നന്നായി കളിക്കാത്ത എനിക്ക് എന്തിന് പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരം തന്നു? ഡി ബ്രുയിൻ

ഇന്നലെയായിരുന്നു ലോകകപ്പിലെ ബെൽജിയത്തിന്‍റെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ പോരാട്ടത്തിൽ കാനഡക്ക് എതിരെയായിരുന്നു ബെൽജിയം ഇറങ്ങിയത്. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബെൽജിയം കാനഡയെ പരാജയപ്പെടുത്തി.

മത്സരത്തിലെ 44മത്തെ മിനിറ്റിൽ ബാറ്റ്ശ്യായി നേടിയ ഗോളിലാണ് അമേരിക്കകെതിരെ ബെൽജിയം വിജയിച്ചത്. മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തത് അറ്റാക്കിങ് മിഡ്ഫീൽഡർ ആയ ബെൽജിയം താരം കെവിൻ ഡിബ്രൂയിനെ ആയിരുന്നു. ഇപ്പോഴിതാ മത്സരശേഷം കെവിൻ ഡീബ്രൂയിനി പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

images 78

“ഞാൻ ഈ മത്സരത്തിൽ മികച്ച കളി പുറത്തെടുത്തതായി എനിക്ക് തോന്നുന്നില്ല. എന്തിനാണ് എനിക്ക് അവാർഡ് തന്നത് എന്ന് അറിയില്ല. ഒരുപക്ഷേ എൻ്റെ പേര് കൊണ്ട് ആയിരിക്കാം ഈ അവാർഡ് എനിക്ക് തന്നത്. അത്ര നന്നായി ഒരു ടീം എന്ന നിലയിൽ ഞങ്ങൾ കളിച്ചില്ല. വളരെ മോശമായാണ് ഞങ്ങൾ കളി തുടങ്ങിയത്.

images 79

അവരുടെ പ്രസ്സിങ്ങിനെ രണ്ടാം പകുതിയിൽ ഞങ്ങൾ അതിജീവിച്ചെങ്കിലും നല്ല കളി ഞങ്ങൾ കളിച്ചു എന്ന് തോന്നുന്നില്ല. ഞാൻ ഉൾപ്പെടെ വളരെ മോശം കളിയായിരുന്നു പുറത്തെടുത്തത്. പക്ഷേ വിജയിക്കാനുള്ള വഴി കണ്ടെത്തിയതിൽ സന്തോഷമുണ്ട്.”- താരം പറഞ്ഞു