റയല്‍ മാഡ്രിഡ് രണ്ടും കല്‍പ്പിച്ച്. ആന്‍സലോട്ടിയെ തിരിച്ചു വിളിച്ചു

സിനദിന്‍ സിദ്ദാന്‍ പോയ ഒഴിവില്‍ ഇറ്റാലിയന്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടിയെ കോച്ചായി റയല്‍ മാഡ്രിഡ് തീരുമാനിച്ചു. മുന്‍ റയല്‍ മാഡ്രിഡ് കോച്ചുകൂടി ആയിരുന്ന ആന്‍സലോട്ടി എവര്‍ട്ടണിന്‍റെ പരിശീലന ചുമതല ഒഴിഞ്ഞാണ് സ്പെയ്നില്‍ തിരിച്ചെത്തുന്നത്.

നേരത്തെ പൊച്ചറ്റീനോ, റൗള്‍ എന്നിവരുടെ പേരാണ് ഉയര്‍ന്നതെങ്കിലും അവസാനം എത്തിയത് ആന്‍സലോട്ടിയിലാണ്. 2014-15 ല്‍ പെരസ് പുറത്താക്കിയതിനു ശേഷം ആറു വര്‍ഷം കഴിഞ്ഞാണ് ഇറ്റാലിയന്‍ കോച്ചിന്‍റെ മടങ്ങി വരവ്. ആന്‍സലോട്ടിയുമായി നല്ല ബന്ധമാണുള്ളതെന്നും, ഇക്കാരണത്താലാണ് ആന്‍സലോട്ടി ബെര്‍ണ്യബൂവില്‍ എത്തിയതെന്നും റയല്‍ മാഡ്രിഡ് പ്രസിഡന്‍റ് പെരസ് പറഞ്ഞു.

റയല്‍ മാഡ്രിഡിനു ചാംപ്യന്‍സ് ലീഗ് കിരീടം നേടി കൊടുത്ത കോച്ചിനു പ്രീമിയര്‍ ലീഗ്, സിരീ എ, ലീഗ് വണ്‍, ബുന്ദസ് ലീഗ ക്ലബുകളെ പരിശീലനം നടത്തിയ മികവുണ്ട്.