രോഹന്‍ കുന്നുമ്മല്‍ പ്ലേയിങ്ങ് ഇലവനില്‍ ഇല്ല. ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം.

ബംഗ്ലാദേശ് A ക്കെതിരെയുള്ള ഇന്ത്യ A ടീമിന്‍റെ 4 ദിന ടെസ്റ്റ് പരമ്പര ആരംഭിച്ചു. ടോസ് നേടി ഇന്ത്യ എ ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ ബൗളിംഗ് തിരഞ്ഞെടുത്തു. മലയാളി താരം രോഹൻ കുന്നുമ്മൽ സ്ക്വാഡിലുണ്ടെങ്കിലും ടീമിലിടം നേടിയില്ലാ.

ലഞ്ചിനു പിരിയുമ്പോള്‍ ബംഗ്ലാദേശ് 5 ന് 56 എന്ന നിലയിലാണ്. 2 വിക്കറ്റ് വീതം നേടിയ മുകേഷ് കുമാറും നവദീപ് സൈനിയുമാണ് ബംഗ്ലാദേശ് ടോപ് ഓഡറിനെ തകര്‍ത്തത്. 26 ന് 5 എന്ന നിലയില്‍ തകര്‍ന്ന ബംഗ്ലാദേശിനെ 29 റണ്‍ നേടി പുറത്താകതെ നില്‍ക്കുന്ന മൊസ്ദെക്ക് ഹൊസൈനാണ് കര കയറ്റിയത്.

വിജയ് ഹസാരെ ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനമാണ് മലയാളി താരം രോഹന്‍ കുന്നുമ്മലിന് ഇന്ത്യന്‍ A ടീമിലേക്ക് അവസരം ലഭിച്ചത്. 7 മത്സരങ്ങളില്‍ നിന്നും 414 റണ്‍സാണ് താരം നേടിയത്.

രോഹന്‍ കുന്നുമ്മല്‍ ഇന്ത്യന്‍ A ടീമില്‍ ചേര്‍ന്നതിനു പിന്നാലെ കേരളം വിജയ് ഹസാരെ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു കാശ്മീരിനോട് തോറ്റിരുന്നു. രോഹന്‍റെ അഭാവത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 174 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ അനായാസം ജമ്മു കാശ്മീര്‍ ലക്ഷ്യം കണ്ടു.

India A (Playing XI): Yashasvi Jaiswal, Abhimanyu Easwaran(c), Yash Dhull, Sarfaraz Khan, Tilak Varma, Upendra Yadav(w), Jayant Yadav, Saurabh Kumar, Atit Sheth, Navdeep Saini, Mukesh Kumar

Bangladesh A (Playing XI): Mahmudul Hasan Joy, Zakir Hasan, Najmul Hossain Shanto, Mominul Haque, Mohammad Mithun(c), Mosaddek Hossain, Jaker Ali(w), Nayeem Hasan, Rejaur Rahman Raja, Khaled Ahmed, Taijul Islam