ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏവരും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് പരമ്പരക്ക് തുടക്കമാകുവാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ ഇന്ത്യൻ ടീമിനും ഒപ്പം ക്രിക്കറ്റ് പ്രേമികൾക്കും സന്തോഷം സമ്മാനിച്ച് സൂപ്പർ താരം വീണ്ടും ഇന്ത്യൻ സ്‌ക്വാഡിന് ഒപ്പമെത്തി. കോവിഡ് രോഗം കഴിഞ്ഞ ആഴ്ച സ്ഥിതീകരിച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്താണ് രോഗമുക്തി നേടി ഐസൊലേഷൻ അടക്കം പൂർത്തിയാക്കി ഇന്ന് ഇന്ത്യൻ ടീമിനോപ്പം ചേർന്നത്. താരം സോഷ്യൽ മീഡിയയിൽ ഷെയർ ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്.
എന്നാൽ റിഷാബ് പന്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിനോപ്പം ചേർന്നത്തോടെ താരം ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരവും കളിക്കും എന്നുള്ള സൂചനകൾ പുറത്തുവന്ന് കഴിഞ്ഞു. ഇംഗ്ലണ്ട് ടീമിലെ പല മുൻ താരങ്ങളും റിഷാബ് പന്ത് അപകടകാരി ബാറ്റ്‌സ്മാനാണെന്ന അഭിപ്രായം തുറന്ന് പറഞ്ഞിട്ടുണ്ട്. ജൂലൈ എട്ടിനാണ് റിഷാബ് പന്തിന് രോഗം സ്ഥിതീകരിച്ചത്. താരം സർക്കാർ നിർദ്ദേശം അനുസരിച്ചുള്ള 10 ദിവസത്തെ ഐസലേഷൻ പൂർണ്ണമായി പൂർത്തിയാക്കി.താരത്തിന്റെ അഭാവം കാരണം കൗണ്ടി ഇലവനെതിരായ ആദ്യ പരിശീലന മത്സരത്തിൽ വിക്കറ്റ് കീപ്പർ റോളിലെത്തിയത് രാഹുലാണ്. താരം ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടി. പന്ത് വരാനിരിക്കുന്ന രണ്ടാം പരിശീലന മത്സരം കളിക്കുമെന്നാണ് ലഭിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ.
അതേസമയം റിഷാബ് പന്തിന് എതിരെ അതിരൂക്ഷ വിമർശനമാണ് കോവിഡ് രോഗം സ്ഥിതീകരിച്ചതിന് പിന്നാലെ പല ആരാധകരിൽ നിന്നുമുണ്ടായത്. താരം യൂറോ കപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണുവാൻ യാതൊരുവിധ സുരക്ഷയും പാലിക്കാതെ കൂട്ടുകാർക്ക് ഒപ്പമാണ് പോയതെന്ന് അഭിപ്രായപ്പെട്ട തുറന്ന് പറഞ്ഞ ആരാധകർ മാസ്ക് പോലും ധരിക്കാതെ താരം പലതരം തെറ്റുകൾ ആവർത്തിച്ചെന്നാണ് ആരാധകർ പലരും കണ്ടെത്തിയത്. ഇക്കാര്യത്തിൽ റിഷാബ് പന്തിനെ പിന്തുണക്കുന്ന അഭിപ്രായമാണ് ബിസിസിഐ പ്രസിഡന്റ് ഗാംഗുലി പറഞ്ഞത്. ഓഗസ്റ്റ് നാലിനാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക. രണ്ടാം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര.