വമ്പൻ വിജയത്തോടൊപ്പം വമ്പൻ റെക്കോർഡുകളും സ്വന്തമാക്കി സ്പെയിൻ.

കോസ്റ്റാറിക്കക്കെതിരെയായിരുന്നു ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ സ്പെയിന്റെ ആദ്യ മത്സരം. മത്സരത്തിൽ നിറഞ്ഞാടിയ സ്പെയിൻ എതിരില്ലാത്ത 7 ഗോളുകൾക്കാണ് ലാറ്റിൻ അമേരിക്കൻ ടീമിനെ പരാജയപ്പെടുത്തിയത്. ഒരു ദാക്ഷിണ്യവും ഇല്ലാതെയായിരുന്നു സ്പെയിന്റെ അഴിഞ്ഞാട്ടം. മത്സരത്തിൽ വിജയിക്കുന്നതിനോടൊപ്പം നിരവധി റെക്കോർഡുകളും സ്പെയിൻ കുറിച്ചു.

അതിൽ ഏറ്റവും പ്രധാനപ്പെട്ട റെക്കോർഡ് ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ഏറ്റവും അധികം പാസുകൾ പൂർത്തീകരിച്ച ടീം എന്ന റെക്കോർഡ് ആണ് സ്പെയിൻ സ്വന്തമാക്കിയത്. 1043 പാസുകളാണ് കോസ്റ്റാറിക്കക്കെതിരെ സ്പെയിൻ സൃഷ്ടിച്ചത്. 976 പാസ്സുകൾ പൂർത്തീകരിക്കാനും സ്പാനിഷ് വമ്പൻമാർക്ക് സാധിച്ചു.

images 67

ആദ്യ പകുതിയിലെ സ്പെയിനിന്റെ പാസുകളുടെ എണ്ണവും റെക്കോർഡ് ആണ്. 549 പാസ്സുകളാണ് ആദ്യ പകുതിയിൽ സ്പെയിൻ പൂർത്തിയാക്കിയത്. പൊസഷന്റെ കാര്യത്തിലും ലോകകപ്പ് ചരിത്രത്തിലെ റെക്കോർഡ് സ്പെയിൻ കുറിച്ചു. 81.8 ശതമാനം പൊസിഷൻ ആയിരുന്നു സ്പെയിന് ഉണ്ടായിരുന്നത്.

images 68

സ്പെയിനിനു വേണ്ടി ഒൽമോ, അസെൻസിയോ, ഗവി, ഡോളർ, മോറാട്ട എന്നിവർ ഓരോ ഗോൾ വീതം നേടി. യുവ താരം ഫെറാൻ ടോറസ് ഇരട്ട ഗോളുകളിലൂടെ തിളങ്ങി.ഇതോടെ ഗ്രൂപ്പ് ഇ-യിൽ ഒന്നാം സ്ഥാനത്തെത്താൽ സ്പെയിന് സാധിച്ചു.

Previous articleഎന്തു കൊണ്ട് ജർമൻ താരങ്ങൾ വായപൊത്തി ഗ്രൂപ്പ് ഫോട്ടോ എടുത്തു? കാരണം ഇതാണ്..
Next articleസൂര്യ കുമാർ യാദവിനെ ടീമിൽ എടുക്കാനുള്ള പണം കണ്ടെത്തണമെങ്കിൽ ക്രിക്കറ്റ് ഓസ്ട്രേലിയ എല്ലാ താരങ്ങളെയും ഒഴിവാക്കേണ്ടി വരുമെന്ന് മാക്സ്വെൽ