ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് വളരെ പ്രിയപ്പെട്ട താരമാണ് ഹാർദിക് പാണ്ട്യ. തന്റെ വെടിക്കെട്ട് ബാറ്റിങ്ങാൽ താരം ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാനായി മാറി കഴിഞ്ഞു.ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വരാനിരിക്കുന്ന ലങ്കൻ പര്യടനത്തിനുള്ള സ്‌ക്വാഡിൽ ഇടം നേടിയ താരമാണ് ഹാർദിക്.ഇക്കഴിഞ്ഞ ഐപിഎല്ലിൽ പ്രതീക്ഷിച്ച പ്രകടനം താരത്തിന് ഒരു മത്സരത്തിലും തന്നെ കാഴ്ചവെക്കുവാൻ കഴിഞ്ഞില്ല. ഈ വരുന്ന പരമ്പരയിൽ തന്റെ ബാറ്റിങ് കരുത്ത് തിരികെപിടിച്ച് ബൗളിങ്ങിലേക്ക് കൂടി ശ്രദ്ധകേന്ദ്രീകരിക്കുവാനാണ് പാണ്ട്യ ഇപ്പോൾ ആലോചിക്കുന്നത്.
എന്നാൽ തന്റെ എല്ലാ ഫോക്കസും ഇനി വരാനിരിക്കുന്ന ഐസിസി ടി :ട്വന്റി ലോകകപ്പ് കളിക്കുന്നതിലാകും എന്ന് തുറന്ന് പറയുകയാണ് ഹാർദിക് പാണ്ട്യ. ഇന്ത്യൻ ടീമിന്റെ അഭിഭാജ്യ ഘടകമായ ഹാർദിക് തനിക്ക് പഴയത് പോലെയുള്ള ഓൾറൗണ്ട് മികവ് ആവർത്തിക്കാൻ കഴിയുമെന്നും വിശ്വസിക്കുന്നു.
“ഇപ്പോൾ ഞാൻ ചിന്തിക്കുന്നത് വരുന്ന ടി :20 ലോകകപ്പിനെ കുറിച്ചാണ്. എന്റെ ആഗ്രഹം ഐസിസിയുടെ പ്രധാന ടൂർണമെന്റിൽ എല്ലാ മത്സരങ്ങളിലും പന്തെറിയുന്ന വിധം റെഡി ആയി വരിക എന്നതാണ്.ഇന്ത്യൻ ടീമിനായി നാല് ഓവർ എല്ലാ മത്സരങ്ങളിലും എറിയുവാൻ കഴിയുമെന്നും എനിക്ക് ഉറപ്പിക്കണം.നൂറ് ശതമാനം ഫിറ്റ്നസ് വീണ്ടെടുക്കാൻ ഞാൻ കഠിന പരിശ്രമം നടത്തുന്നുണ്ട്. ഒപ്പം പരിശീലനവും പുരോഗമിക്കുന്നുണ്ട് ” താരം അഭിപ്രായം വിശദമാക്കി.
ഒക്ടോബർ രണ്ടാം വാരം ടി :20 ലോകകപ്പ് നടത്താമെന്നാണ് ബിസിസിഐയുടെ ആലോചന. ഇന്ത്യ വേദിയായില്ല എങ്കിൽ ആതിഥേയ പദവി നഷ്ടമാകാതെ തന്നെ ടൂർണമെന്റ് മറ്റ് ഗൾഫ് രാജ്യങ്ങളിൽ നടത്താമെന്നും ബിസിസിഐ സൂചന നൽകുന്നുണ്ട്.