ഗോള്‍ഡന്‍ ഡക്കുമായി സഞ്ചു സാംസണ്‍, പരിശീലന മത്സരത്തില്‍ നിരാശപ്പെടുത്തി മലയാളി താരം

ഇംഗ്ലണ്ട് പരമ്പരക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ സഞ്ചു സാംസണ്‍ നിരാശപ്പെടുത്തി. നോര്‍ത്താംപ്ടണ്‍ഷെയറിനെതിരെയുള്ള മത്സരത്തിലാണ് മലയാളി താരം സഞ്ചു സാംസണ്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായതി. ടോസ് നേടിയ കൗണ്ടി ടീം ഫീല്‍ഡിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത് ഇഷാന്‍ കിഷനും സഞ്ചു സാംസണുമാണ്. ക്യാപ്റ്റന്‍ ജോഷ് കോബ്സ് എറിഞ്ഞ ആദ്യ പന്തില്‍ തന്നെ സഞ്ചു സാംസണ്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു.

സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തുന്നതോടെ പ്ലേയിങ്ങ് ഇലവനില്‍ ഞാനും ഉണ്ടാവും എന്ന് പറയാനുള്ള അവസരമാണ് സഞ്ചു സാംസണ്‍ കളഞ്ഞത്. കഴിഞ്ഞ മത്സരത്തില്‍ 30 പന്തില്‍ 4 ബൗണ്ടറികളും 1 സിക്സുമായി 38 റണ്‍സാണ് സഞ്ചു സാംസണ്‍ നേടിയത്. നേരത്തെ അയര്‍ലണ്ടിനെതിരെയുള്ള മത്സരത്തില്‍ 77 റണ്‍സും മലയാളി താരത്തിന്‍റെ ബാറ്റില്‍ നിന്നും പിറന്നിരുന്നു.

Northamptonshire (Playing XI): Ricardo Vasconcelos, Emilio Gay, Joshua Cobb(c), Saif Zaib, Ryan Rickelton(w), Gus Miller, James Sales, Nathan Buck, Brandon Glover, Freddie Heldreich, Alex Russell

India (Playing XI): Sanju Samson, Ishan Kishan, Rahul Tripathi, Suryakumar Yadav, Dinesh Karthik, Venkatesh Iyer, Prasidh Krishna, Arshdeep Singh, Avesh Khan, Harshal Patel, Yuzvendra Chahal