചുഗലിന്‍റെ ശ്രമം വിജയിച്ചു. 78ാം മിനിറ്റില്‍ ഒന്നാന്തരം ഫിനിഷിലൂടെ ജാവോ ഫെലിക്സാണ് ലീഡ് ഉയര്‍ത്തിയത്. തൊട്ടു പിന്നാലെ പകരക്കാരനായി എത്തിയ റാഫേല്‍ ലിയോ ഫാര്‍ കോര്‍ണറില്‍ ഫിനിഷ് ചെയ്ത് പോര്‍ച്ചുഗലിന്‍റെ മൂന്നാം ഗോള്‍ കണ്ടെത്തി.

ezgif 1 7425517850

എന്നാല്‍ മത്സരത്തിന്‍റെ റെഗുലര്‍ ടൈം അവസാനിക്കുന്നതിനു മുന്‍പേ ഒസ്മാന്‍ ബുക്കാരിയിലൂടെ ഘാന തിരിച്ചു വരാന്‍ ശ്രമിച്ചു.

9 മിനിറ്റ് നീണ്ട എക്സ്ട്രാ ടൈമില്‍ ഇരു ബോക്സിലേക്കും നിരന്തരം ആക്രമണം വന്നെങ്കിലും പിന്നീട് ഗോളുകള്‍ വീണില്ലാ. അവസാന നിമിഷം പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ കോസ്റ്റ്, എതിര്‍താരത്തെ ശ്രദ്ധിക്കാതെ പന്ത് അലക്ഷ്യമായി നിലത്തിട്ടു. ഓടിയെത്തിയ ഘാന താരം ഇനാകി വില്യംസ് പന്ത് തട്ടിയെടുത്തെങ്കിലും ഗോളാക്കാനായി കഴിഞ്ഞില്ലാ.

ezgif 1 9c511babae

വിജയവുമായി പോര്‍ച്ചുഗല്‍ ഗ്രൂപ്പില്‍ മുന്നിലെത്തി. 29ാം തീയ്യതി യുറുഗ്വായ്ക്കെതിരെയാണ് പോര്‍ച്ചുഗലിന്‍റെ അടുത്ത പോരാട്ടം