ഐസിസി റാങ്കിങ്ങില്‍ വമ്പന്‍ മുന്നേറ്റവുമായി സഞ്ചു സാംസണ്‍. ആദ്യ നൂറില്‍ ഇടം നേടി.

0
1

സൗത്താഫ്രിക്കകെതിരെയുള്ള ഏകദിന പരമ്പരക്ക് പിന്നാലെ പുറത്തിറക്കിയ ഐസിസി ഏകദിന റാങ്കിങില്‍ മലയാളി താരം സഞ്ചു സാംസണ്‍ മുന്നേറി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ദ്ധസെഞ്ചുറി കുറിച്ച താരം ആദ്യ 100 ലേക്കെത്തി.

പരമ്പരയ്ക്ക് മുൻപ് റാങ്കിങിൽ 197 ആം സ്ഥാനത്താണ് മലയാളി താരം ഉണ്ടായിരുന്നത്. 442 റേറ്റിങ്ങ് പോയിൻ്റാണ് നിലവിൽ സഞ്ജുവിനുള്ളത്

പരമ്പരയിൽ സെഞ്ചുറിയടക്കം മികച്ച പ്രകടനം കാഴ്ച്ചവെച്ച ശ്രേയസ് അയ്യർ 33 ആം സ്ഥാനത്തെത്തിയപ്പോൾ ശുഭ്മാൻ ഗിൽ 37 ആം സ്ഥാനത്തെത്തി. പരമ്പരയിൽ മോശം പ്രകടനം കാഴ്ച്ചവെച്ച ശിഖാർ ധവാൻ റാങ്കിങിൽ പതിനേഴാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു

ഒന്നാം സ്ഥാനത്ത് ബാബര്‍ അസം ആണ് ഉള്ളത്. ഏഴാം സ്ഥാനത്തുള്ള വിരാട് കോഹ്ലിയും എട്ടാം സ്ഥാനത്തുള്ള രോഹിത് ശര്‍മ്മയുമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here