കോപ്പാ അമേരിക്ക നേടാന്‍ അര്‍ജന്‍റീന. ഒസ്കാംപസിനെ ഒഴിവാക്കി

കോപ്പാ അമേരിക്കാ ടൂര്‍ണമെന്‍റിനുള്ള അര്‍ജന്‍റീന സ്ക്വാഡിനെ പ്രഖ്യാപിച്ചു. സെവ്വിയന്‍ വിംഗര്‍ ലൂക്കാസ് ഒസ്കാംപസിനെ ഒഴിവാക്കിയതാണ് ശ്രദ്ധേയ മാറ്റം. ചിലിക്കെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരം കളിച്ച താരമായിരുന്നു ഒസ്കാംപസ്. ശക്തമായ മുന്നേറ്റ നിരയാണ് കോച്ച് ലയണല്‍ സ്കലോണി ഒരുക്കിയിരിക്കുന്നത്‌.

ലയണല്‍ മെസ്സി, ലൗതാറോ മാര്‍ട്ടിനെസ്, ഏയ്ഞ്ചല്‍ ഡീ മരിയ, കൊറേയ, ജൂലിയന്‍ അലവാരസ് എന്നിവരാണ് മുന്നേറ്റ നിരയിലുള്ളത്. സീസണിലെ മോശം ഫോമാണ് ഒസ്കാംപസിനെ ടീമില്‍ നിന്നും പുറത്താക്കാന്‍ കാരണമായത്. ജുവാൻ ഫോയ്ത് ,എമിലിയാനോ ബ്യുണ്ടിയ ,പാലോമിനോ ,ലൂക്കാസ് അലാരിയോ എന്നിവരാണ് 33 അംഗ സ്ക്വാഡില്‍ നിനും പുറത്തായ മറ്റ് താരങ്ങള്‍.

Argentina Squad

അര്‍ജന്‍റീന സ്ക്വാഡ്

Goalkeepers: Franco Armani, Emiliano Martinez, Juan Musso and Agustin Marchesin.

Defenders: Gonzalo Montiel, Nicolas Otamendi, German Pezzella, Nicolas Tagliafico, Lucas Martinez Quarta, Marcos Acuna, Lisandro Martinez, Nahuel Molina Lucero and Cristian Romero.

Midfielders: Leandro Paredes, Giovani Lo Celso, Exequiel Palacios, Nicolas Gonzalez, Guido Rodriguez, Rodrigo De Paul, Alejandro Gomez, Angel Correa and Nicolas Dominguez.

Forwards: Lionel Messi, Lautaro Martinez, Angel Di Maria, Joaquin Correa, Sergio Aguero and Julian Alvarez.