8 ഫോറും 6 സിക്സും. സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ അസ്ഹറുദ്ദീന്‍ ഷോ

Muhammed Azharuddeen

സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ കേരളത്തിന്‍റെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ കേരള ബാറ്റിംഗ് തിരഞ്ഞെടുത്തു. ശക്തരായ കര്‍ണാടക്കകെതിരെ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് അടിച്ചെടുത്തത്. അര്‍ദ്ധസെഞ്ചുറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ പ്രകടനമാണ് കേരളത്തെ മികച്ച സ്കോറില്‍ എത്തിച്ചത്.

ഓപ്പണിംഗില്‍ വിഷ്ണു വിനോദും (27 പന്തില്‍ 34) രോഹന്‍ കുന്നുമലും (15 പന്തില്‍ 16) ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിചേര്‍ത്തു. രോഹന്‍റെ വിക്കറ്റിനു പിന്നാലെ വിഷ്ണു വിനോദും സച്ചിന്‍ ബേബിയും മടങ്ങിയെങ്കിലും പിന്നീട് കണ്ടത് അസ്ഹറുദ്ദീന്‍ ഷോ. 4ാം വിക്കറ്റായി കൃഷ്ണ പ്രസാദ് (8) മടങ്ങുമ്പോള്‍ ടീം സ്കോര്‍ 130 ലെത്തിയിരുന്നു.

ഇരുവരും ചേര്‍ന്ന് 56 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉയര്‍ത്തിയപ്പോള്‍ അതില്‍ 15 പന്തില്‍ 42 റണ്‍സായിരുന്നു അസ്ഹറുദ്ദീന്‍റെ സമ്പാദ്യം. അപരാജിത അഞ്ചാം വിക്കറ്റില്‍ അബ്ദുള്‍ ബാസിത്തുമായി(9) 21 പന്തില്‍ 49 റണ്‍സ് ചേര്‍ത്തു. അതില്‍ 12 പന്തില്‍ 33 റണ്‍സാണ് അസ്ഹറുദ്ദിന്‍ ചേര്‍ത്തത്.

See also  ജസ്പ്രീത് ബുംറയുണ്ട്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനു ഒരു ദൗര്‍ബല്യമുണ്ട്. ചൂണ്ടികാട്ടി സുനില്‍ ഗവാസ്കര്‍

മത്സരത്തില്‍ 47 പന്തില്‍ 95 റണ്‍സാണ് താരം നേടിയത്. 8 ഫോറും 6 സിക്സും അടിച്ചു.

BATTERS R B SR 4’S 6’S
Vishnu Vinod (wk)c Gowtham K b Suchith J 34 27 125.93 3 1
Rohan S Kunnummalb Suchith J 16 15 106.67 2 0
Mohammed Azharuddeen  not out 95 47 202.13 8 6
Sachin Baby (c)c Suchith J b V Vyshak 8 11 72.73 0 0
Krishna Prasadc Abhinav Manohar b V Vyshak 8 11 72.73 0 0
Abdul Bazith P A not out 9 9 100 1 0
Scroll to Top