ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റിന്‍റെ മൂന്നാം ദിനം സംഭവബഹുലമായ കാര്യങ്ങള്‍ അരങ്ങേറി. ആദ്യ മണിക്കൂറില്‍ ഇന്ത്യന്‍ പേസ് ആക്രമണം വളരെ കരുതലോടെയാണ് നേരിട്ടത്. മത്സരത്തിനിടയില്‍ കോഹ്ലിയും ജോണി ബെയര്‍സ്റ്റോയും താമ്മില്‍ വാക്ക്പോര് നടന്നിരുന്നു. വീരാട് കോഹ്ലി, ഇംഗ്ലണ്ട് ബാറ്റര്‍ ജോണി ബെയര്‍സ്റ്റോയോട് മിണാതിരിക്കാനുള്ള ആംഗ്യവും കാണിച്ചു. അംപയര്‍ ഇടപ്പെട്ടതോടെയാണ് ഇത് ശാന്തമായത്.
വായടക്ക്…അവിടെ നിന്ന് ബാറ്റ് ചെയ്യൂ…കോഹ്ലി പറയുന്നത് കേള്‍ക്കാമായിരുന്നു. ഇതിനു പിന്നാലെയാണ് ജോണി ബെയര്‍സ്റ്റോ തന്‍റെ ബാറ്റിംഗ് ഗിയര്‍ മാറ്റിയത്. സംഭവം നടക്കുമ്പോള്‍ 61 പന്തില്‍ 13 റണ്‍സായിരുന്നു താരം. പിന്നീട് ലഞ്ചിനു ശേഷം ജോണി ബെയര്‍സ്റ്റോ സെഞ്ചുറി കണ്ടെത്തുകയായിരുന്നു. കോഹ്ലിയുമായുള്ള വാക്പോരിനു ശേഷം സെഞ്ചുറിയിലേക്കായി 58 പന്തില്‍ 87 റണ്‍സാണ് നേടിയത്. സെഞ്ചുറിയിലേക്കായി 14 ഫോറും 2 സിക്സും അടിച്ചു.
ജോണി ബെയര്‍സ്റ്റോയുടെ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയാണിത്. ന്യൂസിലന്‍റിനെതിരെ 2 സെഞ്ചുറികള്‍ നേടിയ ശേഷമാണ് ഇന്ത്യക്കെതിരെ ബാറ്റ് ചെയ്യാന്‍ എത്തിയത്
അവസാനം മുഹമ്മദ് ഷാമിയാണ് ബെയര്‍സ്റ്റോയുടെ (106) ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ക്യാച്ച് പിടിച്ചത് വീരാട് കോഹ്ലി എന്നത് ശ്രദ്ധേയമായി