മെസ്സിയെയും സംഘത്തെയും ഓടിച്ച ചാണക്യന്റെ തന്ത്രങ്ങൾ പറയുന്ന വീഡിയോ പുറത്ത്.

ഖത്തർ ലോകകപ്പിന്റെ തുടക്കത്തിൽ ഫുട്ബോൾ ലോകത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു സൗദി അറേബ്യ അർജൻ്റീനയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു സൗദി അറേബ്യയുടെ വിജയം. ആദ്യം പിന്നിട്ട ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ച ശേഷമായിരുന്നു മുൻ ലോക ചാമ്പ്യന്മാർക്കെതിരെ സൗദി അറേബ്യ വിജയം നേടിയത്.

സൗദി അറേബ്യയുടെ വിജയത്തിൽ എല്ലാവരും നമിച്ചത് ഹെർവ് റൊണാർഡ് എന്ന ചാണക്യനെ ആയിരുന്നു. എല്ലാ ഫുട്ബോൾ ആരാധകരെയും ഒരുപോലെ ഞെട്ടിച്ചത് സൗദിയുടെ ഓഫ് സൈഡ് ട്രാപ്പുകൾ ആയിരുന്നു. ആദ്യ പകുതിയിൽ അർജൻ്റീന ഒരു ഗോളിന്റെ മേധാവിത്വം നേടിയപ്പോൾ, രണ്ടാം പകുതിയിൽ സൗദി അറേബ്യയുടെ അഴിഞ്ഞാട്ടത്തിനാണ് ഫുട്ബോൾ ലോകം കാഴ്ചക്കാരായത്.

images 2022 11 25T230556.791


സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് ആദ്യപകുതിയിലെ ഇടവേളയിൽ തന്റെ കളിക്കാർക്ക് തന്ത്രങ്ങൾ പറഞ്ഞു കൊടുക്കുന്ന ഹെർവ് റോണാർഡിൻ്റെ വീഡിയോ ആണ്. ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസ്സിയെ എങ്ങനെ മാർക്ക് ചെയ്യണമെന്ന് അദ്ദേഹം തന്റെ കുട്ടികൾക്ക് കൃത്യമായി പറഞ്ഞു കൊടുക്കുന്നുണ്ട്. ലോകകപ്പ് കളിക്കേണ്ടത് നമ്മൾ കളിക്കുന്നത് ലോകകപ്പ് ആണെന്ന് ബോധ്യത്തോടെ ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു കൊടുക്കുന്നു.


ആദ്യ പകുതിയിലെ പത്താം മിനിറ്റിൽ മെസ്സിയിലൂടെ ലീഡ് നേടിയ അർജൻ്റീനക്കെതിരെ രണ്ടാം പകുതി തുടങ്ങി 48 മിനിറ്റിൽ സാലിഹ് അൽ ശെഹ്രിയാണ് സമനില ഗോൾ നേടിയത്. പിന്നീട് 5 മിനിറ്റ് ശേഷം സലീം അൽ ദൗസറിയിലൂടെ രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. 36 മത്സരങ്ങൾ പരാജയം അറിയാതെ വന്ന അർജൻ്റീനക്ക് ഞെട്ടിക്കുന്ന തോൽവിയായിരുന്നു സൗദി അറേബ്യ സമ്മാനിച്ചത്. ലോകകപ്പിൽ മെക്സിക്കോക്കെതിരെയാണ് അർജൻ്റീനയുടെ അടുത്ത മത്സരം. സൗദി അറേബ്യ പോളണ്ടിനെ നേരിടും.