ടെസ്റ്റ്‌ നായസ്ഥാനവും ഒഴിഞ്ഞ് വിരാട് കോഹ്ലി :ഞെട്ടലിൽ ക്രിക്കറ്റ്‌ ലോകം

333218 1

ക്രിക്കറ്റ്‌ ലോകത്തെ വീണ്ടും ഞെട്ടിച്ച് സർപ്രൈസ് തീരുമാനവുമായി ഇന്ത്യൻ ടെസ്റ്റ്‌ നായകൻ വിരാട് കോഹ്ലി. ടെസ്റ്റ്‌ ക്യാപ്റ്റൻസി സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച വിരാട് കോഹ്ലി തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ കരിയറിലെ തന്നെ നിർണായക നിമിഷമാണ് ഇതെന്നും വിശദദമാക്കി.സോഷ്യൽ മീഡിയ പോസ്റ്റിൽ കൂടി വളരെ അവിചാരിതമായി കോഹ്ലി നടത്തിയ പ്രഖ്യാപനത്തിന്റെ കൂടി ഞെട്ടലിലാണ് ക്രിക്കറ്റ്‌ ലോകം.

ഇന്നലെ കേപ്ടൗൺ ടെസ്റ്റിൽ സൗത്താഫ്രിക്കക്ക്‌ മുൻപിൽ ടെസ്റ്റ്‌ പരമ്പര അടിയറവ് വെച്ച വിരാട് കോഹ്ലി നാടകീയമായിട്ടാണ് ടെസ്റ്റ്‌ ക്യാപ്റ്റൻസി സ്ഥാനത്ത് നിന്നും കൂടി പടിയിറങ്ങിയത്. നേരത്തെ ടി :20 വേൾഡ് കപ്പിന് ശേഷം ടി :20 ക്യാപ്റ്റൻസി റോൾ ഒഴിഞ്ഞ കോഹ്ലിക്ക്‌ പകരം ഏകദിന, ടി :20 നായകനായി രോഹിത് ശർമ്മയും നിയമിതനായിരുന്നു.

വീരാട് കോഹ്ലിയുടെ കീഴില്‍ 68 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. 40 തവണ വിജയിച്ചപ്പോള്‍ 17 മത്സരങ്ങളില്‍ തോല്‍വി നേരിട്ടു. 11 മത്സരങ്ങള്‍ സമനിലയിലായി. ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം വിജയിച്ചതും വിരാട് കോഹ്ലിയുടെ കീഴിലാണ്.ചരിത്രത്തിലെ ഇന്ത്യൻ ടെസ്റ്റ്‌ നായകൻമാരിൽ തന്നെ ബെസ്റ്റായ കോഹ്ലി പടിയിറങ്ങുമ്പോൾ ആരാകും അടുത്ത ടെസ്റ്റ്‌ ക്യാപ്റ്റൻ എന്നതും ഏറെ നിർണായകമാണ്.

See also  IPL 2024 : സഞ്ചു സാംസണ്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ചത് ആര്‍ക്കെതിരെ ? ലിസ്റ്റ് ഇതാ.

“കളിക്കുന്ന കാലം അത്രയും ടീമിനായി എന്റെ 100 ശതമാനവും നൽകാറുള്ള എനിക്ക് ഈ തീരുമാനം യഥാർത്ഥ സമയത്താണ് എന്നുള്ള ഉറച്ച വിശ്വാസമുണ്ട്.”കോഹ്ലി സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

നേരത്തെ 2014 ല്‍ മഹേന്ദ്ര സിങ്ങ് ധോണിയില്‍ നിന്നാണ് വീരാട് കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. ഏഴാം സ്ഥാനത്ത് നിന്നും തുടര്‍ച്ചയായി കുറേ നാളുകളില്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിക്കുകയും ചെയ്തു.

വീരാട് കോഹ്ലിയുടെ കീഴില്‍ ആദ്യമായി പ്രഥമ ടെസ്റ്റ് ഫൈനലില്‍ എത്തുകയും ചെയ്തു. അതേസമയം ടെസ്റ്റ്‌ ലോകകപ്പിൽ അടക്കം തോറ്റത് കോഹ്ലിക്ക് കനത്ത തിരിച്ചടി നൽകിയിരുന്നു. ഓസ്ട്രേലിയ, ഇംഗ്ലണ്ട് മണ്ണുകളിൽ ഇന്ത്യൻ ടെസ്റ്റ്‌ ടീം ആദ്യമായി പരമ്പര നേടിയത് കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ തന്നെയാണ്.

Scroll to Top