എന്റെ ചെറുമക്കൾ ഞാൻ അടിച്ച പതിനായിരം റൺസ് ഓർക്കില്ല :പക്ഷേ ഈ താരത്തെ എന്നും ഓർക്കും -ചർച്ചയായി ദ്രാവിഡിന്റെ വാക്കുകൾ

ഇന്ത്യൻ പുരുഷ ക്രിക്കറ്റ്‌ ടീമിന്റെ ചരിത്രം വിശദമായി പരിശോധിച്ചാൽ രാഹുൽ ദ്രാവിഡ്‌ എന്നൊരു പേരിന് വലിയ മൂല്യം തന്നെയുണ്ട്. ഇന്ത്യൻ ബാറ്റിംഗ് നിരയിലെ വിശ്വസ്ത ബാറ്റ്സ്മാൻ എന്നൊരു ഖ്യാതി രാഹുൽ ദ്രാവിഡ്‌ തന്റെ അന്താരാഷ്ട്ര കരിയറിന്റെ തുടക്കത്തിൽ തന്നെ സ്വന്തം പേരിലാക്കിയിരുന്നു. മധ്യപ്രദേശിലാണ് ജനിച്ചതെങ്കിലും ദ്രാവിഡ്‌  കർണ്ണാടക സംസ്ഥാനത്ത് നിന്നുള്ള പ്രമുഖ താരമായിരുന്നു.ടെസ്റ്റ് ക്രിക്കറ്റിൽ മൂന്നാം നമ്പറിലെ ഏതൊരു എതിരാളികളും ഭയക്കുന്ന വിശ്വതനായ ഇന്ത്യൻ ബാറ്റിംഗ് കരുത്തായിരുന്നു ദ്രാവിഡ്‌.

ടെസ്റ്റ് ക്രിക്കറ്റിൽ പതിനായിരത്തിലധികം റൺസ് നേടിയ ദ്രാവിഡിന്റെ ഒരു പുതിയ വെളിപ്പെടുത്തലാണിപ്പോൾ സോഷ്യൽ മീഡിയയിലും ഒപ്പം ക്രിക്കറ്റ്‌ ലോകത്തും സജീവ ചർച്ച. തന്റെ ചെറുമക്കൾ പോലും ഭാവിയിൽ താൻ നേടിയ ഈ പതിനായിരം റൺസ് ഓർക്കില്ല എന്നതരത്തിലാണ് ദ്രാവിഡ് അഭിപ്രായം വ്യക്തമാക്കുന്നത്.

“ഞാൻ കരിയറിൽ ടെസ്റ്റ് ക്രിക്കറ്റിലും ഒപ്പം ഏകദിന ഫോർമാറ്റിലും 10000ലേറെ അന്താരാഷ്ട്ര റൺസ് നേടിയിട്ടുണ്ട്. ഒരു പക്ഷേ എന്റെ ചെറുമക്കൾ പോലും ഞാൻ അടിച്ചെടുത്ത ഈ പതിനായിരം റൺസിന്റെ ചരിത്രവും ഒപ്പം ഞാൻ സ്വന്തം പേരിൽ കുറിച്ചിട്ട ഈ റെക്കോർഡുകളും ഓർക്കണമെന്നില്ല.പക്ഷേ ഞാൻ സച്ചിൻ എന്ന ഇതിഹാസ താരത്തിനൊപ്പം ബാറ്റ് ചെയ്തതും ഒപ്പം സച്ചിന്റെ ടീമിനൊപ്പം കളിച്ചതായും അവർ ഓർക്കപ്പെടും.ഏത് കാലത്തിലെ ജനറേഷനായാലും അവർ സച്ചിനെന്ന ക്രിക്കറ്ററെ മറക്കില്ല “ദ്രാവിഡ്‌ വാചാലനായി.

ടെസ്റ്റ് ക്രിക്കറ്റിൽ സുനിൽ ഗവാസ്‌ക്കർ, സച്ചിൻ എന്നിവർക്ക് ശേഷം ആദ്യമായി പതിനായിരം റൺസ് അടിച്ചെടുത്ത താരമാണ് രാഹുൽ ദ്രാവിഡ്‌. 164 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 13288 റൺസും 344 ഏകദിനങ്ങളിൽ നിന്നായി 10889 റൺസും ദ്രാവിഡ്‌ നേടിയിട്ടുണ്ട്.വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ, മികച്ച സ്ലിപ്പ് ഫീൽഡർ തുടങ്ങിയ നിലകളിൽ തിളങ്ങിയ ദ്രാവിഡ്‌ ഇപ്പോൾ നാഷണൽ ക്രിക്കറ്റ്‌ അക്കാഡമി ചെയർമാനാണ്. വരാനിരിക്കുന്ന ഇന്ത്യൻ ടീമിന്റെ ലങ്കൻ പര്യടനത്തിൽ കോച്ചായി താരമെത്തുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.