കാര്യങ്ങള്‍ അത്ര ശുഭകരമല്ലാ. നടക്കാന്‍ പോലും പ്രയാസപ്പെട്ട് നെയ്മര്‍

സെര്‍ബിയക്കെതിരെയുള്ള പോരാട്ടത്തില്‍ രണ്ടു ഗോളിന്‍റെ വിജയവുമായി ബ്രസീല്‍ തുടങ്ങി. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം റിച്ചാര്‍ലിസന്‍റെ ഇരട്ട ഗോളാണ് ബ്രസീലിനു വിജയം സമ്മാനിച്ചത്.

വിജയത്തിനിടയിലും മുന്നേറ്റ താരം നെയ്മറുടെ പരിക്ക് ആശങ്കക് കാരണമായി. രണ്ടാം പകുതിയില്‍ ലീഡ് എടുത്ത് നില്‍ക്കുമ്പോഴാണ് താരം പരിക്കേറ്റ് പുറത്തായത്. കരഞ്ഞുകൊണ്ടാണ് താരം പുറത്തേക്ക് പോയത്.

താരത്തിന്‍റെ പരിക്ക് എത്രത്തോളം ഗുരുതരമെന്ന് വ്യക്തമല്ലാ. സൈഡ് ബെഞ്ചില്‍ ഇരിക്കുമ്പോള്‍ താരം വളരെ നിരാശനായാണ് കാണപ്പെട്ടത്.

നെയ്മര്‍ ഡ്രസിങ്ങ് റൂമിലേക്ക് വളരെ പ്രയാസപ്പെട്ടാണ് നടന്ന് പോയത്. അത്ര ശുഭകരമായ വാര്‍ത്തകള്‍ അല്ലാ ബ്രസീല്‍ ക്യാംപില്‍ നിന്നും പുറത്തു വരുന്നത്. സ്കാന്നിംഗിനും മറ്റ് പരിശോധനകള്‍ക്ക് ശേഷമാകും ഒരു ഔദ്യോഗിക സ്ഥീകരണം ലഭ്യമാവുക.

ബ്രസീലിനു ഇനി ശേഷിക്കുന്നത് രണ്ട് ഗ്രൂപ്പ് മത്സരങ്ങളാണ്. സ്വിസര്‍ലന്‍റ്, കാമറൂണ്‍ എന്നിവര്‍ക്കെതിരെയാണ് മത്സരങ്ങള്‍.