മെഡല്‍ എറിഞ്ഞിടാന്‍ നീരജ് ചോപ്ര. വെല്ലുവിളി 2 പേര്‍. തത്സമയം ടിവിയിലും മൊബൈലിലും കാണാം

    0
    2

    ഞായറാഴ്ച നടക്കുന്ന പുരുഷന്മാരുടെ ജാവലിൻ ത്രോ ഫൈനലിന് കളത്തിലിറങ്ങുമ്പോൾ തന്റെ ആദ്യ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് മെഡലാണ് നീരജ് ചോപ്ര ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് എയിൽ 88.39 മീറ്റർ എറിഞ്ഞ നീരജ് തന്റെ ആദ്യ ശ്രമത്തിൽ തന്നെ ഫൈനലിനുള്ള യോഗ്യത ഉറപ്പിച്ചു, ഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ ആവശ്യമായ യോഗ്യത 83.50 ആയിരുന്നു. ഗ്രൂപ്പ് ബി യോഗ്യതാ റൗണ്ടിൽ ആറാം സ്ഥാനത്തെത്തി രോഹിത് യാദവാണ് ഫൈനലില്‍ എത്തിയ മറ്റൊരു ഇന്ത്യന്‍ താരം

    89.91 മീറ്ററിൽ എറിഞ്ഞ് ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തിയ നിലവിലെ ചാമ്പ്യൻ ഗ്രനാഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സിനെ പിന്നിലായാണ് നീരജ് യോഗ്യതാ റൗണ്ടിൽ എത്തിയത്. സീസണില്‍ 93.07 മീറ്ററും താരം കണ്ടെത്തിയിരുന്നു. കൂടാതെ 90.88 മീറ്റര്‍ ദൂരം കുറിച്ച ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വാഡ്‌ലേയുമാണ് നീരജിന് മുന്നിലുള്ളവര്‍.

    290003313 574249424071350 517302683143854859 n

    ചെക് റിപ്പബ്ലിക്കിന്‍റെ യാന്‍ സെലസ്നിക്കും നോര്‍വേയുടെ ആന്ദ്രേസ് തോര്‍കില്‍ഡ്സണും ശേഷം ഒളിംപിക്‌സിലും ലോക ചാംപ്യന്‍ഷിപ്പിലും സ്വര്‍ണം നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് നീരജിനെ കാത്തിരിക്കുന്നത്. ടോക്കിയോ ഒളിംപിക്സില്‍ 87.58 ദൂരം താണ്ടിയായിരുന്നു നീരജിന്‍റെ സ്വര്‍ണ നേട്ടം

    FB IMG 1658591452210

    നീരജ് ചോപ്രയുടെ ജാവലിൻ ത്രോ ഫൈനൽ ഇവന്റ് ജൂലൈ 24 ഞായറാഴ്ച 7:05 AM IST ന് നടക്കും.നീരജ് ചോപ്രയുടെ ജാവലിൻ ത്രോ ഇവന്റ് ഫൈനൽ സോണി സ്‌പോർട്‌സ് 2 ചാനലില്‍ സംപ്രേക്ഷണം ചെയ്യും. സോണി ലിവ് ആപ്പിലും ഉണ്ടാകും.

    LEAVE A REPLY

    Please enter your comment!
    Please enter your name here