യൂറോ കപ്പിനു എത്തുന്നത് 4 റൈറ്റ് ബാക്കുമായി. ശക്തമായ ടീമിനെ അണിനിരത്തി ഇംഗ്ലണ്ട്.

0
1

2020 യൂറോ കപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ ലിവര്‍പൂളിന്‍റെ റൈറ്റ് ബാക്ക് ട്രെന്‍റ് അലക്സാണ്ടര്‍ അര്‍നോള്‍ഡ് ഇടം പിടിച്ചു. 26 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് പരിശീലകന്‍ ഗരത് സൗത്ത്ഗേറ്റ് പ്രഖ്യാപിച്ചത്. 2019-20 സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ അലക്സാണ്ടര്‍ അര്‍നോള്‍ഡിനു കഴിഞ്ഞ കുറച്ചു നാളുകളായി നിറം മങ്ങിയിരുന്നു.

എന്നാല്‍ മറ്റ് സ്പെഷ്യലിസ്റ്റ് റൈറ്റ് ബാക്കിനോടൊപ്പം അലക്സാണ്ടര്‍ അര്‍നോള്‍ഡും ഇടം നേടി. ട്രിപ്പിയര്‍, കെയ്ല്‍ വാക്കര്‍, റീസെ ജയിംസ് എന്നിവരാണ് മറ്റ് റൈറ്റ് ബാക്കുകള്‍. അതേ സമയം മാഞ്ചസ്റ്റര്‍ യൂണൈറ്റഡില്‍ നിന്നും മാറിയ ലിംഗാര്‍ഡിനു ടീമില്‍ ഇടം നേടാനായില്ലാ. പരിക്കേറ്റ മാസണ്‍ ഗ്രീന്‍വുഡിനെ പരിഗണിച്ചില്ലാ.

യൂറോ കപ്പിനുള്ള ഇംഗ്ലണ്ട് സ്ക്വാഡ്‌

ഗോൾ കീപർമാർ

ഡീൻ ഹെൻഡേഴ്സൻ, ജോർദാൻ പിക്ഫോഡ്, സാം ജോൻസ്റ്റോൻ

പ്രതിരോധം

ലുക്ക് ഷോ, ജോണ് സ്റ്റോൻസ്, കെയിൽ വാൾക്കർ, മക്വയർ, അലക്‌സാണ്ടർ അർണോൾഡ്, റീസ് ജെയിംസ്, മിങ്‌സ്, കോണർ കോർഡി, ബെൻ ചിൽവെൽ, ട്രിപ്പിയർ

മധ്യനിര

മേസൻ മൗണ്ട്, ഡക്ലൻ റൈസ്, ജോർദാൻ ഹെൻഡേഴ്സൻ, ജൂഡ് ബെല്ലിങ്ഹാം, കാൽവിൻ ഫിലിപ്സ്

ആക്രമണ നിര

ഹാരി കെയ്ൻ, മാർകസ് റാഷ്ഫോഡ്, സ്റ്റെർലിങ്, കാൽവർട്ട് ലെവിൻ, ഫോടൻ, ഗ്രീലിഷ്, സാഞ്ചോ, ബകായോ സാക

LEAVE A REPLY

Please enter your comment!
Please enter your name here