കോഹ്ലി അവനെ കണ്ടുപഠിക്കണം :നിർത്തിപൊരിച്ച് റമീസ് രാജ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം ആവേശപൂർവ്വമാണ് ആദ്യ ടെസ്റ്റൊടെ ആരംഭിച്ചത്. ടോസ് നഷ്ടപ്പെട്ട് ബൗളിംഗ് ആദ്യം പൂർത്തിയാക്കിയ ഇന്ത്യൻ ടീം ഒന്നാം ദിനം ആധിപത്യം ഉറപ്പിച്ചപ്പോൾ ക്രിക്കറ്റ്‌ ആരാധകക്ക് എല്ലാം നിരാശ സമ്മാനിച്ചാണ് രണ്ടാം ദിവസത്തെ കളി അവസാനിച്ചത്. രണ്ടാം ദിനം കോഹ്ലി, പൂജാര, രഹാനെ അടക്കമുള്ള സീനിയർ താരങ്ങൾ അതിവേഗമാണ് വിക്കറ്റുകൾ നഷ്ടമാക്കിയത്. ക്രിക്കറ്റ്‌ ആരാധകർ ഏവരും വളരെ ചർച്ചയാക്കി മാറ്റുന്നതും നായകൻ കോഹ്ലിയുടെ അടക്കം മോശം ബാറ്റിങ് പ്രകടനമാണ് മറ്റൊരു ഗോൾഡൻ ഡക്ക് കൂടി ഇംഗ്ലണ്ടിൽ സ്വന്തമാക്കിയ കോഹ്ലിക്ക് എതിരെ രൂക്ഷ വിമർശനമാണ് മുൻ താരങ്ങൾ അടക്കം ഉന്നയിക്കുന്നത്

ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം തന്റെ അഭിപ്രായം വിശദമാക്കി പാകിസ്ഥാൻ മുൻ താരം റമീസ് രാജ യൂട്യൂബ് ചാനൽ ചർച്ചയിൽ വന്നിരുന്നു. കോഹ്ലിയുടെ മോശം ഫോം ഇന്ത്യൻ ടീമിനും കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.കോഹ്ലിയുടെ ബാറ്റിംഗിലെ ചില പാളിച്ചകൾ വിശദമാക്കിയ റമീസ് രാജ നായകൻ വിരാട് കോഹ്ലി ഓപ്പണിങ് ബാറ്റ്‌സ്മാൻ രാഹുലിനെ നോക്കി പാഠം പഠിക്കണം എന്നാണ് അദ്ദേഹം ആവശ്യം ഉന്നയിക്കുന്നത്.

“കോഹ്ലിയെ പോലെയുള്ള പല സീനിയർ താരങ്ങളും യുവ താരങ്ങളിൽ നിന്നും ചില കാര്യങ്ങൾ പഠിക്കാനുണ്ട്. കോഹ്ലി ഇനി ഓപ്പണിങ് ബാറ്റ്‌സ്മാൻ രാഹുലിനെ കണ്ട് പഠിക്കണമെന്ന് ഞാൻ തുറന്ന് പറയും. ഓഫ്‌ സ്റ്റമ്പ് എവിടെയണെന്നുള്ള വളരെ കൃത്യമായ ബോധ്യം രാഹുലിനുണ്ട് പക്ഷേ അൻഡേഴ്സൺ പന്തിൽ പുറത്തായ കോഹ്ലിക്ക് ഇക്കാര്യം നല്ല തീർച്ച ഇല്ല. കൂടാതെ സോഫ്റ്റ്‌ ഹാൻഡിലിൽ കളിച്ച രാഹുലിനെ പിന്തുടരുവാൻ കോഹ്ലി ഇനി എങ്കിലും തയ്യാറാവണം. രാഹുലിനെ പോലെ കളിച്ചാൽ അടുത്ത ഇന്നിങ്സിൽ കോഹ്ലിക്ക് തിളങ്ങാം.ഇംഗ്ലണ്ടിലെ ടെസ്റ്റ് മത്സരങ്ങളിൽ റൺസ് നേടുവാൻ ഈ കാര്യം രാഹുലിൽ നിന്നും വിരാട് കോഹ്ലി പഠിച്ചെടുക്കണം “റമീസ് രാജ വിമർശനം ശക്തമാക്കി