അത് ഞങ്ങളുടെ മാത്രം തെറ്റാണ് :ലേലത്തിൽ ഈ പിഴവ് സംഭവിച്ചെന്ന് അച്ഛൻ

20210721 081349

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ എക്കാലവും ഓർത്തിരിക്കുന്ന ഒരു ത്രില്ലർ ജയമാണ് ശ്രീലങ്കക്ക് എതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ്‌ സംഘം കരസ്ഥമാക്കിയത്. മുൻ നിര ബാറ്റിങ് തുടക്കത്തിൽ പുറത്തായിട്ടും വാലറ്റത്ത് ദീപക് ചഹാർ കാഴ്ചവെച്ച മാന്ത്രിക ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് മൂന്ന് വിക്കറ്റ് ജയം നേടിതന്നത്.അന്താരാഷ്ട്ര കരിയറിലെ ചരിത്ര ഇന്നിങ്സാണ് ദീപക് ചഹാർ കൊളംബോ പ്രേമദാസ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ കാഴ്ചവെച്ചത്. ഒരൊറ്റ മത്സരത്തിലെ പ്രകടനത്താൽ ഇന്ത്യൻ ക്രിക്കറ്റിലെ സ്റ്റാറായി മാറിയ ദീപക് ചഹാർ ഇപ്പോൾ സോഷ്യൽ മീഡിയയിലെ നായകനാണ്

എന്നാൽ കഴിഞ്ഞ ദിവസം പേസർ ദീപക് ചഹാറിന്റെ അച്ഛൻ തന്റെ മകനെ കുറിച്ച് സംസാരിക്കവേയാണ് ഐപിഎല്ലിൽ എന്തുകൊണ്ടാണ് മകന് വൻ ലേലത്തുക ലഭിക്കാതെ പോയത് എന്ന് തുറന്ന് പറഞ്ഞത്.2018ലെ ഐപിൽ ലേലത്തിൽ ദീപക് ചഹാറിന് 80 ലക്ഷം രൂപയാണ് ലഭിച്ചത്. താരത്തെ മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ടീം ഈ തുകക്കാണ് ടീമിലേക്ക് എത്തിച്ചത്. പക്ഷേ സഹോദരനും മുംബൈ ഇന്ത്യൻസ് താരവുമായ രാഹുൽ ചഹാറിന് പക്ഷേ 1.9 കോടി രൂപ താരലേലത്തിൽ ലഭിച്ചു. മൂത്ത മകൻ മികച്ച ഒരു ഫാസ്റ്റ് ബൗളർ എന്ന നിലയിൽ ഇത്ര പ്രശസ്തനായിട്ടും എന്താണ് ഇത്ര കുറഞ്ഞ ഒരു ലേലത്തുക ലഭിച്ചത് എന്നുള്ള ചോദ്യത്തിനും അച്ഛൻ ലോകേന്ദർ ചഹാർ മറുപടി നൽകി. ഏറെ ആകാംക്ഷ നിറഞ്ഞ ഈ ചോദ്യത്തിന് ആരാധകരെ പോലും ഞെട്ടിച്ചാണ് അദ്ദേഹം അഭിപ്രായം വിശദീകരിച്ചത്.

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.

“അന്ന് ലേലത്തിൽ മകൻ ദീപക് ചഹാറിന് ഒരു പിഴവ് പറ്റിയതാണ് ഈ ഒരു വലിയ വ്യത്യാസം സംഭവിച്ചത്.താരലേലത്തിൽ ദീപക്കിന് ഉറപ്പായും 2 കോടിയിലധികം ലഭിച്ചേനെ പക്ഷേ അന്ന് ലേലത്തിന് മുൻപായി ദീപക് ചഹാർ ഒരു ഫോം രേഖപെടുത്തിയപ്പോൾ ഓൾറൗണ്ടർ എന്നാണ് അതിൽ എഴുതിയത്. അന്ന് ലേലത്തിൽ ബൗളർമാർക്ക് ശേഷമാണ് ഓൾറൗണ്ടർമാരെ ടീമുകൾ സെലക്ട് ചെയ്തതും. ബൗളറായി മാത്രം അവൻ അന്ന് അപേക്ഷിച്ചെങ്കിൽ ഏറെ തുകയാകും ദീപക്കിന് ലഭിക്കുക ” ദീപക്ക് ചഹറിന്‍റെ പിതാവ് പറഞ്ഞു.

Scroll to Top