പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ! സഞ്ചുവിന് വീണ്ടും അവസരം. സാധ്യത പ്ലേയിങ്ങ് ഇലവന്‍ അറിയാം

india vs west indies 1st odi preview

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ഏകദിന മത്സരം ഞായറാഴ്ച്ച പോര്‍ട്ട് ഓഫ് സ്പെയ്നില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി 7 മണിക്കായിരിക്കും മത്സരം ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ഇന്ത്യ, മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാനുള്ള അവസരമാണിത്. വിന്‍ഡീസ് ഈ മത്സരം കൈവിട്ടാല്‍ സ്വന്തം നാട്ടില്‍ മറ്റൊരു പരമ്പര തോല്‍വി നേരിടേണ്ടി വരും.

മത്സരത്തില്‍ തോല്‍വി നേരിട്ടെങ്കിലും വളരെ പോസീറ്റീവോടെയാണ് വിന്‍ഡീസ് എത്തുന്നത്. 350 നു മുകളില്‍ ഇന്ത്യന്‍ സ്കോര്‍ പോകും എന്ന് കരുതിയെങ്കിലും അവസാന നിമിഷം വിന്‍ഡീസ് ബോളര്‍മാര്‍ തിരിച്ചു പിടിച്ചു. ബാറ്റിംഗിലാകട്ടെ 50 ഓവര്‍ തികച്ച് ബാറ്റ് ചെയ്ത വിന്‍ഡീസ്, 3 റണ്‍ അകലെ മാത്രമാണ് വീണത്. വിന്‍ഡീസ് നിരയില്‍ മാറ്റം വരാന്‍ സാധ്യതയില്ലാ.

343062

വിന്‍ഡീസ് സാധ്യത ഇലവന്‍

Shai Hope (wk), Kyle Mayers, Shamarh Brooks, Brandon King, Nicholas Pooran (capt), Rovman Powell, Akeal Hosein, Romario Shepherd, Alzarri Joseph, Jayden Seales, Gudakesh Motie.

Read Also -  അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചു. സൂപ്പര്‍ 8 ല്‍ ഇന്ത്യക്ക് ഗംഭീര തുടക്കം.

വിന്‍ഡീസിനേപ്പോലെ മത്സരം വിജയിച്ച പ്ലേയിങ്ങ് ഇലവന്‍, ഇന്ത്യയും മാറ്റാന്‍ സാധ്യതയില്ലാ. ജഡേജക്ക് പരിക്കായതിനാല്‍ ആക്ഷര്‍ പട്ടേലിനു അവസരം ലഭിക്കും. അതിനിടെ ആക്ഷര്‍ പട്ടേലിനു ഫിറ്റ്നെസ് പ്രശ്നങ്ങളുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

343066

ഇന്ത്യ സാധ്യത ഇലവന്‍

Shikhar Dhawan (capt), Shubman Gill, Shreyas Iyer, Suryakumar Yadav, Sanju Samson (wk), Deepak Hooda, Axar Patel, Shardul Thakur, Mohammed Siraj, Yuzvendra Chahal, Prasidh Krishna.

FYGvshTUsAAAczq

ഇന്ത്യന്‍ സമയം രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഡിഡി സ്പോര്‍ട്ട്സിലും ഫാന്‍കോഡിലും മത്സരം കാണാം

Scroll to Top