വീരാട് കോഹ്ലിക്ക് പകരം ആര് ? രോഹിത് ശര്‍മ്മക്ക് വെല്ലുവിളി ഇത്

20220115 213115

അത്യന്തം നാടകീയമായിട്ടാണ് വീരാട് കോഹ്ലി രാജ്യാന്തര ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞത്. 2014 ല്‍ മഹേന്ദ്ര സിങ്ങ് ധോണിയില്‍ നിന്നും ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുക്കുമ്പോള്‍ ഏഴാമതായിരുന്നു ഇന്ത്യ, ഇന്ന് വീരാട് കോഹ്ലി പടിയിറങ്ങുമ്പോള്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഇന്ത്യ ഒന്നാം റാങ്കിങ്ങില്‍ തുടരുന്നത്.

68 ടെസ്റ്റ് മത്സരങ്ങില്‍ 40 തവണെയും ഇന്ത്യ വിജയിച്ചു. എക്കാലത്തേയും ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റനായാണ് വീരാട് കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഇറങ്ങുന്നത്. വരുന്ന ക്യാപ്റ്റന് വീരാട് കോഹ്ലി സൃഷ്ടിച്ച ഒരു പേര് നിലനിര്‍ത്തേണ്ടതുണ്ട്. ഇനി ഇന്ത്യന്‍ ക്യാപ്റ്റാനാവന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെ ?

20220115 213427

റിഷഭ് പന്ത്

20220115 213540

വീരാട് കോഹ്ലിയുടെ നായകമികവില്‍ വിദേശ പര്യടനങ്ങളില്‍ ഇന്ത്യ വിജയിച്ച് മുന്നേറുമ്പോള്‍ ടീമിന്‍റെ നിര്‍ണായ താരമായിരുന്നു റിഷഭ് പന്ത്. വിക്കറ്റിനു പിന്നില്‍ നിന്നും കളി നിയന്ത്രിക്കുന്നതും വീരാട് കോഹ്ലിയെ റിവ്യൂ എടുക്കാന്‍ സഹായിക്കുന്നത് ഈ വിക്കറ്റ് കീപ്പര്‍ താരമായിരുന്നു. യുവ താരമായ റിഷഭ് പന്ത് ഇന്ന് അല്ലെങ്കില്‍ നാളെ ടെസ്റ്റ് ടീം നായകനാവും എന്നുള്ളത് ഉറപ്പുള്ള കാര്യമാണ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ നായകന്‍ കൂടിയാണ് റിഷഭ് പന്ത്.

See also  "അധികം ആലോചിക്കേണ്ട. സഞ്ജുവും പന്തും ലോകകപ്പിൽ വേണം". നിർദ്ദേശവുമായി ഗില്‍ക്രിസ്റ്റ്.

കെല്‍ രാഹുല്‍.

20220115 213239

മൂന്നു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്‍റെ വിശ്വസ്ത താരമാണ് കെല്‍ രാഹുല്‍. ഒരു കാലത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വന്‍ തിരിച്ചു വരവാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നടത്തിയത്. ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ കെല്‍ രാഹുലിനെയാണ് വൈസ് ക്യാപ്റ്റന്‍ പദവി ഏല്‍പ്പിച്ചത്. വീരാട് കോഹ്ലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ രണ്ടാം ടെസ്റ്റില്‍ നയിക്കുകയും ചെയ്തു. പക്ഷേ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു.

രോഹിത് ശര്‍മ്മ

20220115 213434

രഹാനയുടെ മോശം ബാറ്റിംഗ് ഫോം കാരണം ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍സി സ്ഥാനം ഏല്‍പ്പിച്ചത് രോഹിത് ശര്‍മ്മയാണ്. എന്നാല്‍ ആദ്യ പരമ്പരയില്‍ തന്നെ പരിക്ക് കാരണം രോഹിത് ശര്‍മ്മക്ക് ഭാഗമാകാന്‍ സാധിച്ചില്ലാ. നിലവില്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിന്‍റെ നായകസ്ഥാനവും രോഹിത് ശര്‍മ്മക്കാണ്. സ്പ്ലിറ്റ് ക്യാപ്റ്റന്‍സി പൊതുവേ ഇഷ്ടപ്പെടാത്ത ബിസിസിഐ രോഹിത് ശര്‍മ്മയെ നായകനാക്കാനാവും സാധ്യത. 34 കാരനായ താരത്തിനു പ്രായം മാത്രമാണ് ഒരു  ഭീക്ഷണിയായി നില്‍ക്കുന്നത്.

Scroll to Top