യുറുഗ്വേയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഓപ്പണിംഗ് ഗോൾ നേടിയതെന്നാണ് താൻ ആദ്യം കരുതിയതെന്ന് പോർച്ചുഗൽ സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസ്.
ഗോള്‍രഹിത ആദ്യ പകുതിക്ക് ശേഷം, പോർച്ചുഗൽ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടിയാണ് യുറുഗ്വേയെ 2-0 ന് പരാജയപ്പെടുത്തിയത്. രണ്ട് ഗോളുകളും ബ്രൂണോ ഫെർണാണ്ടസാണ് നേടിയത്. എന്നാൽ ആദ്യ ഗോളിന്റെ സ്‌കോററെ പ്രഖ്യാപിക്കുമ്പോൾ വളരെയധികം ആശയക്കുഴപ്പം ഉണ്ടായിരുന്നു.
54-ാം മിനിറ്റിൽ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇടതു വിങ്ങിൽ നിന്നും ബ്രൂണോ ഫെർണാണ്ടസ് ഉയർത്തി നൽകിയ ഒരു ക്രോസ് കണക്റ്റ് ചെയ്യാൻ റൊണാൾഡോ ചാടിയെങ്കിലും താരത്തിന്റെ തലയിൽ അതു കൊണ്ടില്ല. റൊണാൾഡോയുടെ ചാട്ടത്തിൽ ബോളിന്റെ ഗതി മനസിലാക്കാൻ യുറുഗ്വായ് ഗോൾകീപ്പർ പരാജയപ്പെട്ടപ്പോൾ അത് നേരെ വലയിലേക്ക് പോവുകയായിരുന്നു.
മത്സരശേഷം സംസാരിച്ച ഫെർണാണ്ടസ്, ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വേണ്ടി ഒരു ക്രോസ് ഇടാനാണ് താൻ ലക്ഷ്യമിട്ടതെന്ന് സമ്മതിച്ചു, റൊണാള്‍ഡോയാണ് സ്കോർ ചെയ്തത് എന്നാണ് താൻ ആദ്യം കരുതിയതെന്നും ബ്രൂണോ ഫെര്‍ണാണ്ടസ് കൂട്ടിചേര്‍ത്തു.
“ക്രിസ്റ്റ്യാനോയുടെ ഗോളെന്ന പോലെയാണ് ഞാൻ ആഘോഷിച്ചത്. റൊണാള്‍ഡോ പന്ത് തൊട്ടതായി എനിക്ക് തോന്നി. അദ്ദേഹത്തിനായി പന്ത് ക്രോസ് ചെയ്യുക എന്നതായിരുന്നു എന്റെ ലക്ഷ്യം.”
” ആരു സ്കോർ ചെയ്താലും ഞങ്ങൾ വിജയത്തിൽ സന്തുഷ്ടരാണ്. അടുത്ത റൗണ്ടിൽ എത്തുക എന്ന ലക്ഷ്യം ഞങ്ങൾ നേടിയെടുത്തു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ” പോര്‍ച്ചുഗല്‍ മിഡ് ഫീല്‍ഡര്‍ കൂട്ടിചേര്‍ത്തു.