പാക് ക്രിക്കറ്റ് ടീമിനായി ലോകകപ്പ് വേദികളിൽ അടക്കം മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള റിയാസ് വീണ്ടും വാർത്തകളിൽ സ്ഥാനം നേടുകയാണ്. താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോയാണ് എല്ലാ ക്രിക്കറ്റ് പ്രേമികളെയും ഞെട്ടിച്ചത്. താരം വഴിയരികിൽ കടല വിൽക്കുന്നതായ ഈ വീഡിയോ നിമിഷനേരത്തുനുള്ളിലാണ് സോഷ്യൽ മീഡിയയിൽ അടക്കം ഹിറ്റായി മാറിയത്. താരത്തിന്റെ ഈ ഒരു വളരെ രസകരമായ വീഡിയോക്ക് ഉടനടി സഹതാരങ്ങൾ അടക്കം രസകരമായ മറുപടികൾ നൽകി.
“നിങ്ങൾക്കായി ഇവിടെ ഇതാ ഒരു കടല വിൽപ്പനക്കാരൻ റെഡി. വേഗം ഓർഡർ നൽകൂ.ആർക്കൊക്കെയാണ് ഈ കടല വേണ്ടത്.എത്ര രൂപക്കാണ് നിങ്ങൾക്ക് എല്ലാം തന്നെ കടല വേണ്ടത്.വൈകാതെ വരൂ നിങ്ങൾ എല്ലാം.അൽപ്പനേരം കടല വിറ്റത് എന്നെ വളരെ അധികം തന്നെ സന്തോഷിപ്പിക്കുന്നുണ്ട്. ഇത് എനിക്ക് വളരെ ഏറെ എൻജോയ് നൽകുന്നുണ്ട് അതേസമയം എനിക്ക് ഇപ്പോൾ എന്റെ കുട്ടികാലമാണ് ഓർമ വന്നത് ” പാക് ഫാസ്റ്റ് ബൗളർ രസകരമായ ഈ ഒരു വീഡിയോക്ക് ഒപ്പം ഇപ്രകാരം കുറിച്ചു
അതേസമയം പാകിസ്ഥാൻ ടീമിനായി മൂന്ന് ഫോർമാറ്റിലും സ്ഥിരതയോടെ പന്തെറിഞ്ഞിട്ടുള്ള റിയാസ് നിലവിൽ പാക് ടീമിൽ സ്ഥാനം ഇല്ലാതെ തന്നെ പുറത്താണ് അവസാനമായി താരം ഡിസംബറിലാണ് പാക് ടീമിനായി ഒരു മത്സരം കളിച്ചത്.
പാക്കിസ്ഥാനായി 27 ടെസ്റ്റും 91 ഏകദിനവും 36 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണു വഹാബ് റിയാസ്. ടെസ്റ്റിൽ 83ഉം ഏകദിനത്തിൽ 120ഉം ട്വന്റി20യിൽ 34 വിക്കറ്റും നേടിയിട്ടുണ്ട്.