പഴയ സിറാജ് പഴയകാല കഥയാണ്. ഇത് പുതിയ സിറാജ്‌.

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മുഹമ്മദ് സിറാജിനെ പരിഗണിച്ചതിനു ഏറെ വിമര്‍ശനമാണ് ഇന്ത്യന്‍ ആരാധകര്‍ ഉയര്‍ത്തിയത്. എന്നാല്‍ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ വിമര്‍ശനങ്ങളെ കൈയ്യടികളാക്കി മാറ്റിയാണ് സിറാജ് വന്നത്. സഹതാരങ്ങള്‍ക്ക് പരിക്കേറ്റപ്പോള്‍ ഒരു മത്സരം മാത്രം കളിച്ച സിറാജാണ് ഇന്ത്യന്‍ ബോളിംഗിനെ നയിച്ചത്.

3 മത്സരങ്ങളില്‍ നിന്നും 13 വിക്കറ്റുകളാണ് പേസ് ബോളര്‍ വീഴ്ത്തിയത്. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റിലും ഇടം ലഭിച്ചു. ഐപിഎല്ലിലും അതേ ഫോം തുടര്‍ന്ന സിറാജ്, തന്‍റെ പേസും യോര്‍ക്കറുകളുമായി ബാറ്റസ്മാന്‍മാരെ ബുദ്ധിമുട്ടിച്ചു. ഈ മാറ്റം അദ്ദേഹത്തിന്‍റെ ബോളിംഗിനെ കൂടുതല്‍ ആത്മവിശ്വാസമുണ്ടാക്കി.

” അതെ എനിക്കിപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസവും, പക്വതയുമുണ്ട്. ഒരു ബോളര്‍ എന്ന നിലയില്‍ എന്‍റെ ഓള്‍റൗണ്ട് കഴിവുകള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിനോടൊപ്പം ലൈനും ലെങ്ങ്തും ഞാന്‍ ശ്രദ്ധിച്ചു. പഴയ സിറാജ് പഴയകാല കഥയാണ്. നിങ്ങള്‍ തീര്‍ച്ചയായും പുതിയ സിറാജിനെ കാണും ” മുഹമ്മദ് സിറാജ് പറഞ്ഞു

കഴിഞ്ഞ സീരീസുകളില്‍ മുഹമ്മദ് സിറാജ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തെങ്കിലും സീനിയര്‍ ബോളര്‍മാര്‍ തിരിച്ചെത്തുന്നതോടെ ആദ്യ ലൈനപ്പില്‍ ഇടം നേടാന്‍ മത്സരം നേരിടും. എന്നാല്‍ ഈ ആരോഗ്യകരമായ മത്സരം സിറാജ് ആസ്വദിക്കുകയാണ്. സീനിയര്‍ ടീം പേസര്‍മാര്‍ എല്ലായ്‌പ്പോഴും തങ്ങളുടെ ഒപ്പം ഉണ്ടാകുമെന്നും, ഇത് മത്സരത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സഹായിക്കുമെന്നും 27 കാരനായ പേസര്‍ പറഞ്ഞു.

Siraj and Virat Kohli

കരിയറില്‍ ഒട്ടേറെ പിന്തുണ നല്‍കുന്ന വീരാട് കോഹ്ലിയെ പ്രശംസിക്കാന്‍ മുഹമ്മദ് സിറാജ് മറന്നില്ല. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലായിരുന്ന മുതല്‍ ഇന്ത്യന്‍ ടീം എത്തുന്നതുവരെ വീരാട് കോഹ്ലി അകമഴിഞ്ഞു പിന്തുണച്ചു. ” വീരാട് കോഹ്ലിക്ക് എന്നെ വിശ്വസമാണ്. എന്നിലെ മികച്ചത് എങ്ങനെ പുറത്തെടുക്കണമെന്ന് അദ്ദേഹത്തിനു അറിയാം. എനിക്ക് ഇന്ത്യന്‍ ടീമില്‍ കൂടുതല്‍, കൂടുതല്‍ കാലം സ്ഥിരമംഗമാകണം. ” മുഹമ്മദ് സിറാജ് കൂട്ടിചേര്‍ത്തു.