ലോകത്തിലെ ഏറ്റവും മികച്ച കാര്‍ ഉണ്ടായിട്ടും ഗ്യാരേജില്‍ ഇട്ടിരിക്കുന്നു. വിമര്‍ശനവുമായി ബ്രറ്റ് ലീ.

ഇന്ത്യയുടെ ലോകകപ്പ് ടീമിന്‍റെ സെലക്ഷനെ വിമര്‍ശിച്ച് മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രറ്റ് ലീ. പരിക്കേറ്റ് പുറത്തായ ജസ്പ്രീത് ബുംറക്ക് പകരം ഉമ്രാന്‍ മാലിക്കിനെ ഉള്‍പ്പെടുത്താനതാണ് ലീ വിമര്‍ശിച്ചത്. നിലവില്‍ നെറ്റ് ബോളറായിട്ടാണ് താരത്തെ ടീമിലെടുത്തിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച കാറുണ്ടായിട്ടും അത് ഗ്യാരേജിലിട്ടിരിക്കുകയാണ് എന്നാണ് ബ്രറ്റ് ലീ വിശേഷിപ്പിച്ചത്. ബുംറയുടെ പകരക്കാരനായി സിറാജിന്‍റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും തന്‍റെ ചോയിസ് ഉമ്രാന്‍ മാലിക്കാണ് എന്ന് ലീ പറഞ്ഞു.

” ഉമ്രാന്‍ മാലിക്ക് 150 കി.മീ വേഗതയിലാണ് പന്തെറിയുന്നത്. ആതായത് നിങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച കാര്‍ കൈവശമുണ്ട്. പക്ഷേ അതിനെ ഗ്യാരേജില്‍ ഇട്ടിരിക്കുകയാണ്. പിന്നെ ആ കാര്‍ എന്തിനാണ് ” ലീ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

” ഉമ്രാന്‍ ചെറുപ്പമാണ്, പരിചയമില്ലാ എന്നൊക്കെ പറയാം, പക്ഷേ അദ്ദേഹത്തിന് 150 കി.മീ വേഗത്തില്‍ പന്തെറിയാന്‍ കഴിയും. അതി വേഗത്തില്‍ പന്തുകള്‍ പോകുന്ന ഓസ്ട്രേലിയക്ക് അവനെ കൊണ്ടുപോകൂ. 140 കി.മീ പന്തെറിയുന്നതും 150 കി.മീ പന്തെറിയുന്നതും തമ്മില്‍ വിത്യാസമുണ്ട് ” ബ്രറ്റ് ലീ പറഞ്ഞു.

നിലവില്‍ താരം ഇന്ത്യയിലുണ്ട്. വിസ പ്രശ്നങ്ങള്‍ കാരണം താരത്തിനു ഇതുവരെ ഓസ്ട്രേലിയക്ക് പോവാനായിട്ടില്ലാ.