പന്തിനെ എന്തുകൊണ്ട് ടീമിൽ ഉൾപ്പെടുത്തിയില്ല എന്ന് ഇംഗ്ലണ്ട് ഇതിഹാസം.

ഇത്തവണത്തെ ലോകകപ്പിലെ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിൻ്റെ ചർച്ചകൾ ഇപ്പോളും അവസാനിച്ചിട്ടില്ല.ഇന്ത്യയുടെ വിജത്തെ പറ്റിയും മത്സരത്തിലെ മുൻ നായകൻ വിരാട് കോഹ്‌ലിയെ പറ്റിയും എല്ലാവരും വാ തോരാതെ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. 4 വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയത്.

ഒരു ഘട്ടത്തിൽ തോൽവി മണത്തിരുന്ന ഇന്ത്യയെ മുൻ നായകനായ കോഹ്ലിയും ഹർദിക് പാണ്ട്യയയും നടത്തിയ ചെറുത്ത് നിൽപ്പ് ആണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. അഞ്ചാമത്തെ വിക്കറ്റിൽ ഇരുവരും കൂടെ 113 റൺസ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. കോഹിലി 53 പന്തുകളിൽ നിന്ന് 82 റൺസും ഹർദിക് 40 റൺസും നേടി. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഇന്ത്യയെ ചൊറിഞ്ഞുകൊണ്ടുള്ള ഇംഗ്ലണ്ട് ഇതിഹാസം മൈക്കിൾ വോണിൻ്റെ ട്വീറ്റ് ആണ്.


എപ്പോഴും ഇന്ത്യയെ ചൊറിഞ്ഞ് ട്വീറ്റ് ചെയ്ത് ഇന്ത്യൻ ആരാധകരുടെ കയ്യിൽ നിന്നും ചീത്ത വിളി കേൾക്കാറുള്ള ആളാണ് മൈകിൾ വോൺ. ഇത്തവണ ഇന്ത്യൻ യുവതാരം പന്തിൻ്റെ പേര് പറഞ്ഞു കൊണ്ടാണ് ഇംഗ്ലണ്ട് ഇതിഹാസം ട്വീറ്റ് ചെയ്തിരിക്കുന്നത്.എന്തുകൊണ്ട് പന്തിനെ ആദ്യ മത്സരത്തിലുള്ള ടീമിൽ ഉൾപ്പെടുത്തിയില്ല എന്നാണ് വോൺ ചോദിക്കുന്നത്.മത്സരത്തിൽ പന്തിനു പകരം ദിനേശ് കാർത്തിക് ആയിരുന്നു ടീമിൽ.

FdAqN0LaAAAOg r


“ഇന്ത്യയുടെ വെടിക്കെട്ട് താരവും യുവ പ്രതിഭയുമായ പന്ത് എന്തുകൊണ്ട് പ്ലയിങ് ഇലവനിൽ സ്ഥാനം നേടിയില്ല.”ഇതായിരുന്നു വോണിന്റെ ട്വീറ്റ്. തെറിവിളി കേൾക്കാനുള്ളയും പതിവ് തെറ്റിച്ചില്ല. അതേസമയം പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തെ അവിശ്വസനീയം എന്നാണ് വോൺ പറഞ്ഞത്.