തങ്ങൾ തുടങ്ങിയ ചാമ്പ്യൻ ശാപം തങ്ങളായി തന്നെ അവസാനിപ്പിച്ച് ഫ്രാൻസ്.

images 2022 11 27T003130.561

കഴിഞ്ഞ രണ്ട് ദശകങ്ങളായി ലോകകപ്പിൽ തുടർന്നിരുന്ന ശാപമായിരുന്നു ചാമ്പ്യൻ ശാപം. ഇന്ന് അതിന് അന്ത്യം വന്നിരിക്കുകയാണ്. ഡെന്മാർക്കിനെതിരെ ഫ്രാൻസ് വിജയിച്ചതോടെയാണ് ചാമ്പ്യൻ ശാപത്തിന് അവസാനം ആയത്. ഡെന്മാർക്കിനെതിരെ ഒന്നിനെതിരെ 2 ഗോളുകൾക്ക് ആയിരുന്നു ചാമ്പ്യന്മാരുടെ വിജയം.

ചാമ്പ്യൻ ശാപം എന്നുവച്ചാൽ ലോകകപ്പ് കിരീടം നേടുന്ന ടീം തൊട്ടടുത്ത ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകും എന്നായിരുന്നു. എന്നാൽ ഇന്ന് ഡെന്മാർക്കിനെതിരെ വിജയിച്ച് പ്രീക്വാർട്ടറിൽ കടന്നതോടെ ആ വിശ്വാസത്തിനാണ് അവസാനം വന്നിരിക്കുന്നത്. ഫ്രാൻസ് തന്നെയാണ് ഈ ശാപം തുടങ്ങിവച്ചത്. 1998 ലോകകപ്പിൽ ഫ്രാൻസ് കിരീടം ഉയർത്തിയത് മുതലായിരുന്നു ചാമ്പ്യന്മാരെ ഈ ദുരിതം വേട്ടയാടാൻ തുടങ്ങിയത്.

images 2022 11 27T003135.354

1998 കിരീടം നേടി 2002 വേൾഡ് കപ്പിന് എത്തിയ ഫ്രാൻസ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ഞെട്ടലോടെ ഫുട്ബോൾ ലോകം ആ കാഴ്ച കണ്ടത്. 2002ൽ കിരീടം ഉയർത്തിയ ബ്രസീൽ 2006ൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായില്ലെങ്കിലും ആ വർഷം കിരീടം നേടിയ ഇറ്റലി അടുത്ത ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ വീണു. ആ ലോകകപ്പിൽ ചാമ്പ്യന്മാരായത് സ്പെയിൻ ആയിരുന്നു.

images 2022 11 27T003138.990


2014 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ സ്പാനിഷ് വമ്പന്മാരും ആ ശാപത്തിൽ വീണു. ആ തവണ ലോക ചാമ്പ്യന്മാരായ ജർമ്മനി റഷ്യൻ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ തോറ്റു പുറത്തായി. കഴിഞ്ഞ തവണ കിരീടം ഉയർത്തിയ ഫ്രാൻസ് ഇന്ന് ആ ശാപം അവസാനിപ്പിക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായ വിജയവുമായി ഫ്രാന്‍സ് നോക്കൗട്ടില്‍ എത്തി.

Scroll to Top