നഷ്ടപ്പെടുത്തി, വീണ്ടും നഷ്ടപ്പെടുത്തി. ഒടുവില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ക്യാപ്റ്റനെ ക്യാപ്റ്റന്‍ പുറത്താക്കി.

bumrah stuuner to dismiss ben stokes

ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റിലെ മൂന്നാം ദിനത്തില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ജസ്പ്രീത് ബുംറ. ഷാര്‍ദ്ദുല്‍ താക്കൂറിന്‍റെ പന്തില്‍ ബെന്‍ സ്റ്റോക്ക്സിനെ പുറത്താക്കാനാണ് ജസ്പ്രീത് ബുംറ തകര്‍പ്പന്‍ ക്യാച്ച് നേടിയത്. ഈ വിക്കറ്റിനു മുന്‍പുള്ള തൊട്ടു മുന്‍പുള്ള പന്തില്‍ ബുംറ ക്യാച്ച് ഡ്രൊപ്പാക്കിയിരുന്നു. താക്കൂറാകട്ടെ മിനിറ്റുകള്‍ക്ക് മുന്‍പ് ഷാമിയുടെ പന്തിലും ബെന്‍ സ്റ്റോക്ക്സിന്‍റെ അനായാസ ക്യാച്ച് നഷ്ടമാക്കി.

മൂന്നാം ദിനം ആരംഭിച്ച ഇംഗ്ലണ്ട് വളരെ കരുതലോടെയാണ് ഇന്ത്യന്‍ ബോളര്‍മാരെ നേരിട്ടത്. പിന്നീട് ആക്രമണ ബാറ്റിംഗിലേക്ക് മാറിയതോടെ റണ്‍സ് ഒഴുകാന്‍ തുടങ്ങി. ഇതിനിടയിലായിരുന്നു ബെന്‍ സ്റ്റോക്ക്സിന്‍റെ ക്യാച്ച് നഷ്ടപ്പെടുത്തി. മുഹമ്മദ് ഷാമിയെ സ്റ്റെപ്പ് ഔട്ട് ചെയ്ത് അടിക്കാനുള്ള ശ്രമം പരാജയമായി. പന്ത് ഉയര്‍ന്നുപൊങ്ങി, താക്കൂറിനു ആവശ്യത്തിനു സമയം ലഭിച്ചെങ്കിലും കൈയ്യില്‍ ഒതുക്കാനായില്ലാ. 18 റണ്‍സിലായിരുന്നു ബെന്‍ സ്റ്റോക്ക്സ് അപ്പോള്‍.

342059

ജോണി ബെയര്‍സ്റ്റോ ആക്രമണം തുടരുമ്പോള്‍ പന്ത് താക്കൂറിനെ ഏല്‍പ്പിച്ചു. മൂന്നാം പന്തില്‍ നേരെ മിഡ് ഓഫില്‍ ബുംറയുടെ കൈകളില്‍ എത്തിയെങ്കിലും ക്യാച്ച് നേടാനായില്ലാ. എന്നാല്‍ അടുത്ത് പന്തില്‍ തകര്‍പ്പന്‍ ക്യാച്ച് നേടിയാണ് ജസ്പ്രീത് ബുംറ ബ്രേക്ക്ത്രൂ നല്‍കിയത്. 25 റണ്‍സാണ് ബെന്‍ സ്‌റ്റോക്ക്സ് നേടിയത്.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.
Scroll to Top