ഇനി കളി മാറും! പുതിയ സെലക്ഷൻ കമ്മിറ്റിയിലേക്ക് അപേക്ഷ സമർപ്പിച്ച് മുൻ താരങ്ങൾ.

images 2022 11 29T123442.294

ഇത്തവണത്തെ ലോകകപ്പ് പരാജയത്തിനു ശേഷമാണ് ചേതൻ ശർമയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന സെലക്ഷൻ കമ്മിറ്റിയെ പിരിച്ചുവിട്ടത്. തുടർന്ന് ഇവരുടെ ഒഴിവിലേക്ക് പുതിയ സെലക്ഷൻ കമ്മിറ്റിയെ തിരഞ്ഞെടുക്കേണ്ടത് ഉണ്ട്. മുൻ താരങ്ങൾ അടക്കം പലരും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

നയന്‍ മോംഗിയ, മനീന്ദര്‍ സിംഗ്, ശിവ് സുന്ദര്‍ ദാസ്, അജയ് രാത്ര, നിഖില്‍ ചോപ്ര, ഹേമങ് ബദാനി, സലില്‍ അങ്കോള, സമീര്‍ ദിഗേ തുടങ്ങിയ താരങ്ങൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സെലക്ഷൻ കമ്മിറ്റിയെ എത്രയും പെട്ടെന്ന് തന്നെ തിരഞ്ഞെടുക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. അതിനു വേണ്ടി ഉപദേശക സമിതിയെ നിയമിക്കാൻ സാധ്യതയുണ്ട്. എണ്‍പതോളം പേരാണ് അപേക്ഷ നല്‍കിയത്. അപേക്ഷ നല്‍കാനുള്ള സമയപരിധി ഇന്നലെ വൈകീട്ട് അവസാനിച്ചു. അതേസമയം മുഖ്യ സെലക്ടര്‍ ആകുമെന്ന് പ്രചരിക്കപ്പെട്ടിരുന്ന അജിത് അഗാര്‍ക്കര്‍ അപേക്ഷ നല്‍കിയില്ലെന്നാണ് വിവരം.

images 2022 11 29T123503.771


ഐസിസി ടൂർണമെന്റുകളിലെ ഇന്ത്യയുടെ ദയനീയ പരാജയങ്ങളാണ് ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയെ പിരിച്ചുവിടാനുള്ള കാരണം. ഏഷ്യകപ്പിലും തുടർന്ന് നടന്ന ലോകകപ്പിലും ദയനീയ പ്രകടനമായിരുന്നു ഇന്ത്യ പുറത്തെടുത്തിരുന്നത്. ഏഷ്യ കപ്പിൽ ഇന്ത്യ സൂപ്പർ 4 ഘട്ടത്തിലായിരുന്നു പുറത്തായത്.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.
images 2022 11 29T123534.543

കഴിഞ്ഞ തവണത്തെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ഇന്ത്യ ഇത്തവണ സെമി ഫൈനലിൽ എത്തിയെങ്കിലും ഇംഗ്ലണ്ടിനെതിരായ മോശം പ്രകടനമാണ് എല്ലാവരെയും നിരാശരാക്കിയത്. നായക സ്ഥാനത്തുനിന്ന് രോഹിത് ശർമയെ മാറ്റണമെന്ന് ആവശ്യവും ഒരുപാട് പേർ ഉന്നയിക്കുന്നുണ്ട്. ട്വൻ്റി 20യിലെ പരിശീലക സ്ഥാനത്തു നിന്ന് രാഹുൽ ദ്രാവിഡിന്റെ സ്ഥാനവും നഷ്ടമായേക്കും.

Scroll to Top