എന്തു കൊണ്ട് ജർമൻ താരങ്ങൾ വായപൊത്തി ഗ്രൂപ്പ് ഫോട്ടോ എടുത്തു? കാരണം ഇതാണ്..

image editor output image739793219 1669215079651

ജർമ്മനി-ജപ്പാൻ പോരാട്ടത്തിന് തൊട്ടു മുൻപ് ടീം ഫോട്ടോ എടുക്കുമ്പോൾ ഉണ്ടായ സംഭവമാണ് ഇപ്പോൾ കായിക ലോകത്ത് വലിയ ചർച്ചകൾക്ക് വഴി വച്ചിരിക്കുന്നത്. ജർമ്മനി താരങ്ങൾ ഗ്രൂപ്പ് ഫോട്ടോക്ക് വായ പൊത്തി കൊണ്ടാണ് നിന്നതാണ് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴി വെക്കാൻ കാരണം. ലോകകപ്പിൽ വൺ ലൗ ആം ബാൻഡ് ധരിക്കാൻ സമ്മതം നൽകാത്തതാണ് കാരണം.

ഈ സംഭവം അരങ്ങേറുമ്പോൾ ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാറ്റിനോ മത്സരത്തിന് കാണിയായി ഉണ്ടായിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച് ജർമ്മനി ഫുട്ബോൾ അസോസിയേഷനായ ഡി എഫ് ബി ഔദ്യോഗിക പ്രസ്താവനയും ഇറക്കി. ജർമൻ നാഷണൽ ടീമിൽ തങ്ങൾ പുലർത്തുന്ന മൂല്യങ്ങളായ പരസ്പര ബഹുമാനത്തിനും വൈവിധ്യത്തിനുമായി ക്യാപ്റ്റൻ ആം ബാൻഡ് ധരിക്കുവാൻ തങ്ങൾ ആഗ്രഹിച്ചിരുന്നതായി പ്രസ്താവനയിൽ പറഞ്ഞു.

IMG 20221123 WA0007

“മറ്റ് രാജ്യങ്ങളുടെ കൂടെ, ഞങ്ങളുടെ ശബ്ദം കേൾക്കണം. ഇതൊരു രാഷ്ട്രീയപരമായ പ്രസ്താവന ഉണ്ടാക്കുകയല്ല. മനുഷ്യാവകാശങ്ങൾ മാറ്റം വരുത്താൻ പറ്റാത്തതാണ്. അത് എല്ലാ കാര്യങ്ങളിലും നിസ്സാരമായി എടുക്കരുത്. അതുകൊണ്ടാണ് ഈ സന്ദേശം ഞങ്ങൾക്ക് വളരെയധികം പ്രാധാന്യമുള്ളതാകുന്നത്.
ക്യാപ്റ്റൻ ആം ബാൻഡ് ധരിക്കാൻ നിഷേധിക്കുന്നത്, ഞങ്ങളെ സംസാരിക്കാൻ അനുവദിക്കാത്തതിന് തുല്യമാണ്. ഞങ്ങൾ ഞങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നു.”-പ്രസ്താവനയിൽ പറഞ്ഞു.

IMG 20221123 WA0006

അതേസമയം ജർമ്മൻ ആഭ്യന്തര മന്ത്രി നാൻസി ഫീസറും, ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് ബേർണ്ട് ന്യൂയൻഡോർഫും വൺ ലൗ ആം ബാൻഡ് ധരിച്ച് കളി കാണാൻ എത്തി. തുല്യതയെ ആണ് ആം ബാൻഡ് പ്രതിനിധീകരിക്കുന്നത്. അത് എൽ ജി ബി ടി ക്യുവിൻ്റെ അവകാശങ്ങളെ മാത്രം ലക്ഷ്യം വെച്ചല്ല. ഖത്തറിൽ ഹോമോ സെക്ഷ്വാലിറ്റി നിയമവിരുദ്ധമാണ്. ആം ബാന്‍ഡ് ധരിക്കാനുള്ള തങ്ങളുടെ താൽപര്യത്തെക്കുറിച്ച് സെപ്റ്റംബറിൽ മാസത്തിൽ തന്നെ ഫിഫയെ അറിയിച്ചിരുന്നെന്നും ഫിഫയുടെ ഈ തീരുമാനം നിരാശാജനകമാണെന്നും ഇംഗ്ലണ്ട്,നെതർലാൻഡ്,ബെൽജിയം, ഡെന്മാർക്ക്,ജർമ്മനി,സ്വിറ്റ്സർലാൻഡ് വെയിൽസ്,തുടങ്ങിയ രാജ്യങ്ങൾ അറിയിച്ചു.

Scroll to Top