ടീമിനായി എന്തും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. ടൂര്‍ണമെന്‍റുകള്‍ വിജയിപ്പിക്കണം എന്നതാണ് ലക്ഷ്യം എന്ന് വീരാട് കോഹ്ലി

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന് വേണ്ടി ഏഷ്യാ കപ്പും ലോകകപ്പും നേടുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി പറഞ്ഞു. ആഗസ്റ്റ് 27 ന് ആരംഭിച്ച് സെപ്റ്റംബർ 11 ന് അവസാനിക്കുന്ന തരത്തിലാണ് ഏഷ്യാ കപ്പ് ഒരുക്കിയട്ടുള്ളത്. ആദ്യം ടൂർണമെന്റ് ശ്രീലങ്കയിൽ നടക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നിരുന്നാലും, ശ്രീലങ്കയിലെ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി കാരണം ഇത് യുഎഈ യിലേക്ക് മാറ്റി.

ICC T20 ലോകകപ്പ് 2022 ഒക്‌ടോബർ 16 മുതൽ നവംബർ 13 വരെ ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുകയാണ്. കൂടാതെ അടുത്ത വര്‍ഷം ക്രിക്കറ്റ് ലോകകപ്പും ഇന്ത്യയിൽ നടക്കും. അതേസമയം, വിരാട് കോഹ്‌ലി വളരെക്കാലമായി മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. അടുത്തിടെ സമാപിച്ച ഇംഗ്ലണ്ട് പര്യടനത്തിൽ, മോശം പ്രകടനമാണ് കാഴ്ച്ചവച്ചത്.

329234

ഇപ്പോഴിതാ സ്റ്റാർ സ്‌പോർട്‌സ് ട്വിറ്ററിൽ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഇന്ത്യയ്‌ക്കായി പ്രധാന ടൂർണമെന്റുകളിൽ വിജയിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ഇന്ത്യയെ ഏഷ്യാ കപ്പിലും ലോകകപ്പിലും വിജയിപ്പിക്കുക എന്നതാണ് എന്റെ പ്രധാന ലക്ഷ്യം, അതിനായി ടീമിനായി എന്തും ചെയ്യാൻ ഞാൻ തയ്യാറാണ്, ”സ്റ്റാർ സ്‌പോർട്‌സ് ട്വിറ്ററിൽ പുറത്തിറക്കിയ പ്രസ്താവനയിൽ കോഹ്‌ലി പറഞ്ഞു.

FYV12sKX0AIFCp9

അതേസമയം, വെസ്റ്റ് ഇൻഡീസിനെതിരായ 3 ഏകദിന മത്സരങ്ങളും 5 ടി20 മത്സരങ്ങളും അടങ്ങുന്ന 8 മത്സര വൈറ്റ് ബോൾ പരമ്പരയിൽ കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ചില റിപ്പോർട്ടുകൾ പ്രകാരം, സിംബാബ്‌വെയിലെ ഇന്ത്യൻ പര്യടനത്തിൽ അദ്ദേഹം പങ്കെടുക്കും. ഓഗസ്റ്റ് 18, 20, 22 തീയതികളിലാണ് 3 ഏകദിന മത്സരങ്ങൾ.